ന​ടി അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന് പോ​ലീ​സ്; റി​പ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍​ക്ക് കൈ​മാ​റി

കൊ​ച്ചി: ന​ടി ല​ക്ഷ്മി പ്രി​യ​യു​മാ​യു​ണ്ടാ​യ ത​ക​ര്‍​ക്ക​ത്തി​ന്റെ പേ​രി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ എ​ത്തി​യ അ​ന്‍​സി​ബ ഹ​സ​ന് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യെ​ന്ന പ​രാ​തി​യി​ല്‍ കേ​സെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് പോ​ലീ​സ്. സ്റ്റേ​ഷ​നി​ലെ​ത്തി​യ അ​ന്‍​സി​ബ​യോ​ട് വ​നി​ത എ​സ്‌​ഐ മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ലെ​ന്നും വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്നും തൃ​ക്കാ​ക്ക​ര എ​സി​പി​യു​ടെ അ​ന്വ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. റി​പ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍​ക്ക് കൈ​മാ​റി.

ല​ക്ഷ്മി​പ്രി​യ​യു​ടെ മൊ​ബൈ​ലി​ലേ​ക്ക് അ​ന്‍​സി​ബ മോ​ശം മെ​സേ​ജ് അ​യ​ച്ചെ​ന്നും അ​ത് ത​ന്റെ കു​ടും​ബ​ത്തി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചെ​ന്നും കാ​ട്ടി​യാ​ണ് ല​ക്ഷ്മി​പ്രി​യ തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍​പ്പാ​ല​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​യി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ പോ​ലീ​സ് അ​ന്‍​സി​ബ​യെ വി​ളി​ച്ചു​വ​രു​ത്തി. ഈ ​സ​മ​യം ല​ക്ഷ്മി​പ്രി​യ​യും സ്റ്റേ​ഷ​നി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന വ​നി​ത എ​സ്‌​ഐ​യും ല​ക്ഷ​മി​പ്രി​യ​യും ചേ​ര്‍​ന്ന് മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ത​ന്നെ പി​ടി​ച്ചു​വെ​ച്ച​ന്നും മോ​ശ​മാ​യ പെ​രു​മാ​റി​യെ​ന്നു​മാ​ണ് അ​ന്‍​സി​ബ​യു​ടെ പ​രാ​തി. ഇ​തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് ക​മ്മീ​ഷ​ണ​ര്‍ തൃ​ക്കാ​ക്ക​ര എ​സി​പി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ ക​ഴ​മ്പി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്റെ ക​ണ്ടെ​ത്ത​ല്‍. വ​നി​ത എ​സ്‌​ഐ മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ല. മൂ​ന്ന് മ​ണി​ക്കൂ​ര്‍ പി​ടി​ച്ചു നി​ര്‍​ത്തി​യെ​ന്ന അ​ന്‍​സി​ബ​യു​ടെ ആ​രോ​പ​ണം തെ​റ്റാ​ണ്. എ​സ്‌​ഐ ത​ന്റെ ഓ​ഫീ​സ് മു​റി​യി​ല്‍ വി​ളി​ച്ചി​രു​ത്തി കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. ഇ​രു​വ​ര്‍​ക്കും ഇ​ട​യി​ലു​ള്ള​ത് വ്യ​ക്തി​പ​ര​മാ​യ ത​ര്‍​ക്ക​മാ​ണെ​ന്നും അ​ത് പ​റ​ഞ്ഞ് തീ​ര്‍​ത്താ​ല്‍ പോ​രെ എ​ന്നും എ​സ്‌​ഐ ഉ​പ​ദേ​ശി​ച്ചു. കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കേ​ണ്ട​തു​ണ്ടോ​യെ​ന്നു​മാ​ണ് എ​സ്‌​ഐ ആ​രാ​ഞ്ഞ​ത്. ഇ​തി​നെ​യാ​ണ് മോ​ശ​മാ​യ പെ​രു​മാ​റ്റ​മാ​യി അ​ന്‍​സി​ബ ഉ​ന്ന​യി​ച്ച​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

റി​പ്പോ​ര്‍​ട്ടി​ന്‍​മേ​ല്‍ ക​മ്മീ​ഷ​ണ​റാ​ണ് തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്. പോ​ലീ​സ് കേ​സ് എ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ടി വ​രു​മെ​ന്ന് അ​ന്‍​സി​ബ പ​റ​ഞ്ഞു. ന​ട​ന്‍ ടി​നി ടോ​മി​ന്റെ പ​രാ​തി​യി​ലും സ​മാ​ന​മാ​യ തി​രി​ച്ച​ടി​യാ​ണ് പോ​ലീ​സി​ല്‍ നി​ന്ന് അ​ന്‍​സി​ബ​യ്ക്ക് ഉ​ണ്ടാ​യ​ത്. പ​രാ​തി​യി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​ന്ന​ത് മേ​ലു​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷം മാ​ത്ര​മാ​കു​മെ​ന്ന് ക​ട​വ​ന്ത്ര പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment