ആ​ല​പ്പു​ഴ​യി​ലെ ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​നം’; സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നെ​തി​രേ സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ മ​ര്‍​ദി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ കോ​ട​തി വി​ധി​ക്കെ​തി​രേ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കും. ആ​ല​പ്പു​ഴ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രേ​യാ​ണ് സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കു​ക.

പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. നി​യ​മ​പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ​യാ​ണ് ആ​ല​പ്പു​ഴ​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന കേ​സി​ലെ അ​ഞ്ച് പ്ര​തി​ക​ള്‍​ക്കും ആ​ല​പ്പു​ഴ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​ൻ അ​നി​ൽ ക​ല്ലി​യൂ​ർ, സ​ന്ദീ​പ് എ​സ്, വി​പി​ൻ, അ​രു​ൺ, ഷൈ​ജു എ​ന്നി​വ​ർ​ക്കാ​ണ് മു​ൻ‌​കൂ​ർ ജാ​മ്യം ല​ഭി​ച്ച​ത്.

ആ​ല​പ്പു​ഴ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ഹ​ണി എം ​വ​ർ​ഗീ​സി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ന​ട​ത്തി​യ ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ൽ വ​ച്ച് ക​രി​ങ്കൊ​ടി കാ​ണി​ച്ച പ്ര​വ​ർ​ത്ത​ക​രെ ഗ​ൺ​മാ​ൻ​മാ​രാ​യ അ​നി​ൽ കു​മാ​റും സ​ന്ദീ​പ് എ​സും ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

2023 ഡി​സം​ബ​റി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്ത് വ​ന്നി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ക​മ്പ​ടി വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി​വ​ന്നാ​ണ് ഗ​ൺ​മാ​ൻ​മാ​ർ പ്ര​തി​ഷേ​ധ​ക്കാ​രെ മ​ർ​ദ്ദി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക മാ​ത്ര​മാ​ണ് ഗ​ൺ​മാ​ൻ​മാ​ർ ചെ​യ്ത​തെ​ന്നും, അ​ത് ഒ​രു ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​ന’​മാ​ണെ​ന്നും പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി ഗ​ൺ​മാ​ൻ​മാ​രു​ടെ ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

ഇ​തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി. പൊ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന്, മ​ർ​ദ​ന​മേ​റ്റ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ചു. തു​ട​ർ​ന്ന് കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഗ​ൺ​മാ​ൻ​മാ​ർ​ക്കെ​തി​രേ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ ശേ​ഷം‌ ഈ ​കേ​സ് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചി​രു​ന്നു.

Related posts

Leave a Comment