പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ! കോ​വി​ഡ് പ​ട​യാ​ളി​ക​ൾ​ക്കു ബി​രി​യാ​ണി ന​ൽ​കി ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷം

എ​ട​പ്പാ​ൾ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ കാ​വ​ലാ​ളു​ക​ൾ​ക്കു ഭ​ക്ഷ​ണ​മെ​ത്തി​ച്ച് സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ പെ​രു​ന്നാ​ൾ ആ​ഘോ​ഷം. കൊ​റോ​ണ വൈ​റ​സി​ന്‍റെ സ​മൂ​ഹ വ്യാ​പ​നം ത​ട​യാ​ൻ സ​ർ​വ​ത്യാ​ഗം ചെ​യ്യു​ന്ന പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് ന​ടു​വ​ട്ട​ത്തെ ന​ൻ​മ പ​ബ്ലി​ക് സ​ർ​വീ​സ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ക​ർ പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​മെ​ത്തി​ച്ച​ത്.

കു​ടും​ബ​ത്തോ​ടൊ​പ്പം കൂ​ടാ​നാ​കാ​തെ​യും സു​ഖ​ങ്ങ​ൾ ത്യ​ജി​ച്ചും നാ​ടി​ന്‍റെ സു​ര​ക്ഷ​ക്ക് വേ​ണ്ടി പോ​രാ​ടു​ന്ന ഇ​വ​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ബ​ലി​പെ​രു​ന്നാ​ൾ സു​ദി​ന​ത്തി​ൽ ബി​രി​യാ​ണി ന​ൽ​കി സ​ൽ​ക്ക​രി​ക്കു​ക​യാ​യി​രു​ന്നു.

ച​ങ്ങ​രം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ, ആ​ല​ങ്കോ​ട്, വ​ട്ടം​കു​ളം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഭ​ക്ഷ​ണ​മെ​ത്തി​ച്ച​ത്. വാ​രി​യ​ത്ത് മു​ഹ​മ്മ​ദ​ലി, ടി. ​ഇ​സ്മാ​ഈ​ൽ, സി.​വി ഇ​ബ്രാ​ഹിം മാ​സ്റ്റ​ർ, അ​ശ്ഫാ​ഖ്, അ​ൽ​ത്വാ​ഫ്, മു​ഹ​മ്മ​ദ് സാ​രി​യ, ശ​ഫാ​ഖ്, സ​ഹ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment