സ്വ​ന്തം സ്ഥാ​പ​ന​ത്തി​ൽ ഇ​ന്ത്യ​ക്കാ​രെ നി​യ​മി​ക്കാ​റി​ല്ലെ​ന്ന് യുവതിയുടെ വെ​ളി​പ്പെ​ടു​ത്ത​ൽ, പി​ന്നാ​ലെ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ

ഇ​ന്ത്യ​ൻ സ്റ്റൈ​ലി​ൽ ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന റെ​സ്റ്റോ​റ​ന്‍റു​ക​ളും ഭ​ക്ഷ​ണ​ശാ​ല​ക​ളും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​വ​യു​ടെ​യെ​ല്ലാം ന​ട​ത്തി​പ്പു​കാ​ർ പ​ല​പ്പോ​ഴും ഇ​ന്ത്യ​ക്കാ​ർ ത​ന്നെ​യാ​കും. മി​ക്ക​പ്പോ​ഴും അ​വി​ടു​ത്തെ തൊ​ഴി​ലാ​ളി​ക​ളി​ൽ അ​ധി​ക​വും ഇ​ന്ത്യ​ക്കാ​രാ​കാ​നാ​ണ് സാ​ധ്യ​ത.

എ​ന്നാ​ൽ, ത​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഒ​രി​ക്ക​ലും ഇ​ന്ത്യ​ക്കാ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കി​ല്ലെ​ന്ന് തു​റ​ന്നു​പ​റ​യു​ക​യാ​ണ് ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ഒ​രു റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ. അ​മേ​രി​ക്ക​യി​ലെ ടെ​ക്‌​സ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​വ​ൻ മോ​ങ്ക്സ്‌ ക​ഫേ​യു​ടെ ഉ​ട​മ​യാ​യ ര​ശ്‌​മി ഭ​ട്ട് ആ​ണ് ഈ ​വി​ചി​ത്ര​മാ​യ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. ത​ന്‍റെ അ​മ്മ​യോ​ടൊ​പ്പം ചേ​ർ​ന്നാ​ണ് ര​ശ്‌​മി റെ​സ്റ്റോ​റ​ന്‍റ് ആ​രം​ഭി​ച്ച​ത്.

എ​ന്‍റെ ഇ​ന്ത്യ​ൻ റെ​സ്റ്റോ​റ​ന്‍റി​ൽ ഇ​ന്ത്യ​ൻ ജീ​വ​ന​ക്കാ​രി​ല്ല. അ​തു​കൊ​ണ്ടാ​ണ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് യു​വ​തി പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. ഇ​ന്ത്യ​ക്കാ​ർ കൂ​ടു​ത​ലു​ള്ള ഒ​രു സ്ഥ​ല​മൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന​പ്പു​റം ഒ​രു മി​ക​ച്ച ടീം ​കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​യി​രു​ന്നു ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് യു​വ​തി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

ച​ർ​മ്മ​ത്തി​ന്‍റെ നി​റം പ​രി​ഗ​ണി​ക്കാ​തെ, ഒ​രു മി​ക​ച്ച ടീ​മി​നെ കെ​ട്ടി​പ്പ​ടു​ക്കാ​ൻ ഞ​ങ്ങ​ൾ ത​യ്യാ​റാ​യി. അ​തി​നാ​ൽ, ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ, കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ, സിം​ഗി​ൾ അ​മ്മ​മാ​ർ, ജോ​ലി​യി​ൽ നി​ന്ന്‌ വി​ര​മി​ച്ച​വ​ർ എ​ന്നി​വ​രെ​യാ​ണ് ഞ​ങ്ങ​ൾ നി​യ​മി​ച്ച​തെ​ന്ന് യു​വ​തി പ​റ​യു​ന്നു. ത​ന്‍റെ ജീ​വ​ന​ക്കാ​രി​ൽ പ​ല​ർ​ക്കും റെ​സ്റ്റോ​റ​ന്‍റി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പ് ഇ​ന്ത്യ​ൻ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യാ​ൻ അ​റി​യി​ല്ലാ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ ഇ​ന്ന​വ​ർ​ക്ക് വ​ള​രെ ന​ന്നാ​യി അ​തി​ന് സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും യു​വ​തി പ​റ​ഞ്ഞു.

എ​ന്നാ​ൽ ഇ​ന്ത്യ​ൻ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കി​ല്ലെ​ന്ന് യു​വ​തി പ​റ​ഞ്ഞ​തി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. ത​ങ്ങ​ളു​ടെ ടീ​മി​ൽ എ​ല്ലാ വി​ഭാ​ഗ​ക്കാ​രെ​യും ഉ​ൾ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ഇ​ന്ത്യ​ക്കാ​രെ മ​ന​പൂ​ർ​വം ഒ​ഴി​വാ​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ആ​കി​ല്ലെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts

Leave a Comment