യു​എ​സ്-​ഇ​റാ​ൻ വ്യോ​മാ​ക്ര​മ​ണം ശ​ക്തം: യു​ദ്ധ​ഭീ​തി​യി​ൽ ഗ​ൾ​ഫ്; വ്യോ​മ​പാ​ത അ​ട​ച്ച് കു​വൈ​ത്ത്

ദു​ബാ​യ്: അ​മേ​രി​ക്ക ര​ണ്ടാം​ഘ​ട്ട വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ, തി​രി​ച്ച​ടി​യു​മാ​യി ഇ​റാ​ൻ. കു​വൈ​ത്തി​ലെ​യും ബ​ഹ്‌​റൈ​നി​ലെ​യും 18 യു​എ​സ് സൈ​നി​ക താ​വ​ള​ങ്ങ​ൾ​ക്കു​നേ​രേ ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഇ​റാ​ന്‍റെ ഇ​സ്‌​ലാ​മി​ക് റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് അ​റി​യി​ച്ചു.

ഇ​തേ​ത്തു​ട​ർ​ന്ന് കു​വൈ​ത്ത് ത​ങ്ങ​ളു​ടെ വ്യോ​മ​പാ​ത താ​ത്കാ​ലി​ക​മാ​യി അ​ട​യ്ക്കു​ക​യും വി​മാ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു. ഇ​തോ​ടെ, ഗ​ൾ​ഫ് മേ​ഖ​ല വീ​ണ്ടും യു​ദ്ധ​ഭീ​തി​യി​ലാ​യി. ഏ​പ്രി​ൽ ആ​ദ്യം ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വ​ച്ച താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പൂ​ർ​ണ​മാ​യും ലം​ഘി​ക്ക​പ്പെ​ടു​ന്ന ത​ര​ത്തി​ലാ​ണു നി​ല​വി​ലെ സൈ​നി​ക നീ​ക്ക​ങ്ങ​ൾ.

യു​എ​സ് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യി കു​വൈ​ത്തി​ലെ​യും ബ​ഹ്‌​റൈ​നി​ലെ​യും അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ, ഷെ​യ്ഖ് ഈ​സ തു​ട​ങ്ങി​യ പ്ര​മു​ഖ വ്യോ​മ​സേ​നാ താ​വ​ള​ങ്ങ​ളി​ലെ 18 പ്ര​ധാ​ന യു​എ​സ് കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രെ​യാ​ണ് ഇ​റാ​ൻ ശ​ക്ത​മാ​യ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ബ​ഹ്‌​റൈ​നി​ൽ അ​പാ​യ സൈ​റ​ണു​ക​ൾ മു​ഴ​ങ്ങി. ത​ങ്ങ​ളു​ടെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളെ നേ​രി​ടു​ക​യാ​ണെ​ന്ന് കു​വൈ​ത്ത് സൈ​ന്യം വ്യ​ക്ത​മാ​ക്കി.

ഇ​റാ​ൻ ച​ർ​ച്ച​ക​ൾ നീ​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കു​ക​യാ​ണെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ആ​രോ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് യു​എ​സ് സൈ​ന്യം ര​ണ്ടാം ദി​വ​സ​വും ഇ​റാ​നി​ൽ ക​ടു​ത്ത ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്.

ഇ​റാ​ന്‍റെ സൈ​നി​ക നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ, ആ​ശ​യ​വി​നി​മ​യ ശൃം​ഖ​ല​ക​ൾ, വ്യോ​മ​പ്ര​തി​രോ​ധ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു. യു​എ​സ് സേ​ന​യ്ക്കും അ​ന്താ​രാ​ഷ്ട്ര വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യ​തി​നാ​ലാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും ത​ങ്ങ​ൾ എ​ന്തി​നും സ​ജ്ജ​മാ​ണെ​ന്നും യു​എ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം ന​ട​ത്തി​യാ​ൽ ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്ന് ഇ​റാ​ൻ സൈ​ന്യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ശാ​ന്ത​മാ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ മേ​ഖ​ല​യെ ന​ര​ക​മാ​ക്കി മാ​റ്റു​മെ​ന്ന് ഇ​റാ​ൻ‌ ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മ​ജീ​ദ് മൂ​സാ​വി വ്യ​ക്ത​മാ​ക്കി. മാ​സ​ങ്ങ​ളാ​യി ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി ഖ​ത്ത​റി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ടെ​ഹ്‌​റാ​നി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്. ഇ​റാ​ന്‍റെ സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം ശേ​ഖ​രം പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് വാ​ഷിം​ഗ്ട​ണി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ ആ​ണ​വ പ​ദ്ധ​തി സ​മാ​ധാ​ന​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള​താ​ണെ​ന്ന് ഇ​റാ​ൻ ആ​വ​ർ​ത്തി​ക്കു​ന്നു.

അ​തേ​സ​മ​യം, ഹി​സ്ബു​ള്ള​യും ഇ​സ്ര​യേ​ലും ത​മ്മി​ലു​ള്ള യു​ദ്ധം നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന ഇ​റാ​ന്‍റെ ആ​വ​ശ്യ​ത്തി​നു വി​രു​ദ്ധ​മാ​യി ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment