ആ​ദ്യ ജോ​ലി​യു​ടെ സ​ന്തോ​ഷം ത​ല്ലി​ക്കെ​ടു​ത്തി ബ​ന്ധു​വി​ന്‍റെ പ​രി​ഹാ​സം; 25,000 രൂ​പ ശ​മ്പ​ളം ല​ഭി​ച്ച മ​ല​യാ​ളി ടെ​ക്കി​യു​ടെ കു​റി​പ്പ് വൈ​റ​ൽ

പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ആ​ദ്യ​മാ​യി ഒ​രു ജോ​ലി സ്വ​ന്ത​മാ​ക്കു​ക എ​ന്ന​ത് ഏ​തൊ​രു ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​പ്ന​ങ്ങ​ളി​ലൊ​ന്നാ​ണ്. എ​ന്നാ​ൽ പ്ര​തി​സ​ന്ധി​ക​ൾ നി​റ​ഞ്ഞ ഐ​ടി വി​പ​ണി​യി​ൽ ക​ഷ്ട​പ്പെ​ട്ട് നേ​ടി​യെ​ടു​ത്ത ആ​ദ്യ ജോ​ലി​യു​ടെ സ​ന്തോ​ഷം, ഒ​രു ബ​ന്ധു​വി​ന്‍റെ പ​രി​ഹാ​സ ക​മ​ന്‍റ് കാ​ര​ണം ന​ഷ്ട​മാ​യ മ​ന​സ്സ് തു​റ​ക്കു​ക​യാ​ണ് 2026ൽ ​ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ ഒ​രു ഉ​ദ്യോ​ഗാ​ർ​ഥി.

പ്ര​മു​ഖ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ റെ​ഡ്ഡി​റ്റി​ലാ​ണ് ‘ഡെ​വ​ല​പ്പേ​ഴ്‌​സ് ഇ​ന്ത്യ’ എ​ന്ന ഗ്രൂ​പ്പി​ൽ യു​വാ​വ് ത​ന്‍റെ സ​ങ്ക​ടം പ​ങ്കു​വെ​ച്ച​ത്. പ്ര​തി​മാ​സം 25,000 രൂ​പ ശ​മ്പ​ള​ത്തി​ൽ ഒ​രു ക​മ്പ​നി​യി​ൽ ജോ​ലി ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു താ​നെ​ന്ന് യു​വാ​വ് പ​റ​യു​ന്നു.

“ഞാ​ൻ 2026ൽ ​പ​ഠി​ച്ചി​റ​ങ്ങി​യ ആ​ളാ​ണ്. അ​ടു​ത്തി​ടെ ഒ​രു ന​ല്ല ക​മ്പ​നി​യി​ൽ പ്ര​തി​മാ​സം 25,000 രൂ​പ ശ​മ്പ​ള​ത്തി​ൽ എ​നി​ക്ക് ജോ​ലി ല​ഭി​ച്ചു. ഈ ​ജോ​ലി കി​ട്ടു​ക എ​ന്ന​ത് എ​നി​ക്ക് എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ ഞാ​ൻ അ​ത്ര അ​സാ​മാ​ന്യ പ്ര​തി​ഭ​യൊ​ന്നു​മ​ല്ല, ഒ​രു ശ​രാ​ശ​രി​ക്കാ​ര​നാ​ണ്. നി​ല​വി​ലെ തൊ​ഴി​ൽ വി​പ​ണി അ​ത്ര മി​ക​ച്ച​തു​മ​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ഈ ​ജോ​ലി ല​ഭി​ച്ച​തി​ൽ ഞാ​ൻ ആ​ത്മാ​ർ​ഥ​മാ​യി സ​ന്തോ​ഷി​ച്ചി​രു​ന്നു, യു​വാ​വ് കു​റി​ച്ചു.

ജോ​ലി ല​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് ഭാ​വി എ​ന്താ​ണെ​ന്ന് ചോ​ദി​ച്ച് ഈ ​ബ​ന്ധു​ക്ക​ൾ നി​ര​ന്ത​രം ശ​ല്യം ചെ​യ്തി​രു​ന്നു. ജോ​ലി കി​ട്ടി​യ ശേ​ഷം ശ​മ്പ​ള​വി​വ​രം പ​ങ്കു​വെ​ച്ച​പ്പോ​ഴാ​ണ് ക്രൂ​ര​മാ​യ പ്ര​തി​ക​ര​ണം ഉ​ണ്ടാ​യ​ത്. എ​ന്താ? ഇ​ത്ര​യേ ഉ​ള്ളൂ?’ അ​ന്നു​മു​ത​ൽ ആ ​വാ​ക്കു​ക​ൾ എ​ന്‍റെ മ​ന​സ്സി​ൽ കി​ട​ന്ന് ക​റ​ങ്ങു​ക​യാ​ണ്. 25,000 രൂ​പ വ​ലി​യൊ​രു ശ​മ്പ​ള​മ​ല്ലെ​ന്ന് എ​നി​ക്ക​റി​യാം. പ​ക്ഷേ എ​ന്‍റെ ക​ഴി​വും ഇ​പ്പോ​ഴ​ത്തെ ക​ടു​ത്ത മ​ത്സ​ര​വും വെ​ച്ചു​നോ​ക്കു​മ്പോ​ൾ ഇ​തൊ​രു ന​ല്ല തു​ട​ക്ക​മാ​ണെ​ന്ന് ഞാ​ൻ ക​രു​തി. ആ​ർ​ക്കെ​ങ്കി​ലും ബ​ന്ധു​ക്ക​ളി​ൽ നി​ന്നോ സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നോ ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടോ? അ​വ​രെ​ങ്ങ​നെ​യാ​ണ് ഇ​തി​നെ അ​തി​ജീ​വി​ച്ച​തെ​ന്ന് യു​വാ​വ് ചോ​ദി​ക്കു​ന്നു.

പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ യു​വാ​വി​ന് വ​ലി​യ പി​ന്തു​ണ​യു​മാ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. ബ​ന്ധു​ക്ക​ളു​ടെ വാ​ക്കു​ക​ൾ അ​വ​ഗ​ണി​ക്കാ​ൻ പ​ല​രും ഉ​പ​ദേ​ശി​ച്ചു.​മാ​താ​പി​താ​ക്ക​ളോ​ടോ പ​ങ്കാ​ളി​യോ​ടോ അ​ല്ലാ​തെ മ​റ്റാ​രോ​ടും കൃ​ത്യ​മാ​യ ശ​മ്പ​ള​വി​വ​രം പ​റ​യ​രു​തെ​ന്നും, ചോ​ദി​ച്ചാ​ൽ “ജീ​വി​ക്കാ​ൻ ആ​വ​ശ്യ​മു​ള്ള​തു​ണ്ട്” എ​ന്ന് മാ​ത്രം മ​റു​പ​ടി ന​ൽ​കി ഒ​ഴി​ഞ്ഞു​മാ​റ​ണ​മെ​ന്നും ഭൂ​രി​ഭാ​ഗം പേ​രും യു​വാ​വി​നെ ഉ​പ​ദേ​ശി​ച്ചു.

Related posts

Leave a Comment