ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫെയ്സ്ബുക്കിൽ നിന്ന് താത്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് വ്യക്തിപരമായി മാപ്പ് പറയണമെന്ന് വിവരസാങ്കേതികവിദ്യ സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി. മൂന്ന് ദിവസത്തിനകം മാപ്പ് പറയുകയും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുകയും ചെയ്തില്ലെങ്കിൽ ഐടി നിയമത്തിലെ ‘സേഫ് ഹാർബർ’ സംരക്ഷണം റദ്ദാക്കുമെന്നും പാനൽ മുന്നറിയിപ്പ് നൽകി. ബിജെപി എംപി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള സമിതി, 140 കോടി ജനങ്ങളുടെ പ്രതിനിധിയായ പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തത് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണെന്ന് കുറ്റപ്പെടുത്തി. സാങ്കേതിക തകരാറ് മൂലമാണ് പോസ്റ്റ് നീക്കം ചെയ്യപ്പെട്ടതെന്ന മെറ്റയുടെ വിശദീകരണം കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയവും പാർലമെന്ററി സമിതിയും തള്ളി. സെക്ഷൻ 79 പ്രകാരമുള്ള സുരക്ഷ നഷ്ടമാകുന്നതോടെ പ്ലാറ്റ്ഫോമിലെ ഉള്ളടക്കങ്ങളുടെ പേരിൽ കമ്പനി അധികൃതർക്കെതിരെ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാനും നിയമനടപടി സ്വീകരിക്കാനും കേന്ദ്ര സർക്കാരിന് അധികാരം…
Read MoreDay: August 5, 2026
ഡൽഹി ജന്തർ മന്തറിൽ ഭീകരാക്രമണ പദ്ധതി: ഐഎസ്ഐ പിന്തുണയുള്ള രണ്ട് ഭീകര മൊഡ്യൂളുകൾ പഞ്ചാബ് പോലീസ് തകർത്തു
അമൃത്സർ: ഡൽഹിയിലെ ജന്തർ മന്തറിൽ പ്രക്ഷോഭങ്ങൾക്കിടെ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട നാല് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഒമ്പത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് അനധികൃത തോക്കുകളും പെട്രോൾ ബോംബുകളും വെടിയുണ്ടകളും കണ്ടെടുത്തു. മൂന്ന് നാടൻ പിസ്റ്റളുകൾ, നാല് പെട്രോൾ ബോംബുകൾ, ഒമ്പത് വെടിയുണ്ടകൾ എന്നിവയാണ് പിടിച്ചെടുത്തതെന്ന് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു. രാജസൻസി മേഖലയിൽ നിന്നാണ് ആദ്യ മൊഡ്യൂൾ പിടികൂടിയത്. സുഖ്മൻ സിംഗും മൂന്ന് പ്രായപൂർത്തിയാകാത്ത കൂട്ടാളികളുമാണ് ഇതിലുണ്ടായിരുന്നത്. സിജെപി നടത്തിയ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ ഡൽഹി ജന്തർ മന്തറിൽ ആക്രമണം നടത്താനായിരുന്നു ഐഎസ്ഐ ഹാൻഡ്ലർമാർ ഇവർക്ക് നൽകിയ നിർദേശം. അമൃത്സറിലെ വൻഷ് കുമാർ (19), അൻമോൾ സിംഗ് (20), ഹർമൻ സിംഗ് (24), സുഖ്ദേവ് സിംഗ് (30), സുഖ്മൻ സിംഗ് (19) എന്നിവരാണ് അറസ്റ്റിലായ മുതിർന്ന വ്യക്തികൾ. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അമൃത്സർ പോലീസ് കമ്മീഷണർ…
Read Moreവിജിലൻസ് ക്ലിയറൻസ് എവിടെ! ശ്രീജിത്തിന് ഡിജിപി പദവി നൽകിയതിൽ കടുത്ത വിർശനവുമായി ഹൈക്കോടതി
തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരിൽ ഒരാളായ എസ്. ശ്രീജിത്തിന് ഡിജിപി പദവി നൽകിയ സർക്കാർ വെട്ടിൽ. ശ്രീജിത്തിന്റെ സ്ഥാനക്കയറ്റത്തിനെതിരേ ഹൈക്കോടതി രൂക്ഷ വിമർശനമുയർത്തിയതോടെ സ്ഥാനക്കയറ്റ ഫയലിൽ ഒപ്പിട്ട മുഖ്യമന്ത്രി വി.ഡി. സതീശൻതന്നെ പ്രതിരോധത്തിലായി. എസ്. ശ്രീജിത്തിന് ഡിജിപി പദവിയിൽ സ്ഥാനക്കയറ്റം നൽകിയപ്പോൾ, വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെ സ്ഥാനക്കയറ്റത്തിന് എങ്ങനെ പരിഗണിച്ചുവെന്ന സുപ്രധാന ചോദ്യമാണ് ഹൈക്കോടതി ഉന്നയിച്ചത്. വിജിലൻസ് ക്ലിയറൻസ് ലഭിക്കാത്ത ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുന്നത് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുവെന്ന നിരീക്ഷണമാണ് ഹൈക്കോടതി നടത്തിയതെന്നും ഈ ചോദ്യത്തിന് ഉത്തരം നൽകാൻ സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നുമുള്ള വിമർശനമാണ് ഉയരുന്നത്. അതേസ മയം ഹൈക്കോടതി വിമർശനമുന്നയിച്ചെങ്കിലും ശ്രീജിത്തിന് നൽകിയ ഡിജിപി പദവിയിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. എന്നാൽ, ഹൈക്കോടതി കടുത്ത നടപടി സ്വീകരിച്ചാൽ സർക്കാർ വെട്ടി ലാകുമെന്ന സംശയവുമുണ്ട്. ഇക്കാര്യത്തിൽ നിയമ വിദഗ്ധരുമായുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. മുൻ…
Read Moreഅമിത് ഷായുടെ പ്രസ്താവന വേണം; പാർലമെന്റ് സ്തംഭിപ്പിക്കാൻ ഉറച്ച് പ്രതിപക്ഷം
ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നു. അമിത് ഷാ പ്രസ്താവന നടത്തിയില്ലെങ്കിൽ ഇന്നും പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകി. വിഷയത്തിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും ഇന്ത്യാ മുന്നണി എംപിമാർ നോട്ടീസ് നൽകും. എന്നാൽ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ സർക്കാരും കർശന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. പോലീസ് നടപടിക്ക് പുറമെ അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള ആരോപണവും ഉയർത്തി പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. പാർലമെന്റ് വളപ്പിലെ പ്രേരണാ സ്ഥലത്തുനിന്ന് മകർ ദ്വാറിലേക്ക് രാവിലെ പത്തിന് പ്രതിപക്ഷ എംപിമാർ പ്രതിഷേധ മാർച്ച് നടത്തും. സമരക്കാർക്കെതിരായ അതിക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശദീകരണം തേടുക, രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള സഭയിൽ ചർച്ച ചെയ്യുക, ജമ്മു കാഷ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക തുടങ്ങിയ…
Read Moreഅങ്ങനെ പറയാൻ പാടില്ലായിരുന്നു… തനിക്ക് ഈഗോ ഇല്ല, പറയുമ്പോൾ ശ്രദ്ധിക്കണമായിരുന്നു; ഖേദം പ്രകടിപ്പിച്ച് സി.പി. ജോൺ
തിരുവനന്തപുരം: സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു ഗതാഗത മന്ത്രി സി.പി. ജോൺ. സ്ത്രീകളെക്കുറിച്ചുള്ള പരാമർശം പാടില്ലായിരുന്നു. ആരെയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശ്യമില്ലായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. തനിക്ക് അതിൽ ഈഗോ ഇല്ല, പറയുമ്പോൾ ശ്രദ്ധിക്കണമായിരുന്നു. പ്രിയദർശിനി സർക്കാരിന്റെ അഭിമാനപദ്ധതിയാണ്. അതിനെ നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകും. കേരളത്തിൽ ദാരിദ്ര്യം ഉണ്ടെന്നതു വസ്തുതയാണ്. അതിനെ ഒന്നു ചുരുക്കാനാണ് പ്രിയദർശിനി ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൻ തുക ഫീസ് നൽകി മക്കളെ പഠിപ്പിക്കുന്നവർ സൗജന്യ യാത്രയ്ക്കായി ബസിൽ തള്ളിക്കയറുന്നു എന്ന മന്ത്രിയുടെ പ്രസ്താവനയാണ് വിവാദമായത്. മന്ത്രിയുടെ പ്രതികരണം കേരളത്തിലെ സ്ത്രീകളെയാകെ അപമാനിക്കുന്നതാണെന്നും, അദ്ദേഹം ഉടനടി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മന്ത്രിയുടേതു വെറുമൊരു നാക്കുപിഴയല്ലെന്നും ജനവിരുദ്ധനയ സമീപനമാണ് ഇതിലൂടെ പുറത്തുവന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. ശക്തീകരിക്കപ്പെട്ട മലയാളി സ്ത്രീ സമൂഹത്തിന്റെ ആത്മാഭിമാനത്തെയാണ് മന്ത്രി ചോദ്യം ചെയ്തതെന്ന് എം.വി.…
Read Moreപഞ്ചാബ് കോൺഗ്രസിൽ വിഭാഗീയത രൂക്ഷം: രാജിവെക്കില്ലെന്ന് അമരീന്ദർ സിംഗ് രാജാ വാറിംഗ്
ബട്ടിൻഡ: പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകൾ പരസ്യപോരിലേക്ക് നീങ്ങുന്നതിനിടെ, സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കില്ലെന്ന പ്രഖ്യാപനവുമായി അമരീന്ദർ സിംഗ് രാജാ വാറിംഗ് എംപി. പാർട്ടി ഹൈക്കമാൻഡ് തന്നെ മാറ്റാൻ തീരുമാനിച്ചാൽ പോലും പാർട്ടിയെ ശക്തിപ്പെടുത്താൻ തുടർന്നും പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി ഇൻ-ചാർജ് ഭൂപേഷ് ബാഗേലിന്റെ സാന്നിധ്യത്തിൽ ബട്ടിൻഡയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വാറിംഗ്. മുൻ മുഖ്യമന്ത്രിയും ജലന്ധർ എംപിയുമായ ചരൺജിത് സിംഗ് ചന്നിയുടെ അനുയായികൾ നിരന്തരം തനിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വാറിംഗിന്റെ ഈ ഉറച്ച നിലപാട്. ഹർ ബൂത്ത്, കോൺഗ്രസ് മജ്ബൂത്’ പ്രചാരണ പരിപാടികൾക്കിടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചന്നിയുടെയും വാറിംഗിന്റെയും അനുയായികൾ തമ്മിൽ വാക്കേറ്റവും മുദ്രാവാക്യം വിളികളും പതിവായിരുന്നു. മുക്ത്സറിൽ ഭൂപേഷ് ബാഗേലിന് എതിരെ “ബാഗേൽ മടങ്ങിപ്പോവുക” എന്നും, “ചന്നിയെ കൊണ്ടുവരൂ, കോൺഗ്രസ് സർക്കാരിനെ അധികാരത്തിലെത്തിക്കു” എന്നുമുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Read More