പ​തി​നെ​ട്ടാം വ​യ​സി​ൽ എ​ഞ്ചി​നീ​യ​റിം​ഗ് അ​ധ്യാ​പ​ക​ൻ, 306 വ​ർ​ഷ​ത്തെ റി​ക്കാ​ർ​ഡ് ത​ക​ർ​ത്ത് യു​വാ​വ്, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ തരംഗമായി നഥാൻ

വാ​ഷിം​ഗ്‌​ട​ൺ: പ​തി​നെ​ട്ടു വ​യ​സു​കാ​ർ ഡി​ഗ്രി പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പു​രു​ഷ പ്ര​ഫ​സ​റെ​ന്ന ഗി​ന്ന​സ് റി​ക്കാ​ർ​ഡ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ന​ഥാ​ൻ തോ​മ​സ്. ഫ്ളോ​റി​ഡ സ്വ​ദേ​ശി​യാ​യ ന​ഥാ​ന് 18 വ​യ​സും 346 ദി​വ​സ​വു​മാ​ണ് പ്രാ​യം. മി​യാ​മി ഡേ​ഡ് കോ​ളേ​ജി​ലെ എ​ഞ്ചി​നീ​യ​റിം​ഗ് ഇ​ൻ​സ്ട്ര​ക്ട​റാ​ണ് ന​ഥാ​ൻ.

306 വ​ർ​ഷ​ത്തെ റി​ക്കാ​ർ​ഡ് ആ​ണ് ന​ഥാ​ൻ ത​ക​ർ​ത്ത​ത്. സ്‌​കോ​ട്ടി​ഷ് മാ​ത്ത​മാ​റ്റീ​ഷ്യ​നാ​യ കോ​ളി​ൻ മാ​ക്ളോ​റി​നാ​യി​രു​ന്നു നേ​ര​ത്തെ ഈ ​റി​ക്കാ​ർ​ഡി​നു​ട​മ. 1717ൽ 19ാം ​വ​യ​സി​ലാ​ണ് കോ​ളി​ൻ പ്രൊ​ഫ​സ​റാ​യ​ത്.

പ​ത്താം വ​യ​സി​ൽ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം തു​ട​രു​ന്ന​തി​നി​ട​യി​ൽ ന​ഥാ​ൻ ഡ്യു​വ​ൽ-​എ​ൻ​റോ​ൾ​മെ​ന്‍റ് പ്രോ​ഗ്രാ​മി​ലൂ​ടെ മി​യാ​മി ഡേ​ഡ് കോ​ളേ​ജി​ൽ ചേ​ർ​ന്നു. 14-ാം വ​യ​സി​ൽ ഫ്ലോ​റി​ഡ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ​ഠ​ന​മാ​രം​ഭി​ച്ചു. ഇ​ല​ക്ട്രി​ക്ക​ൽ എ​ഞ്ചി​നീ​യ​റിം​ഗി​ൽ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഓ​ണേ​ഴ്സോ​ടെ പൂ​ർ​ത്തി​യാ​ക്കി.

2023 ഓ​ഗ​സ്റ്റി​ലാ​ണ് താ​ൻ പ​ഠി​ച്ച അ​തേ കോ​ളേ​ജി​ൽ അ​ദ്ധ്യാ​പ​ക​നാ​യി ന​ഥാ​നെ​ത്തി​യ​ത്. എ​ഞ്ചി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ത്ഥി​ക​ളെ സി ​പ്രോ​ഗ്രാം, ക​മ്പ്യൂ​ട്ടേ​ഷ​ണ​ൽ പ്രോ​ബ്ളം സോ​ൾ​വിം​ഗ് എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന കോ​ഴ്‌​സാ​യ സി​ഒ​പി 2270: സി ​ആ​ണ് ന​ഥാ​ൻ പ​ഠി​പ്പി​ക്കു​ന്ന​ത്.

അ​ദ്ധ്യാ​പ​ന​ത്തോ​ടൊ​പ്പം ന​ഥാ​ൻ, മി​യാ​മി യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഒ​ഫ് ലോ​യി​ൽ നി​യ​മ പ​ഠ​ന​വും ന​ട​ത്തു​ന്നു. ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ നി​യ​മ​ത്തി​ൽ വൈ​ദ​ഗ്ദ്ധ്യം നേ​ടു​ക എ​ന്ന​താ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ന​ഥാ​ൻ പ​റ​യു​ന്നു. 2028ൽ ​നി​യ​മ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് ന​ഥാ​ൻ.

Related posts

Leave a Comment