ആ​ദ്യം ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി ചെ​യ്യൂ, പി​ന്നീ​ട് നോ​ക്കാം’; പൂ​നയി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ അ​നു​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്നു

ജോ​ലി അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​വും ചൂ​ഷ​ണ​ങ്ങ​ളും തു​റ​ന്നു​കാ​ട്ടു​ന്ന ഒ​രു സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. ഒ​രു പ്ര​മു​ഖ ക​മ്പ​നി​യു​ടെ വാ​ക്ക്-​ഇ​ൻ ഇ​ന്‍റ​ർ​വ്യൂ​വി​ന് പോ​യ ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വം പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് പൂ​ന സ്വ​ദേ​ശി​യാ​യ പ്ര​ണ​വ് എ​ന്ന യു​വാ​വ്.

തൊ​ഴി​ൽ പ​രി​ച​യ​മോ യോ​ഗ്യ​ത​യോ ചോ​ദി​ക്കു​ന്ന​തി​ന് മു​ൻ​പ്, ആ​ദ്യ​ത്തെ 6 മു​ത​ൽ 8 മാ​സം വ​രെ ശ​മ്പ​ള​മി​ല്ലാ​തെ സൗ​ജ​ന്യ​മാ​യി ജോ​ലി ചെ​യ്യാ​ൻ ത​യ്യാ​റാ​ണോ എ​ന്നാ​ണ് ക​മ്പ​നി​യു​ടെ എ​ച്ച്ആ​ർ പ്ര​തി​നി​ധി ത​ന്നോ​ട് ചോ​ദി​ച്ച​തെ​ന്ന് പ്ര​ണ​വ് ‘എ​ക്സ്’ പ്ലാ​റ്റ്‌​ഫോ​മി​ൽ കു​റി​ച്ചു.ഒ​രു ഫു​ൾ ടൈം ​ത​സ്തി​ക​യി​ലേ​ക്കു​ള്ള വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ത്ത പ്ര​ണ​വി​നോ​ട് ആ​ദ്യ​ത്തെ ജ​ന​റ​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ൽ ത​ന്നെ ക​മ്പ​നി ഈ ​നി​ബ​ന്ധ​ന മു​ന്നോ​ട്ട് വെ​ക്കു​ക​യാ​യി​രു​ന്നു.

“വ​ർ​ഷ​ങ്ങ​ളോ​ളം പ​ഠി​ച്ച്, പ്രോ​ജ​ക്റ്റു​ക​ൾ ചെ​യ്ത്, പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ​ഠി​ച്ചെ​ടു​ത്ത് ഇ​ന്‍റ​ർ​വ്യൂ​വി​ന് വ​രു​മ്പോ​ൾ, ഭാ​വി​യി​ൽ ശ​മ്പ​ളം കി​ട്ടി​യേ​ക്കാം എ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഫു​ൾ-​ടൈം ജോ​ലി സൗ​ജ​ന്യ​മാ​യി ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ആ​ലോ​ചി​ച്ചു നോ​ക്കൂ. അ​വ​ർ ത​മാ​ശ പ​റ​യു​ക​യാ​ണെ​ന്നാ​ണ് ഞാ​ൻ ആ​ദ്യം ക​രു​തി​യ​ത്,” പ്ര​ണ​വ് കു​റി​ച്ചു.

ഇ​തൊ​രു സ്റ്റൈ​പ്പ​ൻ​ഡ് ഇ​ല്ലാ​ത്ത ഇ​ന്‍റേ​ൺ​ഷി​പ്പ് പ്രോ​ഗ്രാം ആ​യി​രു​ന്നി​ല്ലെ​ന്നും, ക​മ്പ​നി നേ​രി​ട്ട് ഫു​ൾ ടൈം ​ജോ​ലി​ക്കാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക്ഷ​ണി​ച്ച​താ​ണെ​ന്നും യു​വാ​വ് വ്യ​ക്ത​മാ​ക്കു​ന്നു. മാ​ത്ര​മ​ല്ല, സി.​ഇ.​ഒ-​യും ഒ​രു എ​ച്ച്.​ആ​ർ പ്ര​തി​നി​ധി​യും മാ​ത്രം അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ആ ​സ്ഥാ​പ​ന​മെ​ന്നും, എ​ന്നി​ട്ടും അ​വ​ർ വ​ലി​യ രീ​തി​യി​ൽ വാ​ക്ക്-​ഇ​ൻ ഇ​ന്റ​ർ​വ്യൂ സം​ഘ​ടി​പ്പി​ച്ച​താ​യും പ്ര​ണ​വ് ചൂ​ണ്ടി​ക്കാ​ണി​ച്ചു.

പ്ര​ണ​വി​ന്‍റെ പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ തൊ​ഴി​ൽ വി​പ​ണി​യി​ലെ സ​മാ​ന​മാ​യ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. പൂ​ന പോ​ലു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ പു​തി​യ സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ൽ ഇ​ത്ത​രം സൌ​ജ​ന്യ തൊ​ഴി​ൽ ചൂ​ഷ​ണം വ്യാ​പ​ക​മാ​ണെ​ന്ന് പ​ല​രും ക​മ​ന്‍റ് ചെ​യ്തു. തൊ​ഴി​ൽ പ്ര​ക്രി​യ​ക​ളി​ൽ കൂ​ടു​ത​ൽ സു​താ​ര്യ​ത വേ​ണ​മെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​യം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ൽ ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.

Related posts

Leave a Comment