ഇ​റാ​നി​ൽ വീ​ണ്ടും ക്രൂ​ര​ത: ഹി​ജാ​ബ് ഇ​ല്ലാ​തെ പാ​ട്ട് പാ​ടി; ഗാ​യി​ക​യ്ക്ക് 74 ചാ​ട്ട​വാ​റ​ടി ശി​ക്ഷ വി​ധി​ച്ച് കോ​ട​തി

ടെ​ഹ്റ​ൻ: ‌ഹി​ജാ​ബ് ധ​രി​ക്കാ​തെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ സം​ഗീ​ത പ​രി​പാ​ടി ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്ത പ്ര​ശ​സ്ത ഇ​റാ​നി​യ​ൻ ഗാ​യി​ക പ​ര​സ്തൂ അ​ഹ്മ​ദി​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ചാ​ട്ട​വാ​റ​ടി ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.​ഇ​റാ​നി​ലെ കോം ​പ്ര​വി​ശ്യ​യി​ലെ കോ​ട​തി​യാ​ണ് ഇ​വ​ർ​ക്ക് 74 ചാ​ട്ട​വാ​റ​ടി ശി​ക്ഷ​വി​ധി​ച്ച​ത്. ചാ​ട്ട​വാ​റ​ടി​ക്ക് പു​റ​മേ, ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് വി​ദേ​ശ​യാ​ത്ര ന​ട​ത്തു​ന്ന​തി​നും ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ക​ലാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നും ഇ​വ​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

2024 ഡി​സം​ബ​റി​ൽ പ​ര​സ്തൂ അ​ഹ്മ​ദി​യും അ​വ​രു​ടെ മ്യൂ​സി​ക് ബാ​ൻ​ഡി​ലെ അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ഹി​ജാ​ബ് ധ​രി​ക്കാ​തെ ഒ​രു സം​ഗീ​ത പ​രി​പാ​ടി ന​ട​ത്തു​ക​യും അ​ത് യൂ​ട്യൂ​ബ് ചാ​ന​ൽ വ​ഴി ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യു​ക​യും ചെ​യ്തു.

ഇ​റാ​നി​ൽ സ്ത്രീ​ക​ൾ​ക്ക് ത​നി​ച്ച് പാ​ട്ടു​പാ​ടു​ന്ന​തി​നും ഹി​ജാ​ബ് ഇ​ല്ലാ​തെ പ​ര​സ്യ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​നും ക​ർ​ശ​ന വി​ല​ക്കു​ണ്ട്. ഇ​തി​നെ​തി​രെ​യു​ള്ള പ്ര​തീ​കാ​ത്മ​ക​മാ​യ പ്ര​തി​ഷേ​ധ​മെ​ന്ന നി​ല​യി​ലാ​ണ് “ആ​ൻ ഇ​മാ​ജി​ന​റി ക​ൺ​സേ​ർ​ട്ട്’ എ​ന്ന പേ​രി​ൽ അ​വ​ർ ഈ ​പ​രി​പാ​ടി ന​ട​ത്തി​യ​ത്.

ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ കാ​ണു​ക​യും വ​ലി​യ തോ​തി​ൽ വൈ​റ​ലാ​വു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ അ​ശ്ലീ​ല​ത പ​ര​ത്തി പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ന്ത​സി​ന് ഭം​ഗം വ​രു​ത്തി എ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് ഇ​റാ​നി​ലെ ഇ​സ്‌​ലാ​മി​ക നി​യ​മ​പ്ര​കാ​രം കോ​ട​തി ഇ​വ​ർ​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്.

Related posts

Leave a Comment