സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യു​ടെ കോ​ൺ​ക്രീ​റ്റ് മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ണു; യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്; ഞെ​ട്ടി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ലെ കോ​ൺ​ക്രീ​റ്റ് മേ​ൽ​ക്കൂ​ര പൊ​ളി​ഞ്ഞു​വീ​ണ് യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. രാ​ജ​സ്ഥാ​നി​ലെ ചു​രു ജി​ല്ല​യി​ലു​ള്ള സു​ജ​ൻ​ഗ​ഡ് ഗ​വ​ൺ​മെ​ന്‍റ് ഫ​ത്തേ​പ്പൂ​രി​യ മാ​താ ശി​ശു ആ​ശു​പ​ത്രി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മേ​ൽ​ക്കൂ​ര​യി​ലെ സി​മ​ന്‍റ് പ്ലാ​സ്റ്റ​ർ അ​ട​ർ​ന്ന് താ​ഴെ നി​ന്ന​വ​രു​ടെ ത​ല​യി​ലേ​ക്ക് വീ​ഴു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ബ​ഗാ​ഡി​യ സ​ബ് ഡി​സ്ട്രി​ക്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ നി​ല​വി​ൽ അ​വി​ടെ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​സ​മ​യ​ത്ത് കെ​ട്ടി​ട​ത്തി​ന്‍റെ ക​വാ​ട​ത്തി​ൽ ആ​ളു​ക​ൾ കു​റ​വാ​യി​രു​ന്ന​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ണ​തോ​ടെ രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ഭ​യ​ന്നോ​ടി.

വ​ർ​ഷ​ങ്ങ​ളാ​യി ശോ​ച​നീ​യാ​വ​സ്ഥ​യി​ലു​ള്ള പ​ഴ​യ ട്രോ​മ സെ​ന്‍റ​ർ കെ​ട്ടി​ട​ത്തി​ലാ​ണ് നി​ല​വി​ൽ ഈ ​സ്ത്രീ​ക​ളു​ടെ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ദ്ര​വി​ച്ച അ​വ​സ്ഥ​യെ​ക്കു​റി​ച്ച് മു​ൻ​പും രോ​ഗി​ക​ളും നാ​ട്ടു​കാ​രും പ​രാ​തി​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​ധി​കൃ​ത​ർ ത​ക്ക​സ​മ​യ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ ത​യ്യാ​റാ​കാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് വ​ലി​യ ആ​ശ​ങ്ക​യാ​ണ് സം​ഭ​വം ഉ​യ​ർ​ത്തു​ന്ന​ത്. കെ​ട്ടി​ടം അ​ടി​യ​ന്ത​ര​മാ​യി സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ രോ​ഗി​ക​ളെ സു​ര​ക്ഷി​ത​മാ​യ മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്, കെ​ട്ടി​ട​ത്തിന്‍റെ ​ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി മു​മ്പ് ത​ന്നെ ക​ത്തെ​ഴു​തി​യി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ ത​ന്നെ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ആ​ശു​പ​ത്രി ഇ​ൻ-​ചാ​ർ​ജ് ഡോ. ​ബ​ൻ​സി​ധ​ർ അ​റി​യി​ച്ചു.

 

Related posts

Leave a Comment