സം​സ്ഥാ​ന​ത്ത് ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. വ​രും​ മ​ണി​ക്കൂ​റി​ൽ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ട​ത്ത​രം മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടു​ക്കി, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം, കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ അ​ടു​ത്ത അ​ഞ്ചു​ദി​വ​സ​ത്തേ​ക്കു​ള്ള മ​ഴ സാ​ധ്യ​താ പ്ര​വ​ച​നം അ​നു​സ​രി​ച്ച് ഒ​രു ജി​ല്ല​ക​ളി​ലും ഇ​ന്ന് പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പി​ല്ല. വെ​ള്ളി​യാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment