ടെഹ്റാന്: അമേരിക്ക-ഇറാന് സംഘര്‍ഷം അവസാനിക്കുന്നതായി സൂചന. മേഖലയിലെ വെടിനിര്‍ത്തല്‍ ധാരണ പോലും അനിശ്ചിതത്വത്തിലാക്കിയ നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാന്‍ ഇരുപക്ഷവും ധാരണയിലെത്തിയതായി രാജ്യാന്തര മാധ്യമമായ “ആക്സിയോസ്’ റിപ്പോര്‍ട്ട് ചെയ്തു.
സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി നാളെ ഖത്തറിലെ ദോഹയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ നടന്നേക്കുമെന്നാണ് വിവരം. വെടിനിര്‍ത്തലിന് പിന്നാലെ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത സൈനിക സംഘര്‍ഷങ്ങള്‍ക്കൊടുവിലാണ് പുതിയ നയതന്ത്ര നീക്കം.
തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്കിലെ കപ്പലാക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇറാന്റെ സിരിക്, ഖഷം ദ്വീപുകളിലെ പത്ത് കേന്ദ്രങ്ങളില്‍ അമേരിക്ക മിസൈല്‍ വര്‍ഷിച്ചിരുന്നു.
ഇതിന് മറുപടിയായി ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പല്‍പ്പട താവളത്തിലും കുവൈത്തിലെ അലി അല്‍ സലിം വ്യോമതാവളത്തിലും ഇറാന് ഡ്രോണ്‍ ആക്രമണം നടത്തി. രണ്ട് ദിവസമായി നടന്ന സംഘര്‍ഷത്തില്‍ എട്ട് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതായി ഇറാന് അവകാശപ്പെടുകയും ചെയ്തിരുന്നു.
