സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര എ​ന്നി​ട്ടും സെ​സ് പി​രി​വ് നി​ർ​ത്തി​യി​ല്ല: തു​ക ഈ​ടാ​ക്കു​ന്ന​ത് സൂ​പ്പ​ർ​ഫാ​സ്റ്റ് തു​ട​ങ്ങി ഉ​യ​ർ​ന്ന ശ്രേ​ണി​യി​ലു​ള്ള ബ​സു ക​ളി​ലെ യാ​ത്ര​ക്കാ​രി​ൽ നി​ന്ന്

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സാ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ചി​ട്ടും വ​ർ​ഷ​ങ്ങ​ളാ​യി യാ​ത്ര​ക്കാ​രി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന സെ​സ് പി​രി​വ് കെ​എ​സ്ആ​ർ​ടി​സി ഒ​ഴി​വാ​ക്കി​യി​ല്ല. 15 രൂ​പ മു​ത​ലു​ള്ള ടി​ക്ക​റ്റെ​ടു​ക്കു​ന്ന, ഫാ​സ്റ്റ് പാ​സ​ഞ്ച​ർ, സൂ​പ്പ​ർ​ഫാ​സ്റ്റ് തു​ട​ങ്ങി ഉ​യ​ർ​ന്ന ശ്രേ​ണി​യി​ലു​ള്ള ബ​സു ക​ളി​ലെ യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണ് സെ​സ് ആ​യി തു​ക ഈ​ടാ​ക്കു​ന്ന​ത്.

15 രൂ​പ മു​ത​ൽ മു​ക​ളി​ലോ​ട്ടു​ള്ള ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന യാ​ത്ര​ക്കാ​രി​ൽ നി​ന്ന് ഒ​രു രു​പ മു​ത​ൽ 11 രൂ​പ വ​രെ​യാ​ണ് ടി​ക്ക​റ്റ് ചാ​ർ​ജി​ന് പു​റ​മേ സെ​സ് ആ​യി ഈ​ടാ​ക്കു​ന്ന​ത്. ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ 49 രൂ​പ വ​രെ​യു​ള്ള ടി​ക്ക​റ്റി​ന് സെ​സ് പി​രി​ക്കു​ന്നി​ല്ല.

2014ലാ​ണ് കെ​എ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​രി​ൽ നി​ന്ന് സെ​സ് ഈ​ടാ​ക്കാ​നു​ള്ള ബി​ല്ല് നി​യ​മ​സ​ഭ പാ​സാ​ക്കി​യ​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള സ​മൂ​ഹ ഇ​ൻ​ഷ്വ​റ​ൻ​സ്, യാ​ത്ര​ക്കാ​ർ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ​ക്കു​ള്ള സാ​മൂ​ഹി​ക​സു​ര​ക്ഷാ​പ​ദ്ധ​തി എ​ന്നി​വ​യ്ക്കു​ള്ള പ​ണം ക​ണ്ടെ​ത്താ​ൻ​വേ​ണ്ടി​യാ​ണ് സെ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. 12 വ​ർ​ഷ​മാ​യി ഇ​ത് തു​ട​രു​ക​യാ​ണ്. 2020 ഡി​സം​മ്പ​ർ മു​ത​ൽ ഓ​ർ​ഡി​ന​റി ബ​സി​ൽ 49 രൂ​പ വ​രെ​യു​ള്ള ടി​ക്ക​റ്റു​ക​ളെ സെ​സി​ൽ നി​ന്നൊ​ഴി​വാ​ക്കി.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ പെ​ൻ​ഷ​ൻ ഫ​ണ്ടി​ലേ​ക്ക് 164 കോ​ടി​രൂ​പ ഇ​തു​വ​ഴി സ​മാ​ഹ​രി​ക്കാ​നും യാ​ത്ര​ക്കാ​ർ​ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ പ​രി​ര​ക്ഷ ന​ൽ​കാ​നും സെ​സ് പി​രി​വി​ലൂ​ടെ ഉ​ദ്ദേ​ശി​ച്ചി​രു​ന്നു.

ഡീ​സ​ൽ​വി​ല​യി​ലെ വ​ർ​ധ​ന​മൂ​ലം കെ​എ​സ്ആ​ർ​ടി​സി​ക്കു​ണ്ടാ​കു​ന്ന ന​ഷ്ടം കു​റ​യ്ക്കാ​നും സെ​സ് പി​രി​വ് സ​ഹാ​യി​ക്കു​മെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്ത​ൽ. സെ​സ് വാ​ങ്ങാ​ൻ തു​ട​ങ്ങി​യ​തോ​ടെ, ഒ​രേ റൂ​ട്ടി​ൽ ഓ​ടു​ന്ന കെ​എ​സ്‌​ആ​ർ​ടി​സി ബ​സു​ക​ളി​ലും സ്വ​കാ​ര്യ ബ​സു​ക​ളി​ലും വ്യ​ത്യ​സ്ത നി​ര​ക്കു​ക​ളാ​യി.

പി​ന്നീ​ട് ഡീ​സ​ൽ വി​ല അ​ഞ്ചു രൂ​പ​വ​രെ കു​റ​ഞ്ഞ​തോ​ടെ സ്വ​കാ​ര്യ ബ​സു​ക​ൾ നി​ര​ക്ക് കു​റ​ച്ചു. നി​ര​ക്ക് കൂ​ടി​യ കെ​എ​എ​സ്ആ​ർ​ടി​സി. ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ കു​റ​ഞ്ഞ​തോ​ടെ ഓ​ർ​ഡി​ന​റി, സി​റ്റി ഫാ​സ്റ്റ്, ജെ​ൻ​റം, നോ​ൺ എ​സി ബ​സു​ക​ളി​ൽ 49 രൂ​പ​വ​രെ​യു​ള്ള യാ​ത്രാ ടി​ക്ക​റ്റു​ക​ളി​ൽ ചു​മ​ത്തി​യി​രു​ന്ന സെ​സ് 2020 ഡി​സം​ബ​ർ മു​ത​ൽ ഒ​ഴി വാ​ക്കി​യി​രു​ന്നു.

അ​ന്ന് ആ​റു​മാ​സ​ത്തേ​ക്കാ​ണ് സെ​സ് ഒ​ഴി​വാ​ക്കി​യ​തെ​ങ്കി​ലും ഉ​ത്ത​ര​വി​ല്ലാ തെ ​ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു. സെ​സ് ഒ​ഴി​വാ​ക്കി​യ​തി​ന് ഗ​താ​ഗ​ത വ​കു​പ്പ് സെ​ക്ര​ട്ട​റി സാ​ധൂ​ക​ര​ണം ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കി​യ​ത് അ​ടു​ത്ത കാ​ല​ത്താ​ണ്.

ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ളി​ലും മ​റ്റും 15 മു​ത​ൽ 24 വ​രെ​യു​ള്ള ടി​ക്ക​റ്റി​ന് ഒ​രു രൂ​പ, 25-49 ടി​ക്ക​റ്റി​ന് ര​ണ്ടു​രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് സെ​സ് ഈ​ടാ​ക്കു​ന്ന​ത്. 100 രൂ​പ​യ്ക്കു മു​ക​ളി​ലെ ടി​ക്ക​റ്റി​ന് 11 രൂ​പ​യാ​ണ് പ​ര​മാ​വ​ധി സെ​സ്. സ്ത്രീ​ക​ൾ​ക്ക് യാ​ത്രാ​സൗ​ജ​ന്യം ന​ട​പ്പാ​ക്കി​യി​ട്ടും സെ​സ് പി​രി​വ് ന​ട​ത്തു​ന്ന​ത് ഭൂ​ഷ​ണ​മ​ല്ല എ​ന്നാ​ണ് സ്ഥി​രം യാ​ത്ര​ക്കാ​രു​ടെ പ​ക്ഷം. ഇ​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment