ഏറ്റവും അഭിമാനകരമായ നിമിഷം; മാതാപിതാക്കൾക്ക് മൈക്രോസോഫ്റ്റ് ഓഫീസ് ചുറ്റിക്കാട്ടി കൃതിക, ഹൃദയം തൊട്ട് വീഡിയോ

ഹൈ​ദ​രാ​ബാ​ദ്: സാ​ധാ​ര​ണ​ക്കാ​രും മ​ധ്യ​വ​ർ​ഗ്ഗ​ക്കാ​രു​മാ​യ ഏ​തൊ​രു ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ​യും സ്വ​പ്ന​നി​മി​ഷം പ​ങ്കു​വെ​ച്ച് മൈ​ക്രോ​സോ​ഫ്റ്റ് ജീ​വ​ന​ക്കാ​രി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ്. ഹൈ​ദ​രാ​ബാ​ദി​ലെ മൈ​ക്രോ​സോ​ഫ്റ്റ് ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന കൃ​തി​ക മി​ശ്ര എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ മാ​താ​പി​താ​ക്ക​ൾ ആ​ദ്യ​മാ​യി ഓ​ഫീ​സ് സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്.

ഓ​ഫീ​സി​ലെ ഇ​ട​നാ​ഴി​ക​ളി​ലൂ​ടെ മാ​താ​പി​താ​ക്ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തും, അ​വ​ർ​ക്കൊ​പ്പം കാ​ന്‍റീ​നി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു​മെ​ല്ലാം അ​ട​ങ്ങു​ന്ന​താ​ണ് വീ​ഡി​യോ. “മാ​താ​പി​താ​ക്ക​ളു​ടെ ആ​ദ്യ ഓ​ഫീ​സ് സ​ന്ദ​ർ​ശ​നം” എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

ത​ന്‍റെ ജീ​വി​ത​ത്തി​ൽ താ​ൻ ന​ൽ​കു​ന്ന ഏ​റ്റ​വും അ​ഭി​മാ​ന​ക​ര​മാ​യ ഓ​ഫീ​സ് ടൂ​ർ ഇ​താ​യി​രി​ക്കു​മെ​ന്ന് കൃ​തി​ക കു​റി​ച്ചു. ഓ​ഫീ​സി​ലെ സൗ​ക​ര്യ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​തി​നേ​ക്കാ​ൾ, മാ​താ​പി​താ​ക്ക​ളു​ടെ മു​ഖ​ത്തെ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും കാ​ണു​ന്ന​താ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​വ​രു​ടെ ആ ​പു​ഞ്ചി​രി ത​ന്‍റെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ പ്ര​തി​ഫ​ല​മാ​ണെ​ന്നും, മ​ധ്യ​വ​ർ​ഗ കു​ടും​ബ​ങ്ങ​ളി​ലെ ഏ​തൊ​രു മ​ക​ന്‍റെ​യും മ​ക​ളു​ടെ​യും സ്വ​പ്ന​മാ​ണി​തെ​ന്നും കൃ​തി​ക കു​റി​ച്ചു. മ​റ്റാ​രും വി​ശ്വ​സി​ക്കു​ന്ന​തി​ന് മു​ൻ​പ് ന​മ്മ​ളെ വി​ശ്വ​സി​ച്ച മാ​താ​പി​താ​ക്ക​ൾ​ക്ക് മു​ന്നി​ൽ ഒ​രു​നാ​ൾ വി​ജ​യി​ച്ചു നി​ൽ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും കൃ​തി​ക സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ ജ​ന​ശ്ര​ദ്ധ​യാ​ണ് ഈ ​വീ​ഡി​യോ​യ്ക്ക് ല​ഭി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും ഫ​ല​മാ​ണ് ഈ ​വി​ജ​യ​മെ​ന്നും, ഏ​തൊ​രാ​ളെ​യും പ്ര​ചോ​ദി​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​ണി​തെ​ന്നും നി​ര​വ​ധി പേ​ർ ക​മ​ന്‍റ് ചെ​യ്തു. അ​ങ്ങേ​യ​റ്റം സ​ന്തോ​ഷം ന​ൽ​കു​ന്ന നി​മി​ഷ​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പേ​രും വീ​ഡി​യോ​യെ വി​ശേ​ഷി​പ്പി​ച്ച​ത്.

Related posts

Leave a Comment