കു​ടും​ബ​വ​ഴ​ക്കി​നി​ടെ യു​വ​തി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു: ഭ​ര്‍​ത്താ​വി​നാ​യി വ്യാ​പ​ക തെ​ര​ച്ചി​ല്‍

ബു​ല​ന്ദ്ഷ​ഹ​ര്‍: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് യു​വാ​വ് ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. ബു​ല​ന്ദ്ഷ​ഹ​റി​ലെ ഹാ​ജി​പൂ​ര്‍ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഹാ​ജി​പൂ​ര്‍ സ്വ​ദേ​ശി ഗീ​ത (25) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വാ​ക്കു​ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഗീ​ത​യു​ടെ ഭ​ര്‍​ത്താ​വ് മോ​നു​വി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഏ​ഴു​മാ​സം മു​ന്‍​പാ​ണ് ഗീ​ത​യും മോ​നു​വും വി​വാ​ഹി​ത​രാ​യ​ത്.

ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ മോ​നു മൂ​ര്‍​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് യു​വ​തി​യു​ടെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി വി​ട്ടു​ന​ല്‍​കി​യെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment