കുറഞ്ഞല്ലേ പൊന്നേ… മൂന്നുദിവസത്തെ കുതിപ്പിനിടെ താഴെവീണ് സ്വർണം; പ​വ​ന് 1.05 ലക്ഷത്തിൽ താഴെ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മൂ​ന്നു ദി​വ​സ​ത്തെ വ​ൻ കു​തി​പ്പു​ക​ൾ​ക്കു ശേ​ഷം സ്വ​ർ​ണ​വി​ല താ​ഴേ​ക്ക്. ഗ്രാ​മി​ന് 85 രൂ​പ​യും പ​വ​ന് 680 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 13,110 രൂ​പ​യി​ലും പ​വ​ന് 1,04,880 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 70 രൂ​പ കു​റ​ഞ്ഞ് 10,775 രൂ​പ​യി​ലെ​ത്തി.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​വി​ലെ വ​രെ താ​ഴേ​ക്കാ​യി​രു​ന്ന സ്വ​ർ​ണ​വി​ല ഉ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് കു​തി​പ്പ് ആ​രം​ഭി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഗ്രാ​മി​ന് 255 രൂ​പ​യും പ​വ​ന് 2040 രൂ​പ​യും ഇ​ടി​ഞ്ഞ് പ​വ​ന് 1,02,760 രൂ​പ​യി​ലെ​ത്തി​യി​രു​ന്നു. ഒ​രു​ല​ക്ഷ​ത്തി​ൽ താ​ഴേ​ക്ക് പോ​കു​ന്നു​വെ​ന്ന സൂ​ച​ന​യ്ക്കി​ടെ ഉ​ച്ച​യ്ക്ക് ഗ്രാ​മി​ന് 110 രൂ​പ​യും പ​വ​ന് 880 രൂ​പ​യും ഉ​യ​രു​ക​യാ​ണു​ണ്ടാ​യ​ത്.

പി​ന്നാ​ലെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യും വ​ർ​ധി​ച്ചു. വൈ​കു​ന്നേ​രം ഗ്രാ​മി​ന് 105 രൂ​പ​യും പ​വ​ന് 840 രൂ​പ​യും ഉ​യ​ർ​ന്നു. ശ​നി​യാ​ഴ്ച ഗ്രാ​മി​ന് 110 രൂ​പ​യും പ​വ​ന് 880 രൂ​പ​യും ഉ​യ​ർ​ന്ന് പ​വ​ൻ വി​ല വീ​ണ്ടും 1.05 ല​ക്ഷം പി​ന്നി​ടു​ക​യാ​യി​രു​ന്നു. മൂ​ന്നു ദി​വ​സ​ത്തി​നി​ടെ പ​വ​ൻ വി​ല​യി​ലു​ണ്ടാ​യ​ത് 2,800 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ്.

ദി​വ​സ​ങ്ങ​ൾ നീ​ണ്ട ചാ​ഞ്ചാ​ട്ട​ങ്ങ​ൾ​ക്കി​ടെ ജൂ​ൺ ഒ​ന്നി​ന് ഗ്രാ​മി​ന് 75 രൂ​പ​യും പ​വ​ന് 600 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് വ​ൻ ചാ​ഞ്ചാ​ട്ട​മാ​ണ് ദൃ​ശ്യ​മാ​കു​ന്ന​ത്. ജൂ​ൺ 25ന് ​രേ​ഖ​പ്പെ​ടു​ത്തി​യ പ​വ​ന് 1,02,760 രൂ​പ​യാ​ണ് ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്.

ഇ​ന്ത്യ​യി​ൽ സ്വ‍‌​ർ​ണ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം കൂ​ട്ടി​യ​തോ​ടെ മേ​യ് 13 ന് ​ഒ​റ്റ​യ​ടി​ക്ക് സ്വ‍​ർ​ണ​വി​ല 10,200 രൂ​പ​യോ​ളം വ​ർ​ധി​ച്ച് ആ ​മാ​സ​ത്തി​ലെ ഏ​റ്റ​വും കൂ​ടി​യ നി​ര​ക്കാ​യ 1,23,120 രൂ​പ​യി​ലെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് ദി​വ​സ​ങ്ങ​ളാ​യി വി​ല മാ​റി​മ​റി​യു​ക​യാ​ണ്.

ജ​നു​വ​രി 29ന് ​പ​വ​ൻ​വി​ല സ​ർ​വ​കാ​ല ഉ​യ​രം തൊ​ട്ടി​രു​ന്നു. അ​ന്നു ഗ്രാ​മി​ന് ഒ​റ്റ​യ​ടി​ക്ക് 1,080 രൂ​പ​യും പ​വ​ന് 8,640 രൂ​പ​യും വ​ര്‍​ധി​ച്ച സ്വ​ർ​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് ഗ്രാ​മി​ന് 16,395 രൂ​പ​യും പ​വ​ന് 1,31,160 രൂ​പ​യി​ലു​മെ​ത്തു​ക​യാ​യി​രു​ന്നു.

പു​തു​വ​ർ​ഷ​ത്തി​ൽ കു​തി​പ്പോ​ടെ തു​ട​ങ്ങി​യ സ്വ​ർ​ണ​വി​ല ജ​നു​വ​രി അ​ഞ്ചി​ന് പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,160 രൂ​പ​യും ഗ്രാ​മി​ന് 145 രൂ​പ​യും വ​ർ​ധി​ച്ച് വീ​ണ്ടും ഒ​രു ല​ക്ഷം പി​ന്നി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​ൻ കു​തി​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​യ​ത്. 2025 ജ​നു​വ​രി​യി​ൽ 57,000 രൂ​പ മാ​ത്ര​മാ​യി​രു​ന്ന വി​ല​യാ​ണ് വ​ർ​ഷാ​വ​സാ​നം ല​ക്ഷം ഭേ​ദി​ച്ച​ത്.

മാ​ർ​ച്ച് മാ​സം അ​വ​സാ​നം നാ​ലു ദി​വ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 435 രൂ​പ​യും പ​വ​ന് 3,480 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. മാ​ർ​ച്ച് 23ന് ​നാ​ലു​ത​വ​ണ മാ​റി​മ​റി​ഞ്ഞ സ്വ​ർ​ണ​വി​ല ഒ​രു ല​ക്ഷ​ത്തി​ന് താ​ഴേ​ക്ക് പോ​യി​രു​ന്നെ​ങ്കി​ലും വൈ​കി​ട്ടോ​ടെ വീ​ണ്ടും ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലെ​ത്തി​യി​രു​ന്നു. ഏ​പ്രി​ൽ, മേ​യ് മാ​സ​ത്തി​ൽ വ​ൻ ക​യ​റ്റി​റ​ക്ക​ങ്ങ​ൾ​ക്കാ​ണ് സാ​ക്ഷ്യം വ​ഹി​ച്ച​ത്.

രാ​ജ്യാ​ന്ത​ര വി​ല​യി​ലെ ച​ല​ന​ങ്ങ​ളാ​ണ് ആ​ഭ്യ​ന്ത​ര സ്വ​ർ​ണ​വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, വെ​ള്ളി​വി​ല​യി​ൽ‌ ഇ​ന്ന് മാ​റ്റ​മി​ല്ല. ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​ക്ക് 240 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

100 വ​ര്‍​ഷ​ത്തെ സ്വ​ര്‍​ണ​ക്കു​തി​പ്പ്

ക​ഴി​ഞ്ഞ 100 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ സ്വ​ര്‍​ണ വി​ല പ​വ​ന് 13.75 രൂ​പ​യി​ല്‍ നി​ന്ന് 1,13,520 രൂ​പ​യി​ലേ​ക്കാ​ണ് എ​ത്തി നി​ല്‍​ക്കു​ന്ന​ത്. 1925 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 13.75 രൂ​പ​യാ​യി​രു​ന്നു വി​പ​ണി വി​ല. 1930 മാ​ര്‍​ച്ച് 31 ആ​യ​പ്പോ​ഴേ​ക്കും പ​വ​ന് 13. 57 രൂ​പ​യാ​യി അ​ത് കു​റ​ഞ്ഞു.

1935 മാ​ര്‍​ച്ച് 31 ന് ​സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഇ​ക്കാ​ല​യ​ള​വി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 22.65 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്.

1940 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 26.77 രൂ​പ​യും 1945 മാ​ര്‍​ച്ച് 31 ന് 45.49 ​രൂ​പ​യും 1950 മാ​ര്‍​ച്ച് 31 ന് 72.75 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. എ​ന്നാ​ല്‍ 1955 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 58.11 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു.

1960 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 82.05 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 1965 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 90.20 രൂ​പ​യും 1970 ല്‍ 135.30 ​രൂ​പ​യും 1975 മാ​ര്‍​ച്ച് 31 ന് 396 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. 1980 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 975 രൂ​പ​യാ​യി. 1985 ല്‍ ​പ​വ​ന് 1,573 രൂ​പ​യും 1990 ല്‍ ​പ​വ​ന് 2,493 രൂ​പ​യും 1995 ല്‍ 3,432 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ മു​ന്നേ​റ്റം തു​ട​ര്‍​ന്നു.

1996 മാ​ര്‍​ച്ചി​ല്‍ പ​വ​ന് 3,784 രൂ​പ​യാ​യി. 1997 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,432 രൂ​പ​യും 1998 മാ​ര്‍​ച്ച് 31 ന് 2,966 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. 1999 ല്‍ ​പ​വ​ന് 3,106 രൂ​പ​യാ​യി വീ​ണ്ടും ഉ​യ​ര്‍​ന്നു. തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2000 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന് 3, 2 1 2 രൂ​പ​യും 2001 ല്‍ 3,073 ​രൂ​പ​യു​മാ​യി. 2002 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,670 രൂ​പ, 2003 ല്‍ 3,857 ​രൂ​പ, 2004 ല്‍ 4,448 ​രൂ​പ, 2005 ല്‍ 4,550 ​രൂ​പ, 2006 ല്‍ 6,255 ​രൂ​പ എ​ന്നി​ങ്ങ​നെ സ്വ​ര്‍​ണ​ക്കു​തി​പ്പ് തു​ട​ര്‍​ന്നു.

2007 ല്‍ ​പ​വ​ന് 6,890 രൂ​പ​യും 2008 ല്‍ 8,892 ​രൂ​പ​യു​മാ​യി. പ​വ​ന് 10,000 ക​ട​ന്ന​ത് 2009 ലാ​ണ് . അ​ന്ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 11,077 രൂ​പ​യാ​യി​രു​ന്നു. 2010 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 12,280 രൂ​പ​യും 2011 ല്‍ 15,560 ​രൂ​പ​യും എ​ത്തി. പ​വ​ന് 20,000 രൂ​പ ക​ട​ന്ന​ത് 2012 ലാ​യി​രു​ന്നു.

2012 മാ​ര്‍​ച്ചി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ 20,880 രൂ​പ ന​ല്‍​ക​ണ​മാ​യി​രു​ന്നു. 2013 ല്‍ ​പ​വ​ന് 22,240 ആ​യെ​ങ്കി​ലും 2014 എ​ത്തി​യ​പ്പോ​ള്‍ പ​വ​ന് 21,480 രൂ​പ​യാ​യും 2015 ല്‍ 19,760 ​രൂ​പ​യാ​യും 2016 ല്‍ 21,360 ​രൂ​പ​യാ​യും 2017 ല്‍ 21,800 ​രൂ​പ​യാ​യും സ്വ​ര്‍​ണ വി​ല​യി​ല്‍ ചാ​ഞ്ചാ​ട്ടം തു​ട​ര്‍​ന്നു.

2018 ല്‍ ​പ​വ​ന് 22,600 രൂ​പ​യാ​യി​രു​ന്ന സ്വ​ര്‍​ണ വി​ല 2019 ആ​യ​പ്പോ​ഴേ​ക്കും 23,720 രൂ​പ​യാ​യി. എ​ന്നാ​ല്‍ 2020 മാ​ര്‍​ച്ചി​ല്‍ സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പാ​ണ് ഉ​ണ്ടാ​യ​ത്. പ​വ​ന് 32,000 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് പൊ​ന്ന് പി​ടി ത​രാ​തെ പാ​ഞ്ഞു.

2021 ല്‍ ​പ​വ​ന് 32,880 രൂ​പ​യി​ലും 2022 ല്‍ 38,120 ​രൂ​പ​യും 2023 ല്‍ 44,000 ​രൂ​പ​യു​മാ​യി. 2024 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 50,200 രൂ​പ​യാ​യി വ​ര്‍​ധി​ക്കു​ക​യാ​യി​രു​ന്നു. 2025 ഡി​സം​ബ​ര്‍ 29 ന് 1,03,560 ​രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 2026 ജ​നു​വ​രി 21 ആ​യ​പ്പോ​ഴേ​ക്കും ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 1,13,520 രൂ​പ​യാ​യി.

Related posts

Leave a Comment