ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി 25 ല​ക്ഷ​ത്തി​ന്‍റെ ജോ​ലി ഉ​പേ​ക്ഷി​ച്ചു; വി​ദേ​ശ​ത്ത് പോ​യ ഇ​ന്ത്യ​ൻ ടെ​ക്കി​ക്കി​പ്പോ​ൾ ജോ​ലി​യി​ല്ല, ക​ടു​ത്ത നി​രാ​ശ​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ്

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ ക​ട​ന്നു​വ​ര​വോ​ടെ ആ​ഗോ​ള ടെ​ക് മേ​ഖ​ല​യി​ലു​ണ്ടാ​യ വ​ലി​യ മാ​റ്റ​ങ്ങ​ളും തൊ​ഴി​ൽ വി​പ​ണി​യി​ലെ മ​ന്ദ​ഗ​തി​യും വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു യു​വാ​വി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്നു. വി​ദേ​ശ​ത്ത് ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി 2023ൽ ​ഇ​ന്ത്യ​യി​ലെ 25 ല​ക്ഷം രൂ​പ വാ​ർ​ഷി​ക ശ​മ്പ​ള​മു​ള്ള സു​ര​ക്ഷി​ത​മാ​യ ജോ​ലി ഉ​പേ​ക്ഷി​ച്ച ഒ​രു ഇ​ന്ത്യ​ൻ സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​റാ​ണ് താ​ൻ ചെ​ന്നു​പെ​ട്ട പ്ര​തി​സ​ന്ധി വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്. മി​ക​ച്ച ഗ്രേ​ഡോ​ടെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും വി​ദേ​ശ​ത്തോ നാ​ട്ടി​ലോ അ​നു​യോ​ജ്യ​മാ​യ ജോ​ലി ക​ണ്ടെ​ത്താ​നാ​കാ​തെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ് ഈ ​യു​വാ​വ്.

ത​ന്‍റെ സ്വ​ന്തം തീ​രു​മാ​ന​ത്തി​ലൂ​ടെ താ​ൻ ത​ന്നെ​യാ​ണ് ത​ന്‍റെ കാ​ല് വാ​രി​യ​ത് എ​ന്നാ​ണ് മൂ​ന്ന് വ​ർ​ഷ​ത്തെ ഫു​ൾ-​സ്റ്റാ​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള ഈ ​ടെ​ക്കി റെ​ഡ്ഡി​റ്റി​ൽ കു​റി​ച്ച​ത്.

2023ൽ ​പ്ര​തി​വ​ർ​ഷം 25 ല​ക്ഷ​ത്തി​ന​ടു​ത്ത് ശ​മ്പ​ള​മു​ള്ള സു​ഖ​ക​ര​മാ​യ ഒ​രു ജോ​ലി​യി​ലാ​യി​രു​ന്നു ഞാ​ൻ. അ​ത് ഉ​പേ​ക്ഷി​ച്ചാ​ണ് ര​ണ്ടു വ​ർ​ഷ​ത്തെ മാ​സ്റ്റേ​ഴ്സ് പ​ഠ​ന​ത്തി​നാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​യ​ത്. അ​വി​ടെ ന​ല്ല ഗ്രേ​ഡും ഇ​ന്‍റേ​ൺ​ഷി​പ്പും ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഒ​രു ജോ​ലി ക​ണ്ടെ​ത്താ​ൻ എ​നി​ക്ക് ക​ഴി​ഞ്ഞി​ല്ല,” യു​വാ​വ് എ​ഴു​തി.

തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി ജോ​ലി അ​ന്വേ​ഷി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് വി​പ​ണി​യി​ലെ ക​ടു​ത്ത യാ​ഥാ​ർ​ഥ്യം ബോ​ധ്യ​പ്പെ​ട്ട​തെ​ന്ന് ഇ​യാ​ൾ പ​റ​യു​ന്നു. നൂ​റു​ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​ൾ അ​യ​ച്ചി​ട്ടും ശ​ക്ത​മാ​യ റെ​ഫ​റ​ലു​ക​ൾ വ​ഴി വെ​റും 2-3 ക​മ്പ​നി​ക​ളി​ൽ നി​ന്ന് മാ​ത്ര​മാ​ണ് വി​ളി വ​ന്ന​ത്. 2022-23 കാ​ല​ഘ​ട്ട​ത്തി​ൽ വ​ൻ തു​ക ശ​മ്പ​ളം ന​ൽ​കി​യി​രു​ന്ന ഈ ​ക​മ്പ​നി​ക​ൾ ഇ​പ്പോ​ൾ 25 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ ന​ൽ​കാ​ൻ ത​യ്യാ​റാ​കു​ന്നി​ല്ല.

ഈ ​പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ, നി​ല​വി​ലെ വി​പ​ണി സാ​ഹ​ച​ര്യം വ​ള​രെ മോ​ശ​മാ​ണെ​ന്നും അ​തി​നാ​ൽ ല​ഭി​ക്കു​ന്ന ഏ​ത് ന​ല്ല ഓ​ഫ​റും സ്വീ​ക​രി​ച്ച് മു​ന്നോ​ട്ട് പോ​കു​ന്ന​താ​ണ് ബു​ദ്ധി​യെ​ന്നും നി​ര​വ​ധി ഉ​പ​യോ​ക്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts

Leave a Comment