ഗൂ​ഗി​ൾ ഓ​ഫീ​സി​ലെ യ​ഥാ​ർ​ഥ കാ​ഴ്ച​ക​ൾ പു​റ​ത്തു​വി​ട്ട് സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ; ഡേ ​ഇ​ൻ ദ ​ലൈ​ഫ് വീ​ഡി​യോ​ക​ൾ​ക്ക് പി​ന്നി​ലെ ക​ള്ളം പൊ​ളി​ഞ്ഞു

ഉ​റ​ങ്ങാ​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ, മു​ന്തി​യ ത​രം ക​ഫെ​റ്റീ​രി​യ​ക​ൾ, ആ​ധു​നി​ക ഗെ​യി​മിം​ഗ് റൂ​മു​ക​ൾ തു​ട​ങ്ങി ടെ​ക് ലോ​ക​ത്തെ ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പ്ര​ശ​സ്ത​മാ​യ ‘ഡേ ​ഇ​ൻ ദ ​ലൈ​ഫ്’ വീ​ഡി​യോ​ക​ളി​ൽ എ​പ്പോ​ഴും നി​റ​ഞ്ഞു​നി​ൽ​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ, ഈ ​തി​ള​ക്ക​മാ​ർ​ന്ന കാ​ഴ്ച​ക​ൾ​ക്ക് പി​ന്നി​ലെ ക​ടു​ത്ത ജോ​ലി​ഭാ​ര​ത്തി​ന്റെ യ​ഥാ​ർ​ത്ഥ മു​ഖം തു​റ​ന്നു​കാ​ട്ടു​ക​യാ​ണ് പ്ര​മു​ഖ ടെ​ക് ഭീ​മ​നാ​യ ഗൂ​ഗി​ളി​ലെ ഒ​രു സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​ർ.

ഗൂ​ഗി​ളി​ലെ സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്‌​മെ​ന്‍റ് എ​ഞ്ചി​നീ​യ​റാ​യ ശാ​ലി​നി​യാ​ണ് ത​ന്‍റെ ഓ​ഫീ​സി​ലെ പ്ലേ​സ്റ്റേ​ഷ​ൻ റൂ​മും ജിം​നേ​ഷ്യ​വും സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മു​ള്ള ക​ടു​ത്ത യാ​ഥാ​ർ​ഥ്യം എ​ക്സ് പ്ലാ​റ്റ്ഫോ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. ര​ണ്ട് സ്ഥ​ല​ങ്ങ​ളും ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും വി​ജ​ന​മാ​യി​രു​ന്നു,” ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​തി​നെ കോ​ർ​പ്പ​റേ​റ്റ് ലോ​ക​ത്തെ യ​ഥാ​ർ​ത്ഥ അ​ന്ത​രീ​ക്ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്തു​കൊ​ണ്ട് ശാ​ലി​നി കു​റി​ച്ചു. “ഞാ​ൻ അ​വി​ടെ ശ​രി​ക്കും എ​ന്താ​ണ് ക​ണ്ട​ത്? ആ​ളു​ക​ൾ ഭ്രാ​ന്ത​മാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. ചി​ല​രൊ​ക്കെ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​ണെ​ന്ന് അ​വ​രു​ടെ മു​ഖം ക​ണ്ടാ​ല​റി​യാം.

ടെ​ക് ജീ​വ​ന​ക്കാ​ർ ദി​വ​സം മു​ഴു​വ​ൻ കോ​ഫി കു​ടി​ച്ചും വീ​ഡി​യോ ഗെ​യിം ക​ളി​ച്ചു​മാ​ണ് സ​മ​യം ക​ള​യു​ന്ന​ത് എ​ന്ന ഇ​ന്‍റ​ർ​നെ​റ്റി​ലെ പൊ​തു​വാ​യ ധാ​ര​ണ​യെ പൂ​ർ​ണ​മാ​യും തി​രു​ത്തു​ന്ന​താ​ണ് ശാ​ലി​നി​യു​ടെ ഈ ​പോ​സ്റ്റ്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലും ടി​ക് ടോ​ക്കി​ലും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ഇ​ത്ത​രം ആ​ക​ർ​ഷ​ക​മാ​യ റീ​ലു​ക​ൾ തി​ക​ച്ചും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് ശാ​ലി​നി പ​റ​യു​ന്നു. ക​മ്പ​നി​യി​ൽ പു​തു​താ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ഴു​ള്ള ആ​ദ്യ ദി​വ​സ​ങ്ങ​ളി​ലോ അ​ല്ലെ​ങ്കി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ലൈ​ക്കു​ക​ളും കാ​ഴ്ച്ച​ക്കാ​രെ​യും കൂ​ട്ടാ​ൻ വേ​ണ്ടി പ്ര​ത്യേ​കം ത​യാ​റാ​ക്കു​ന്ന​തോ ആ​ണ് ഈ ​വീ​ഡി​യോ​ക​ൾ ഭൂ​രി​ഭാ​ഗ​വും.

ക​മ്പ​നി ന​ൽ​കു​ന്ന വ​ലി​യ ആ​നു​കൂ​ല്യ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും തി​ക​ച്ചും യ​ഥാ​ർ​ഥ​മാ​ണെ​ന്ന് സ​മ്മ​തി​ക്കു​മ്പോ​ൾ ത​ന്നെ, അ​വ​യൊ​ന്നും ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​യി​ലെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന് പ​ക​ര​മാ​വി​ല്ലെ​ന്ന് അ​വ​ർ ഓ​ർ​മ്മി​പ്പി​ച്ചു. “ആ​നു​കൂ​ല്യ​ങ്ങ​ൾ യ​ഥാ​ർ​ഥ​മാ​ണ്, അ​തു​പോ​ലെ ത​ന്നെ ഇ​വി​ടു​ത്തെ ജോ​ലി​ഭാ​ര​വും യ​ഥാ​ർ​ഥ​മാ​ണ്,” ശാ​ലി​നി വ്യ​ക്ത​മാ​ക്കി. ത​ന്‍റെ ഇ​ന്‍റേ​ൺ​ഷി​പ്പ് കാ​ല​ത്ത് ഇ​ത്ത​രം വീ​ഡി​യോ​ക​ൾ ക​ണ്ട് ത​നി​ക്കും തെ​റ്റാ​യ പ്ര​തീ​ക്ഷ​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും, എ​ന്നാ​ൽ യ​ഥാ​ർ​ഥ ജോ​ലി​സ​മ​യ​വും സ​മ്മ​ർ​ദ്ദ​വും ഓ​രോ ടീ​മി​ന്‍റെ​യും സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചി​രി​ക്കു​മെ​ന്ന് താ​ൻ പെ​ട്ടെ​ന്ന് ത​ന്നെ തി​രി​ച്ച​റി​ഞ്ഞ​താ​യും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ത് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം മാ​ത്ര​മാ​ണെ​ന്നും ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​മ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യ ശാ​ലി​നി, ടെ​ക് മേ​ഖ​ല​യി​ലേ​ക്ക് വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു ല​ളി​ത​മാ​യ മു​ന്ന​റി​യി​പ്പും ന​ൽ​കി​യാ​ണ് പോ​സ്റ്റ് അ​വ​സാ​നി​പ്പി​ച്ച​ത്: “നി​ങ്ങ​ൾ കാ​ണു​ന്ന എ​ല്ലാ ‘ഡേ ​ഇ​ൻ ദ ​ലൈ​ഫ്’ റീ​ലു​ക​ളും വി​ശ്വ​സി​ക്കു​ന്ന​ത് ദ​യ​വാ​യി നി​ർ​ത്തു​ക. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​ന​കം ത​ന്നെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ഈ ​പോ​സ്റ്റ് ക​ണ്ടി​രി​ക്കു​ന്ന​ത്. നി​ര​വ​ധി​പ്പേ​ർ ഇ​തി​നോ​ട​കം ത​ന്നെ ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment