തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തില്‍ അദാനിയുടെ ഷെയറുകള്‍ എംഎസ് സി ഗ്രൂപ്പിന് കൈമാറണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്. അദാനി ഗ്രൂപ്പ് സര്‍ക്കാരിനോട് അനുമതി ചോദിച്ചിട്ടില്ല. സര്‍ക്കാര്‍ അനുമതിയില്ലാതെ ഷെയറുകള്‍ കൈമാറാനാകില്ലെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
മാധ്യമങ്ങളിലുടെ മാത്രമാണ് താന്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.വിഴിഞ്ഞത്ത് സ്ഥലം ഏറ്റെടുക്കല്‍ മന്ദഗതിയിലാണ് നടക്കുന്നത്. അനുബന്ധ വ്യവസായങ്ങള്‍ക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ നമ്മള് ചെയ്യേണ്ടതുണ്ട്.
അല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ അതിന് മുന്‍കൈ എടുക്കും. വിഴിഞ്ഞം മുന്നില്‍ കണ്ട് തമിഴ്നാട് നീക്കം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ തുറമുഖങ്ങളില്‍ സര്‍ക്കാര്‍ വലിയ വികസനം ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
