ചി​റ​യി​ന്‍​കീ​ഴിൽ ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ല്‍ അ​ഴു​കി​യ മൃ​ത​ദേ​ഹം; കൊ​ല​പാ​ത​ക​മെ​ന്നു സം​ശ​യം; മൃ​ത​ദേ​ഹ​ത്തി​ന് ഒ​രാ​ഴ്ച​യി​ലേ​റെ പ​ഴ​ക്കം

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ന്‍​കീ​ഴ് പെ​രു​ങ്കു​ഴി മു​ട്ട​പ്പ​ല​ത്തി​ന് സ​മീ​പം ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ല്‍ അ​ഴു​കി​യ നി​ല​യി​ല്‍ യു​വാ​വി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മു​ഖം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ്. മൃ​ത​ദേ​ഹ​ത്തി​ന് ഒ​രാ​ഴ്ച​യി​ലേ​റെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്നു.

ഇ​ന്ന് രാ​വി​ലെ ദു​ര്‍​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വി​വ​രം ചി​റ​യി​ന്‍​കീ​ഴ് പോ​ലീ​സി​ല്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് സം​ഘ​വും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ മി​ന്ന​ൽ ഫൈ​സ​ലി​ന്‍റേ​താ​ണു മൃ​ത​ദേ​ഹ​മെ​ന്നു പോ​ലീ​സ് സ്ഥീ​രി​ക​രി​ച്ചു.

ഈ ​യു​വാ​വി​നെ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കാ​ണാ​നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. അ​ഴു​കി​യ നി​ല​യി​ലാ​യ​തി​നാ​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മേ സ്ഥി​രീ​ക​രി​ക്കാ​നാ​കു​വെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ചി​റ​യി​ന്‍​കീ​ഴ് പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. സ്ഥ​ല​ത്ത് പി​ടി​വ​ലി ന​ട​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. കൊ​ല​പാ​ത​ക​മെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment