മി​ന്ന​ൽ പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും: ഉ​ത്ത​രേ​ന്ത്യ​യി​ൽ വെ​ള്ള​പ്പൊ​ക്കം; നാ​ല് മ​ര​ണം

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്കം. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലും ഉ​ത്താ​ഖ​ണ്ഡി​ലും മി​ന്ന​ൽ പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും. ഹി​മാ​ച​ലി​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ നാ​ലു പേ​ർ മ​രി​ച്ചു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഡ​ൽ​ഹി​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന് ഛത്തീ​സ്ഗ​ഡ് – മ​ണാ​ലി ദേ​ശീ​യ​പാ​ത​ക​ൾ അ​ട​ച്ചു. ഈ ​മേ​ഖ​ല​ക​ളി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഉ​ത്താ​ഖ​ണ്ഡി​ൽ ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ജ​മ്മു-​കാ​ശ്മീ​രി​ലു​ണ്ടാ​യ മേ​ഖ​വി​സ്ഫോ​ട​ന​ത്തി​ൽ റോ​ഡു​ക​ളും പാ​ല​ങ്ങ​ളും ഒ​ലി​ച്ചു​പോ​യി. പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

പ്ര​ള​യ​ക്കെ​ടു​തി തു​ട​രു​ന്ന വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളാ​യ അ​സ​മി​ലെ​യും അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലെ​യും സ്ഥി​തി കേ​ന്ദ്രം വി​ല​യി​രു​ത്തി. പൂ​ർ​ണ പി​ന്തു​ണ​യും അ​ടി​യ​ന്ത​ര സ​ഹാ​യ​വും ഇ​രു​സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്രം ഉ​റ​പ്പു ന​ൽ​കി.

Related posts

Leave a Comment