10 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു; ജ​ർ​മ​നി വി​ട്ട് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​ക്കി യു​വാ​വ്, പോസ്റ്റ് വൈറൽ

ഒ​രു പ​തി​റ്റാ​ണ്ടു​കാ​ലം ജ​ർ​മ​നി​യി​ൽ താ​മ​സി​ച്ച​തി​ന് ശേ​ഷം, പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് കു​ടും​ബ​ത്തോ​ടൊ​പ്പം ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​നു​ണ്ടാ​യ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ യു​വാ​വ്. വി​ദേ​ശ​ത്തെ ജീ​വി​ത​ത്തോ​ടു​ള്ള അ​തൃ​പ്തി​യോ സ​മ്മ​ർ​ദ്ദ​ങ്ങ​ളോ കൊ​ണ്ട​ല്ല, മ​റി​ച്ച് തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​യ മു​ൻ​ഗ​ണ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് താ​ൻ ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് യു​വാ​വ് വ്യ​ക്ത​മാ​ക്കി. ഇ​ത് നി​ർ​ബ​ന്ധി​ത​മാ​യി എ​ടു​ത്ത തീ​രു​മാ​ന​മ​ല്ലെ​ന്നും സ്വ​ന്തം താ​ല്പ​ര്യ​പ്ര​കാ​ര​മു​ള്ള മാ​റ്റ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ലീ​ഡ​ർ​ഷി​പ്പ് കോ​ച്ചാ​യ ഹ​രി​ത് ഭാ​സി​ൻ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഈ ​അ​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്. ജ​ർ​മ​നി ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​തും അ​ർ​ഥ​വ​ത്താ​യ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു. എ​ന്നാ​ൽ കാ​ല​ക്ര​മേ​ണ, പ്രി​യ​പ്പെ​ട്ട​വ​രോ​ടൊ​പ്പം ജീ​വി​ക്കാ​നും സ്വ​ന്തം വേ​രു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നു​മു​ള്ള ശ​ക്ത​മാ​യ ആ​ഗ്ര​ഹം കു​ടും​ബ​ത്തി​നു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

പെ​ട്ടെ​ന്നു​ണ്ടാ​യ ഒ​രു വി​കാ​ര​ത്തി​ന്‍റെ പു​റ​ത്ത​ല്ല, മ​റി​ച്ച് കൃ​ത്യ​മാ​യ ആ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ഭാ​സി​ൻ വ്യ​ക്ത​മാ​ക്കി. ജ​ർ​മ്മ​നി​യി​ൽ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യോ എ​ന്ന് പ​ല​രും ചോ​ദി​ക്കു​ന്നു​ണ്ടെ​ന്നും എ​ന്നാ​ൽ ആ ​രാ​ജ്യം എ​പ്പോ​ഴും ത​ന്‍റെ ഹൃ​ദ​യ​ത്തി​ൽ സ​വി​ശേ​ഷ​മാ​യ സ്ഥാ​ന​ത്ത് തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

“10 വ​ർ​ഷ​ത്തെ ജ​ർ​മ്മ​നി ജീ​വി​ത​ത്തി​ന് ശേ​ഷം, പ​ല​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി​യ ഒ​രു തീ​രു​മാ​ന​മാ​ണ് ഞ​ങ്ങ​ൾ എ​ടു​ത്ത​ത്. ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ ജ​നി​ച്ച രാ​ജ്യം വി​ട്ട്, ജീ​വി​തം മു​ഴു​വ​ൻ പാ​ക്ക് ചെ​യ്ത് ഞ​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ന്ന് ഹ​രി​ത് ഭാ​സി​ൻ

ക​രി​യ​റി​ലെ വ​ള​ർ​ച്ച​യും കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ള്ള മ​നോ​ഹ​ര​മാ​യ ഓ​ർ​മ്മ​ക​ളും വി​ല​യേ​റി​യ ജീ​വി​ത​പാ​ഠ​ങ്ങ​ളും ജ​ർ​മ്മ​നി ത​നി​ക്ക് സ​മ്മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു. ത​ന്‍റെ കു​ട്ടി​ക​ൾ ജ​നി​ച്ച​തും ശ​ക്ത​മാ​യൊ​രു ജീ​വി​ത അ​ടി​ത്ത​റ പ​ണി​തു​യ​ർ​ത്തി​യ​തും അ​വി​ടെ​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​വ​രി​ച്ചു. ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം കു​ടും​ബം ത​ന്നെ​യാ​ണെ​ന്ന് ഭാ​സി​ൻ വ്യ​ക്ത​മാ​ക്കു​ന്നു. ‌

ജ​ർ​മ​നി​യി​ലെ മി​ക​ച്ച ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളും സം​സ്കാ​ര​വും, അ​തോ​ടൊ​പ്പം ഇ​ന്ത്യ​യി​ലെ ഊ​ഷ്മ​ള​മാ​യ കു​ടും​ബ​ബ​ന്ധ​ങ്ങ​ളും സ്നേ​ഹ​വും അ​നു​ഭ​വി​ച്ച​റി​ഞ്ഞു വേ​ണം ത​ന്‍റെ കു​ട്ടി​ക​ൾ വ​ള​രാ​ൻ എ​ന്ന് അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചു. ജ​ർ​മ​നി ഇ​ഷ്ട​പ്പെ​ടാ​ത്ത​തു​കൊ​ണ്ട​ല്ല ഞ​ങ്ങ​ൾ രാ​ജ്യം വി​ട്ട​ത്. മ​റി​ച്ച് ഇ​ന്ത്യ ഞ​ങ്ങ​ളെ തി​രി​കെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ​ത്തോ​ട് കൂ​ടു​ത​ൽ അ​ടു​ത്ത് ജീ​വി​ക്കാ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ച്ചു, അ​ദ്ദേ​ഹം എ​ഴു​തി.

ഈ ​മ​ട​ങ്ങി​വ​ര​വ് താ​ൽ​ക്കാ​ലി​ക​മ​ല്ലെ​ന്നും ശാ​ശ്വ​ത​മാ​യ ഒ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം സ്ഥി​രീ​ക​രി​ച്ചു. “നി​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും മ​ട​ങ്ങു​ക​യാ​ണോ എ​ന്ന് പ​ല​രും ചോ​ദി​ച്ചു. അ​തെ, ഇ​തൊ​രു ആ​സൂ​ത്രി​ത​മാ​യ നീ​ക്ക​മാ​ണ്. ഭ​യം കൊ​ണ്ടോ സ​മ്മ​ർ​ദ്ദം കൊ​ണ്ടോ എ​ടു​ത്ത​ത​ല്ല. കു​ടും​ബ​വും സ്വ​ന്തം വേ​രു​ക​ളു​മാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ന് പി​ന്നി​ൽ,” ഭാ​സി​ൻ വ്യ​ക്ത​മാ​ക്കി. ജ​ർ​മ്മ​നി എ​പ്പോ​ഴും ത​ന്റെ ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​യി​രി​ക്കു​മെ​ങ്കി​ലും ഇ​ന്ത്യ​യാ​ണ് ത​ന്റെ വീ​ടെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം പോ​സ്റ്റ് അ​വ​സാ​നി​പ്പി​ച്ച​ത്.

ഭാ​സി​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റ് വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​തും ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തു​മാ​യ നി​ര​വ​ധി പ്ര​വാ​സി​ക​ളു​ടെ ഇ​ട​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി​യി​ട്ടു​ണ്ട്. നി​ര​വ​ധി പേ​രാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

Related posts

Leave a Comment