അ​യ്യോ പ്രേ​ത​മോ? സി​ക്കി​മി​ലെ ഹി​മാ​ല​യ​ൻ മേ​ഖ​ല​യി​ൽ പ്രേ​ത​ത്തെ ക​ണ്ടെ​ത്തി; വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

സി​ക്കി​മി​ലെ ഹി​മാ​ല​യ​ൻ മ​ല​നി​ര​ക​ളി​ൽ ഒ​രു പ്രേ​ത​ത്തെ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു! മാ​ത്ര​മ​ല്ല, ആ ​പ്രേ​തം കാ​മ​റ​ക്ക​ണ്ണി​ൽ കു​ടു​ങ്ങു​ക​യും ചെ​യ്തു! ആ ​വാ​ർ​ത്ത, ലോ​ക​മെ​ന്പാ​ടു​മു​ള്ള പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ​ക്കും വ​ന്യ​ജീ​വി പ്രേ​മി​ക​ൾ​ക്കും അ​ദ്ഭു​ത​വും ആ​വേ​ശ​വും പ​ക​രു​ന്ന​താ​യി.

അ​തീ​വ​ര​ഹ​സ്യ​മാ​യി സ​ഞ്ച​രി​ക്കു​ന്ന, പ്രേ​തം നി​സാ​ര​ക്കാ​ര​ന​ല്ല! മ​ല​നി​ര​ക​ളി​ലെ പ്രേ​തം (Ghost of the mountains) എ​ന്ന​റി​യ​പ്പെ​ടു​ന്ന യു​റേ​ഷ്യ​ൻ ലി​ൻ​ക്സ് (Eurasian Lynx) എ​ന്ന അ​പൂ​ർ​വ​യി​നം കാ​ട്ടു​പൂ​ച്ച​യാ​ണ​ത്! ഹി​മാ​ല​യ​ൻ മ​ല​നി​ര​ക​ളി​ൽ ക​ണ്ടെ​ത്തി​യ കാ​ട്ടു​പൂ​ച്ച​യു​ടെ അ​പൂ​ർ​വ​ചി​ത്ര​ങ്ങ​ൾ ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്.

പൂ​ച്ച​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട, എ​ന്നാ​ൽ സാ​ധാ​ര​ണ പൂ​ച്ച​ക​ളേ​ക്കാ​ൾ വ​ലി​പ്പ​മു​ള്ള യു​റേ​ഷ്യ​ൻ ലി​ൻ​ക്സു​ക​ൾ മ​ഞ്ഞു​മൂ​ടി​യ ഉ​യ​ർ​ന്ന മ​ല​നി​ര​ക​ളി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്. മ​നു​ഷ്യ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ, അ​തീ​വ ര​ഹ​സ്യ​മാ​യാ​ണ് ഇ​വ​രു​ടെ സ​ഞ്ചാ​രം. കാ​ട്ടു​പൂ​ച്ച​ക​ളു​ടെ ഈ ​സ്വ​ഭാ​വ​മാ​ണ് ഇ​വ​യ്ക്കു മ​ല​നി​ര​ക​ളി​ലെ പ്രേ​തം – എ​ന്നു പേ​രു​വ​രാ​ൻ കാ​ര​ണം. ഇ​ന്ത്യ​യി​ൽ സാ​ധാ​ര​ണ​യാ​യി ല​ഡാ​ക്ക്, ഹി​മാ​ച​ൽ പ്ര​ദേ​ശ് തു​ട​ങ്ങി​യ വ​ട​ക്ക​ൻ ഹി​മാ​ല​യ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്രം കാ​ണ​പ്പെ​ടാ​റു​ള്ള ജീ​വി​യെ ആ​ദ്യ​മാ​യാ​ണ് സി​ക്കിം പോ​ലു​ള്ള ഒ​രു വ​ട​ക്ക്-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ത്ത് ക​ണ്ടെ​ത്തു​ന്ന​ത്.

സി​ക്കി​മി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന വൈ​ൽ​ഡ് ലൈ​ഫ് കാ​മ​റ ട്രാ​പ്പി​ലാ​ണ് അ​പൂ​ർ​വ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. അ​തി​ശൈ​ത്യ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ള്ള ക​ട്ടി​യു​ള്ള രോ​മ​ക്കു​പ്പാ​യ​വും ശ​രീ​ര​പ്ര​കൃ​തി​യു​മു​ള്ള ഈ ​വ​ന്യ​ജീ​വി സി​ക്കി​മി​ലു​മു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ൽ അ​വി​ടു​ത്തെ ജൈ​വ​വൈ​വി​ധ്യം വ്യ​ക്ത​മാ​ക്കു​ന്നു. മേ​ഖ​ല​യി​ലെ പ​രി​സ്ഥി​തി​വ്യ​വ​സ്ഥ ഇ​പ്പോ​ഴും ആ​രോ​ഗ്യ​ക​ര​മാ​യി തു​ട​രു​ന്നു എ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യും ഗ​വേ​ഷ​ക​ർ ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്നു. ക​ണ്ടെ​ത്ത​ലോ​ടെ, വ​രും ദി​വ​സ​ങ്ങ​ളി​ൽ സി​ക്കി​മി​ലെ ഉ​യ​ർ​ന്ന ഹി​മാ​ല​യ​ൻ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ൾ​ക്കും നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും വ​നം​വ​കു​പ്പ് തു​ട​ക്കം കു​റി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Related posts

Leave a Comment