മ​ദ്യ​പാ​ന​ത്തി​നി​ടെ സ്വ​ത്തി​നെ​ക്കു​റി​ച്ച് ത​ർ​ക്കം ചെ​ന്നെ​ത്തി​യ​ത് കൊ​ല​പാ​ത​ക​ത്തി​ൽ: മ​ദ്യ​ല​ഹ​രി​യി​ല്‍ സ​ഹോ​ദ​ര​നെ വെ​ട്ടി​ക്കൊ​ന്നു; യു​വാ​വ് പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ൽ യു​വാ​വ് സ​ഹോ​ദ​ര​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി വ​ലി​യ​പ​റ​മ്പ് താ​ന്നി​രി​ക്കം​പൊ​യി​ല്‍ പ്ര​സാ​ദാ​ണ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ​ഹോ​ദ​ര​ന്‍ പ്ര​മോ​ദി​നെ പോ​ലീ​സ് പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം.

സ്വ​ത്തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​വി​വാ​ഹി​ത​രാ​യ സ​ഹോ​ദ​ര​ങ്ങ​ൾ ര​ണ്ടു​പേ​രും ഒ​രേ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ പ്ര​സാ​ദും മ​ര​പ്പ​ണി​ക്കാ​ര​നാ​യ പ്ര​മോ​ദും ത​മ്മി​ല്‍ വ​ള​രെ​ക്കാ​ല​മാ​യി സ്വ​ത്തു സം​ബ​ന്ധി​ച്ച് വ​ഴ​ക്കാ​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് ഇ​വ​ര്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ശ​നി​യാ​ഴ്ച രാ​ത്രി മ​ദ്യ​പാ​ന​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. കു​ടും​ബ​ത്തി​ല്‍ നാ​ല് മ​ക്ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ മൂ​ന്ന് ആ​ണ്‍​മ​ക്ക​ളും അ​വി​വാ​ഹി​ത​രാ​ണ്. ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ള്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പേ മ​രി​ച്ചു. ഏ​ക സ​ഹോ​ദ​രി കൊ​ടു​വ​ള്ളി ക​രു​വ​ന്‍​പൊ​യി​ലി​ലും മ​റ്റൊ​രു സ​ഹോ​ദ​ര​ന്‍ ന​രി​ക്കു​നി അ​ത്താ​ണി​യി​ലു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.

Related posts

Leave a Comment