മ​ദ്യ​പി​ച്ചു ല​ക്കു​കെ​ട്ടു ല​ഹ​രി​വേ​ട്ട; പ​ത്ത​നം​തി​ട്ട​യി​ലെ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ


പ​ത്ത​നം​തി​ട്ട: മ​ദ്യ​വേ​ട്ട​ക്കി​ടെ മ​ദ്യ​പി​ച്ചു ല​ക്കു കെ​ട്ട പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി​ക്ക് കീ​ഴി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീ​മി​ലെ രാ​ഹു​ൽ, പ്രി​യേ​ഷ്, സു​മ​ൻ എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.

ഉ​ദ്യോ​ഗ​സ്ഥ​ർ മ​ദ്യ​പി​ച്ച് പോ​ലീ​സ് ജീ​പ്പ് ഓ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​എ​ന്നാ​ണ് പ​രാ​തി. ല​ക്കു​കെ​ട്ട രീ​തി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ദ്യ​പി​ച്ച് സ​ഞ്ച​രി​ച്ച പോ​ലീ​സ് വാ​ഹ​നം നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു. ചൊ​വ്വ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

. ജീ​പ്പി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​തോ​ടെ റോ​ഡി​ലു​ണ്ടാ​യി​രു​ന്ന ഒ​രു വ​നി​താ ഓ​ട്ടോ ഡ്രൈ​വ​ർ ശോ​ഭ ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ലി​യൊ​രു അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട പോലീ​സ് ജീ​പ്പ് ഒ​ടു​വി​ൽ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ ത​ടി​ച്ചു​കൂ​ടി ചോ​ദ്യം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ, വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജീ​പ്പി​ൽ നി​ന്നും ഇ​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ആ​ളു​ക​ൾ ഒ​ത്തു​കൂ​ടി ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ ഓ​ടി​യ​ത്.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്ത് കൂ​ടു​ത​ൽ പോ​ലീ​സ് സം​ഘം എ​ത്തി​ച്ചേ​രു​ക​യും വാ​ഹ​നം ഓ​ടി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment