ഫ​സ്റ്റ് എ​സി കോ​ച്ചി​ൽ അ​ന​ധി​കൃ​ത അ​ല​ങ്കാ​രം: ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് റെ​യി​ൽ​വേ; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

പ​ര​വൂ​ർ: ബ​ൽ​ഹ​ർ​ഷ-​മും​ബൈ ന​ന്ദി​ഗ്രാം എ​ക്സ്പ്ര​സി​ന്‍റെ ഫ​സ്റ്റ് എ​സി കോ​ച്ചി​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് സ്വ​കാ​ര്യ വ്യ​ക്തി​ക്ക് പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി രം​ഗ​ത്ത്. ട്രെ​യി​നി​ലെ ഫ​സ്റ്റ് എ​സി കൂ​പ്പെ അ​ന​ധി​കൃ​ത​മാ​യി അ​ല​ങ്ക​രി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ചീ​ഫ് ടി​ക്ക​റ്റ് ഇ​ൻ​സ്പെ​ക്ട​റെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. അ​തീ​വ സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ളു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന പ്രീ​മി​യം കോ​ച്ചി​ൽ പു​റ​ത്തു​നി​ന്നു​ള്ള വ്യ​ക്തി​ക​ൾ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ​വീ​ഴ്ച​യെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

ജൂ​ലൈ ആ​റി​ന് ജ​ൽ​ന​യി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കാ​യി ശു​ഭം, സൊ​ണാ​ലി എ​ന്നീ യാ​ത്ര​ക്കാ​ർ ന​ന്ദി​ഗ്രാം എ​ക്സ്പ്ര​സി​ന്‍റെ ഫ​സ്റ്റ് എ​സി​യി​ൽ ഒ​രു -ജി ​കൂ​പ്പെ ബു​ക്ക് ചെ​യ്തി​രു​ന്നു. ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​റി​ൽ നി​ന്നാ​ണ് ഇ​വ​ർ ട്രെ​യി​നി​ൽ ക​യ​റേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​കൂ​പ്പെ മു​ൻ​കൂ​ട്ടി അ​ല​ങ്ക​രി​ക്കു​ന്ന​തി​നാ​യി ദ​മ്പ​തി​ക​ൾ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോം വ​ഴി ജ​ൽ​ന​യി​ലു​ള്ള ഒ​രു സ്വ​കാ​ര്യ ഡെ​ക്ക​റേ​റ്റ​റെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഈ ​ക്ര​മീ​ക​ര​ണ​മ​നു​സ​രി​ച്ച്, യാ​ത്ര​ക്കാ​ർ ട്രെ​യി​നി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ അ​ല​ങ്കാ​ര വ​സ്തു​ക്ക​ളു​മാ​യി ഡെ​ക്ക​റേ​റ്റ​റു​ടെ പ്ര​തി​നി​ധി ജ​ൽ​ന സ്റ്റേ​ഷ​നി​ൽ വ​ച്ച് ഫ​സ്റ്റ് എ​സി കോ​ച്ചി​നു​ള്ളി​ൽ ക​യ​റു​ക​യും അ​ല​ങ്കാ​ര​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.

റി​സ​ർ​വ് ചെ​യ്ത ഫ​സ്റ്റ് എ​സി കോ​ച്ചി​ലേ​ക്കു​ള്ള ഈ ​സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ്രീ​മി​യം റി​സ​ർ​വ് ചെ​യ്ത കോ​ച്ചു​ക​ൾ​ക്ക് ബാ​ധ​ക​മാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​യും ആ​ക്‌​സ​സ് പ്രോ​ട്ടോ​ക്കോ​ളു​ക​ളു​ടെ​യും ലം​ഘ​ന​മാ​ണ് ഇ​വി​ടെ ന​ട​ന്നി​ട്ടു​ള്ള​ത്.

റെ​യി​ൽ​വേ നി​യ​മ​പ്ര​കാ​രം ഫ​സ്റ്റ് എ​സി ക​മ്പാ​ർ​ട്ടു​മെ​ന്‍റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള റി​സ​ർ​വ് ചെ​യ്ത കോ​ച്ചു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്. അം​ഗീ​കൃ​ത റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ​ക്കും സാ​ധു​വാ​യ ടി​ക്ക​റ്റു​ള്ള യാ​ത്ര​ക്കാ​ർ​ക്കും അ​ല്ലാ​തെ മ​റ്റാ​ർ​ക്കും ഇ​വി​ടേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ടി​യ​ന്ത​ര ഒ​ഴി​വാ​ക്ക​ലു​ക​ൾ ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ​പ്പോ​ലും അ​തി​നാ​യി കൃ​ത്യ​മാ​യ ച​ട്ട​ങ്ങ​ൾ പ്ര​കാ​രം മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങേ​ണ്ട​തു​ണ്ട്.

അ​ന​ധി​കൃ​ത​മാ​യി എ​ത്തി​യ ഡെ​ക്ക​റേ​റ്റ​ർ​ക്ക് കോ​ച്ചി​ലേ​ക്ക് എ​ങ്ങ​നെ പ്ര​വേ​ശ​നം ല​ഭി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ചും, ട്രെ​യി​നി​ലെ​യും സ്റ്റേ​ഷ​നി​ലെ​യും ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് പ​രി​ശോ​ധ​ന​ക​ളി​ൽ വീ​ഴ്ച​യു​ണ്ടാ​യോ എ​ന്നും പു​തി​യ അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കും. ഈ ​നി​യ​മ​ലം​ഘ​ന​ത്തി​ന് ഏ​തെ​ങ്കി​ലും റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രോ മ​റ്റ് സ്വ​കാ​ര്യ വ്യ​ക്തി​ക​ളോ വ​ഴി​വി​ട്ട് സ​ഹാ​യി​ച്ചി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​വും വ​രും ദി​വ​സ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കും.

സ്റ്റേ​ഷ​നു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും സു​ര​ക്ഷാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ സം​ഭ​വി​ച്ച പാ​ളി​ച്ച​ക​ൾ വി​ല​യി​രു​ത്തി, സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ക​ർ​ശ​ന​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​റി​യി​ച്ചു.

Related posts

Leave a Comment