കാ​ട്ടു​ചെ​ന്നാ​യ്ക്ക​ളു​ടെ കൂ​ട്ട​ത്തി​ൽ കു​ഞ്ഞ​ൻ ഹീ​റോ; ശാ​സ്ത്ര​ലോ​ക​ത്തെ ഞെ​ട്ടി​ച്ച് ഗ്രീ​സി​ലെ ചെ​ന്നാ​യ​ക്കൂ​ട്ടം; വ​ന്യ​ജീ​വി ച​രി​ത്ര​ത്തി​ൽ ആ​ദ്യ സം​ഭ​വം

ലോ​ക​ത്തെ മു​ഴു​വ​ൻ അ​ത്ഭു​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഗ്രീ​സി​ൽ നി​ന്നൊ​രു അ​പൂ​ർ​വ്വ വാ​ർ​ത്ത​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. ത​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക്കു​ള്ളി​ൽ ക​യ​റു​ന്ന തെ​രു​വ് നാ​യ​ക​ളെ ക​ടി​ച്ചു​കീ​റാ​ൻ മ​ടി​ക്കാ​ത്ത കാ​ട്ടു​ചെ​ന്നാ​യ​ക​ൾ, ഒ​രു കു​ഞ്ഞു നാ​യ​ക്കു​ട്ടി​യെ സ്വ​ന്തം മ​ക​നെ​പ്പോ​ലെ​യാ​ണ് നോ​ക്കു​ന്ന​ത്. മ​ധ്യ മാ​ക്ക​ഡോ​ണി​യ​യി​ലെ വ​ന​മേ​ഖ​ല​യി​ലാ​ണ് ശാ​സ്ത്ര​ലോ​ക​ത്തെ​പ്പോ​ലും ഞെ​ട്ടി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ഏ​ക​ദേ​ശം നാ​ല് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള, ഒ​രു കു​ഞ്ഞു തെ​രു​വ് നാ​യ​ക്കു​ട്ടി​യാ​ണ് ഇ​പ്പോ​ൾ ഈ ​ചെ​ന്നാ​യ​ക്കൂ​ട്ട​ത്തി​ലെ താ​രം. ക​ഴി​ഞ്ഞ മൂ​ന്ന് ആ​ഴ്ച​യി​ലേ​റെ​യാ​യി അ​വ​ൻ കാ​ട്ടി​ലെ ഈ ​ചെ​ന്നാ​യ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് താ​മ​സം.

ഗ​വേ​ഷ​ക​ർ ഡ്രോ​ൺ വ​ഴി പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ വ​ന്യ​ജീ​വി പ്രേ​മി​ക​ളു​ടെ നെ​ഞ്ചു​ല​യ്ക്കു​ക​യാ​ണ്. വെ​ളു​ത്ത നാ​യ​ക്കു​ട്ടി ആ ​കൂ​ട്ട​ത്തി​ലെ പ്ര​ധാ​ന പെ​ൺ​ചെ​ന്നാ​യ​യെ സ്വ​ന്തം അ​മ്മ​യെ​പ്പോ​ലെ​യാ​ണ് പി​ന്തു​ട​രു​ന്ന​ത്. പു​ല​ർ​ച്ചെ സ​മ​യ​ങ്ങ​ളി​ൽ ത​ങ്ങ​ൾ വി​ശ്ര​മി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന് ഏ​ക​ദേ​ശം 450 മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഒ​രു നീ​രു​റ​വ​യി​ലേ​ക്ക് ഈ ​പെ​ൺ​ചെ​ന്നാ​യ നാ​യ​ക്കു​ട്ടി​യെ വ​ഴി​ന​ട​ത്തി​ക്കൊ​ണ്ടു​പോ​കും. വ​ഴി​മ​ധ്യേ അ​വ​ൾ ഇ​ര​തേ​ടു​മ്പോ​ൾ നാ​യ​ക്കു​ട്ടി യാ​തൊ​രു ഭ​യ​വു​മി​ല്ലാ​തെ ക്ഷ​മ​യോ​ടെ വ​ഴി​യി​ൽ കാ​ത്തു​നി​ൽ​ക്കും. അ​വ​ർ വെ​ള്ള​ക്കെ​ട്ടി​ന് അ​ടു​ത്തെ​ത്തി​യാ​ലു​ട​ൻ അ​വ​ൻ ഓ​ടി​ച്ചെ​ന്ന് വെ​ള്ളം കു​ടി​ക്കു​ന്ന​തും ഒ​ക്കെ​യാ​ണ് പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന​ത്.

വെ​ള്ളം കു​ടി​ച്ച് ക​ഴി​ഞ്ഞ് മി​നി​റ്റു​ക​ൾ​ക്ക​കം ആ ​കൂ​ട്ട​ത്തി​ലെ പ്ര​ധാ​ന ആ​ൺ​ചെ​ന്നാ​യ കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ നി​ന്ന് ര​ണ്ട് വ​ലി​യ എ​ല്ലി​ൻ​ക​ഷ്ണ​ങ്ങ​ൾ ക​ടി​ച്ചെ​ടു​ത്ത് ഈ ​നാ​യ​ക്കു​ട്ടി​യു​ടെ മു​ന്നി​ൽ കൊ​ണ്ടു​വെ​ച്ചു​കൊ​ടു​ത്തു! നാ​യ​ക്കു​ട്ടി അ​ത് ക​ഴി​ക്കു​ന്ന​ത് ചെ​ന്നാ​യ​ക​ൾ നോ​ക്കി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഗ്രീ​സി​ലെ അ​രി​സ്റ്റോ​ട്ടി​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ഗ​വേ​ഷ​ക​നാ​യ തി​യോ​ഡോ​റോ​സ് കോ​മി​നോ​സ് ഒ​രു വ​ർ​ഷ​മാ​യി ഈ ​ചെ​ന്നാ​യ​ക്കൂ​ട്ട​ത്തെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. “ഇ​ത് വ​ന്യ​ജീ​വി ച​രി​ത്ര​ത്തി​ൽ ത​ന്നെ മു​ൻ​പി​ല്ലാ​ത്തൊ​രു സം​ഭ​വ​മാ​ണ്. ഈ ​ക​ഥ എ​ങ്ങ​നെ അ​വ​സാ​നി​ക്കു​മെ​ന്നോ അ​വ​ൻ എ​ത്ര​നാ​ൾ അ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​കു​മെ​ന്നോ അ​റി​യി​ല്ല. പ​ക്ഷേ ഒ​ന്നു​റ​പ്പാ​ണ്, ചെ​ന്നാ​യ​ക്കൂ​ട്ടം അ​വ​നെ വെ​റു​തെ സ​ഹി​ക്കു​ക മാ​ത്ര​മ​ല്ല ചെ​യ്യു​ന്ന​ത്, ആ ​മാ​താ​പി​താ​ക്ക​ൾ അ​വ​ന് പ്ര​ത്യേ​ക സ്നേ​ഹ​വും സം​ര​ക്ഷ​ണ​വും ന​ൽ​കു​ന്നു​ണ്ട്. അ​വ​ന്‍റെ വ​യ​റി​ന്‍റെ വ​ലി​പ്പം ക​ണ്ടാ​ൽ അ​റി​യാം ചെ​ന്നാ​യ​ക​ൾ അ​വ​നെ പ​ട്ടി​ണി​ക്കി​ടു​ന്നി​ല്ല എ​ന്നാ​ണ് അ​ദ്ദ​ഹം കു​റി​ച്ച​ത്.

ഈ ​ചെ​ന്നാ​യ​ക്കൂ​ട്ടം ഒ​രു നാ​യ​ക്കു​ട്ടി​യെ കൂ​ടെ​ക്കൂ​ട്ടു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​യ​ല്ല. ക​ഴി​ഞ്ഞ ശീ​ത​കാ​ല​ത്ത് ഒ​രു ക​റു​ത്ത നാ​യ​ക്കു​ട്ടി​യെ ഇ​വ​ർ ഇ​തു​പോ​ലെ ദ​ത്തെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ക​ടു​ത്ത ത​ണു​പ്പും മ​ഴ​യും താ​ങ്ങാ​ൻ ക​ഴി​യാ​ത്ത​ത്ര ചെ​റി​യ കു​ട്ടി​യാ​യി​രു​ന്ന​തു​കൊ​ണ്ട് ആ ​പാ​വം അ​ധി​കം വൈ​കാ​തെ ച​ത്തു​പോ​വു​ക​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ ഈ ​വെ​ളു​ത്ത നാ​യ​ക്കു​ട്ടി​യെ അ​വ​ർ പൊ​ന്നു​പോ​ലെ നോ​ക്കു​ന്ന​ത്.

പ​രി​ണാ​മ​പ​ര​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് വേ​ർ​പി​രി​ഞ്ഞ​താ​ണെ​ങ്കി​ലും നാ​യ​ക​ളു​ടെ​യും ചെ​ന്നാ​യ​ക​ളു​ടെ​യും ജ​നി​ത​ക​ഘ​ട​ന 99.9% സ​മാ​ന​മാ​ണ്. ഗ്രീ​സി​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് തെ​രു​വ് നാ​യ​ക​ൾ ഉ​ള്ള​തു​കൊ​ണ്ട് ഇ​വ ത​മ്മി​ൽ കാ​ട്ടി​ൽ വെ​ച്ച് സ​മ്പ​ർ​ക്ക​മു​ണ്ടാ​കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും, ഒ​രു നാ​യ​ക്കു​ട്ടി​യെ ചെ​ന്നാ​യ​ക​ൾ ഇ​ങ്ങ​നെ സ്നേ​ഹ​ത്തോ​ടെ വ​ള​ർ​ത്തു​ന്ന​ത് വ​ന്യ​ജീ​വി ലോ​ക​ത്തെ ഏ​റ്റ​വും അ​പൂ​ർ​വ്വ​മാ​യ കാ​ഴ്ച​ക​ളി​ൽ ഒ​ന്നാ​ണ്!

Related posts

Leave a Comment