തിരുവനന്തപുരം: സുകുമാരകുറുപ്പിന് ഒളിവില്‍ കഴിയാന്‍ രാഷ്ട്രീയരംഗത്ത് നിന്നും പോലീസില്‍ നിന്നും സഹായം ലഭിച്ചുവെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് അലി അക്ബര്‍. 2017ല്‍ കുറുപ്പ് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ വേഷം മാറി എത്തിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
2017 ല്‍ സുകുമാരകുറുപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി നിഥിന് അഗര്‍വാള്‍ തന്നെ നിയോഗിച്ചതിന്റെ ഫലമായി താന്‍ ഉള്‍പ്പെട്ട പോലീസ് സംഘം അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് അന്ന് നല്‍കിയിരുന്നു.എന്നാല്‍ ഈ റിപ്പോര്‍ട്ടിന് പിന്നീട് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുകുമാരകുറുപ്പിനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വീട്ടില്‍ പോയപ്പോള്‍ അവിടെ ഒരു ഉന്നത രാഷ്ട്രീയ നേതാവിനെയും പബ്ലിക് പ്രോസിക്യൂട്ടറെയും ഉന്നത പോലീസ് ഉദ്യോഗസ്ഥനെയും നേരിട്ട് കണ്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിന് പുറത്ത് വച്ച് നടന്ന കുടൂംബത്തിന്റെ രണ്ട് ചടങ്ങുകളില്‍ സുകുമാരകുറുപ്പ് പങ്കെടുത്തിരുന്നു.
വിദേശത്ത് മുസ്ലിം പേര് സ്വീകരിച്ച് താമസിച്ചിരുന്നുവെന്നതിന്റെ സാക്ഷി മൊഴികള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് താന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. 2017 ല്‍ കുറുപ്പിന് 71 വയസ് പ്രായം ഉണ്ടായിരുന്നു. കുറുപ്പിന്റെ ഭാര്യ ഉള്‍പ്പെടെ വര്‍ഷങ്ങളായി വിദേശത്താണ് താമസിക്കുന്നത്. ഇതിലെല്ലാം സംശയമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
സുകുമാരകുറുപ്പ് കേസ് ക്രൈംബ്രാഞ്ച് സംഘം ഇപ്പോഴും അന്വേഷിക്കുന്ന വേളയിലാണ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ ഏറെ പ്രമാദമായ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായിരുന്ന ഉദ്യോഗസ്ഥനാണ് അലി അക്ബര്‍.ആലപ്പുഴയിലെ കൃഷ്ണപിള്ള സ്മാരക ആക്രമണ കേസിന്റെ അന്വേഷണ സംഘത്തിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
