മി​ഴി​യ​ട​ച്ച് വി​ള​ക്കു​ക​ള്‍: ഇ​രു​ട്ടി​ലാ​യി കോ​ട്ട​യം

കോ​ട്ട​യം: സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​ന്‍, തി​രു​ന​ക്ക​ര, ശീ​മാ​ട്ടി റൗ​ണ്ടാ​ന, ബേ​ക്ക​ര്‍ ജം​ഗ്ഷ​ന്‍, ലോ​ഗോ​സ്, ക​ള​ക്ട്രേറ്റ് ജി​ല്ല​യി​ലെ ആ​ളു​ക​ള്‍ ധാ​രാ​ള​മെ​ത്തു​ന്ന ഇ​ട​ങ്ങ​ളാ​ണി​ത്. പ​ക്ഷേ, സ​ന്ധ്യ മ​യ​ങ്ങി​യാ​ല്‍ ഇ​തു​വ​ഴി​യെ​ല്ലാം ന​ട​ക്ക​ണ​മെ​ങ്കി​ല്‍ ക​യ്യി​ലൊ​രു ടോ​ര്‍​ച്ചോ അ​ല്ലെ​ങ്കി​ല്‍ മൊ​ബൈ​ല്‍ വെ​ട്ട​മോ വേ​ണം.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ഴി​വി​ള​ക്കു​ക​ള്‍ മി​ഴി​യ​ട​ച്ച​താ​ണ് കോ​ട്ട​യം പ​ട്ട​ണ​ത്തെ​യാ​കെ ഇ​രു​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. സ​ന്ധ്യ മ​യ​ങ്ങി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​യ്ക്കു​ന്ന​തോ​ടെ ന​ഗ​ര​വും ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളും കൂ​രി​രു​ട്ടി​ലാ​ണ്. രാ​ത്രി​കാ​ല​ത്തും ഏ​റെ യാ​ത്ര​ക്കാ​ര്‍ ബ​സ് കാ​ത്തു നി​ല്‍​ക്കു​ക​യും ബ​സി​ല്‍ വ​ന്നി​റ​ങ്ങു​ക​യും ചെ​യ്യു​ന്ന ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ല്‍ പെ​ട്രോ​ള്‍ പ​മ്പ്, രാ​ത്രി ക​ട​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വെ​ളി​ച്ച​മാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​ശ്ര​യം.

ന​ഗ​ര ക​വാ​ട​ങ്ങ​ളാ​യ നാ​ഗ​മ്പ​ട​ത്തും ഐ​ഡ ജം​ഗ്ഷ​നി​ലും ക​ഞ്ഞി​ക്കു​ഴി​യി​ലും സ്ഥി​തി വ്യ​ത്യ​സ്ഥ​മ​ല്ല. നാ​ഗ​മ്പ​ട​ത്തെ റൗ​ണ്ടാ​ന​യി​ല്‍ സ്വ​കാ​ര്യ സ്ഥാ​പ​നം സ്ഥാ​പി​ച്ചി​ട്ടു​ള്ള അ​ല​ങ്കാ​ര ബ​ള്‍​ബു​ക​ള്‍ മാ​ത്ര​മാ​ണ് പ്ര​കാ​ശി​ക്കു​ന്ന​ത് ഇ​വി​ടെ ഒ​രു ഹൈ​മാ​സ്റ്റ് ലൈ​റ്റും ര​ണ്ട് സോ​ളാ​ര്‍ ലൈ​റ്റു​ക​ളും ഉ​ണ്ടെ​ങ്കി​ലും ഇ​വ മി​ഴി​യ​ട​ച്ചി​ട്ട് നാ​ളു​കാ​ളാ​യി. നാ​ഗ​മ്പ​ടം മേ​ല്‍​പാ​ല​ത്തി​ലും വെ​ളി​ച്ച​മി​ല്ല.

മേ​ല്‍​പാ​ല​ത്തി​ലെ ഫു​ട്പാ​ത്തി​ല്‍ സ്ലാ​ബു​ക​ള്‍ ഇ​ള​കി​ക്കി​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​വി​ടെ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​ണ്. മൊ​ബൈ​ല്‍ ഫോ​ണി​ന്റെ വെ​ളി​ച്ച​ത്തി​ലാ​ണ് പ​ല​രും ഇ​തു വ​ഴി യാ​ത്ര ചെ​യ്യു​ന്ന​ത്. ന​ഗ​ര​ത്തെ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കാ​ന്‍ നി​ലാ​വ് എ​ന്ന പേ​രി​ല്‍ ആ​രം​ഭി​ച്ച ന​ഗ​ര​വെ​ളി​ച്ച പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ലൈ​റ്റു​ക​ള്‍ ഏ​ല്ലാം മി​ഴി​യ​ട​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി.

പ്ര​ധാ​ന പാ​ത​യാ​യ എം​സി റോ​ഡി​ലും കെ​കെ റോ​ഡി​ലും അ​ങ്ങി​ങ്ങാ​യു​ള്ള ചി​ല ലൈ​റ്റു​ക​ള്‍ ഒ​ഴി​ച്ചാ​ല്‍ വെ​ളി​ച്ച​മേ​യി​ല്ല. എം​സി റോ​ഡി​ല്‍ നി​ര​വ​ധി സോ​ളാ​ര്‍ വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ഭൂ​രി​ഭാ​ഗ​വം ഉ​പ​യോ​ഗ ശൂ​ന്യ​മാ​ണ്. കു​മ​ര​കം റോ​ഡ്, പു​തു​പ്പ​ള്ളി റോ​ഡ് എ​ന്നി​വ​യി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല ന​ഗ​ര​പ്രാ​ന്ത​ത്തി​ലു​ള്ള മി​ക്ക റോ​ഡു​ക​ളി​ലും അ​വ​സ്ഥ​യും ഇ​തൊ​ക്കെ ത​ന്നെ​യാ​ണ്.

ന​ഗ​രം വി​ട്ടു​ക​ഴി​ഞ്ഞാ​ല്‍ ചി​ല പ്രാ​ദേ​ശി​ക റോ​ഡു​ക​ളി​ല്‍ കൂ​ടി യാ​ത്ര ചെ​യ്യു മ്പോ​ള്‍ രാ​ത്രി യാ​ത്രി​ക​ര്‍ അ​ദ്ഭു​ത​പ്പെ​ടും. മി​ക്ക​വാ​റും വ​ഴി​വി​ള​ക്കു​ക​ള്‍ അ​വി​ടെ പ്ര​കാ​ശി​ക്കു​ന്ന​താ​യി കാ​ണാം. പ്ര​ദേ​ശ​ത്തെ കൗ​ണ്‍​സി​ല​ര്‍,പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലു​ക​ളാ​ണി​തി​നു പി​ന്നി​ല്‍.

ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളു​ടെ വ​ര​വ് പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളു​ടെ മു​ഖ​ച്ഛാ​യ മാ​റ്റി​യി​രു​ന്നു. 4-5 ല​ക്ഷം രൂ​പ വ​രെ​യാ​ണ് ചെ​ല​വ്. തൊ​ട്ടു​പി​ന്നാ​ലെ മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ളും എ​ത്തി. 1- 1.5 ല​ക്ഷ​ത്തി​ന് സ്ഥാ​പി​ക്കാം. ഗ്രാ​മ-​ന​ഗ​ര അ​ന്ത​ര​മി​ല്ലാ​തെ ഇ​വ സ്ഥാ​പി​ക്ക​പ്പെ​ട്ടു. സ്ഥാ​പ​നം എം​പി, എം ​എ​ല്‍ എ, ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​ക​ള്‍ വ​ഴി​യാ​ണെ​ങ്കി​ലും പ​രി​പാ​ല​ന ചു​മ​ത​ല പ്ര​ദേ​ശ​ത്തെ ത​ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ്.

ഇ​ത് കേ​വ​ലം വൈ​ദ്യു​തി ബി​ല്‍ അ​ട​യ്ക്കു​ന്ന​ത് മാ​ത്ര​മാ​യി പോ​കു​ന്നു. ലൈ​റ്റു​ക​ള്‍​ക്ക് എ​ന്തെ​ങ്കി​ലും ത​ക​രാ​ര്‍ സം​ഭ​വി​ച്ചാ​ല്‍ തീ​ര്‍​ന്നു. ഭാ​രി​ച്ച ചെ​ല​വ് എ​ന്ന പേ​രി​ല്‍ ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ തി​രി​ഞ്ഞു നോ​ക്കി​ല്ല. ഇ​തോ​ടെ ഇ​വ നോ​ക്കു​കു​ത്തി​യാ​കും. പ​റ്റി​യാ​ല്‍ എ​തെ​ങ്കി​ലും ഫ​ണ്ട് സം​ഘ​ടി​പ്പി​ച്ചു പു​തി​യ​ത് സ്ഥാ​പി​ക്കും. പ​ഴ​യ​ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ടും. വ​ലി​യ തു​ക ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന ഇ​ത്ത​രം ലൈ​റ്റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി നി​ശ്ചി​ത കാ​ല​യ​ള​വി​ലേ​ക്ക് എ​ങ്കി​ലും അ​വ സ്ഥാ​പി​ക്കു​ന്ന ഏ​ജ​ന്‍​സി​ക​ളെ ഏ​ല്‍​പ്പി​ച്ചാ​ല്‍ ഇ​ത്ത​രം നോ​ക്കു​കു​ത്തി​ക​ള്‍ ഒ​ഴി​വാ​കും.

Related posts

Leave a Comment