ല​ഹ​രി വേ​ട്ട: ഹ​രി​പ്പാ​ട്ട് കൊ​ല​ക്കേ​സ് പ്ര​തി​യും യു​വ​തി​യുമ​ട​ക്കം 6 പേ​ർ പി​ടി​യി​ൽ

ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട്ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ക്സൈ​സും പോ​ലീ​സും ന​ട​ത്തി​യ വ്യാ​പ​ക ല​ഹ​രിവി​രു​ദ്ധ റെ​യ്ഡു​ക​ളി​ൽ മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി കൊ​ല​ക്കേ​സ് പ്ര​തി​യും യു​വ​തി​യുമ​ട​ക്കം ആ​റു​പേ​ർ പി​ടി​യി​ലാ​യി. എ​ക്സൈ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ, പോ​ലീ​സീന്‍റെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ എ​ന്നീ പ്ര​ത്യേ​ക ഡ്രൈ​വു​ക​ളു​ടെ ഭാ​ഗ​മാ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ.

3.9 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി
എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ക​രു​വാ​റ്റ എ​സ്എ​ൻ ക​ട​വ് ഭാ​ഗ​ത്തു​നി​ന്ന് 3.9 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ക​രു​വാ​റ്റ വ​ട​ക്കു​മു​റി പാ​ല​ത്ത​റ വ​ട​ക്ക​തി​ൽ സു​ധീ​ഷ് (35) പി​ടി​യി​ലാ​യി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​ അ​രു​ൺ​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെത്തു​ട​ർ​ന്ന് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്. ടോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സു​ധീ​ഷ് കൊ​ല​പാ​ത​ക​ക്കേ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി​യാ​ണെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

മ​റ്റൊ​രു റെ​യ്ഡി​ൽ, ഹ​രി​പ്പാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​യം​കു​ളം മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വു​മാ​യി നാ​ലു യു​വാ​ക്ക​ളും എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ:യു​വാ​വും യു​വ​തി​യും വ​ല​യി​ൽ
പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക ല​ഹ​രി​വി​രു​ദ്ധ സ്പെ​ഷൽ ഡ്രൈ​വാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ​യു​മാ​യി യു​വാ​വും യു​വ​തി​യും പി​ടി​യി​ലാ​യ​ത്. കു​മാ​ര​പു​രം താ​മ​ല്ലാ​ക്ക​ൽ വ​ട​ക്ക് ഉ​സ്മാ​നി​യ മ​ൻ​സി​ലി​ൽ ഇ​ല്ല്യാ​സ് (37), വീ​യ​പു​രം സ്വ​ദേ​ശി​നി ഗോ​പി​ക(27) എ​ന്നി​വ​രാ​ണ് ഹ​രി​പ്പാ​ട്, വീ​യ​പു​രം പോ​ലീ​സി​ന്‍റെ സം​യു​ക്ത നീ​ക്ക​ത്തി​ൽ പി​ടി​യി​ലാ​യ​ത്.​ ഇ​ല്ല്യാ​സി​ൽനി​ന്ന് 5.72 ഗ്രാം ​എം​ഡി​എം​എ​യും ഗോ​പി​ക​യി​ൽനി​ന്ന് 0.25 ഗ്രാം ​എം​ഡി​എം​എ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ഹ​രി​പ്പാ​ട് തെ​ക്കേ​ന​ട ജംഗ്ഷ​ന് പ​ടി​ഞ്ഞാ​റുഭാ​ഗ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന സ​ർ​വീ​സ് റോ​ഡി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​ല്ല്യാ​സി​നെ ഹ​രി​പ്പാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പോ​ലീ​സ് സം​ഘ​ത്തെ ക​ണ്ട് ഓ​ടിര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വി​പ​ണി​യി​ൽ വ​ൻ വി​ല​വ​രു​ന്ന ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ഇ​ത് ചെ​റു​കി​ട വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ല്ല്യാ​സി​ന്‍റെ ഫോ​ൺ കോ​ൾ വി​വ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഹ​രി​പ്പാ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് വീ​യ​പു​ര​ത്തെ അ​റ​സ്റ്റി​ലേ​ക്ക് ന​യി​ച്ച​ത്. സ്വ​ന്തം ഉ​പ​യോ​ഗ​ത്തി​നാ​യി ഇ​ല്ല്യാ​സി​ൽനി​ന്ന് ല​ഹ​രി​മ​രു​ന്ന് വാ​ങ്ങി​യ ഗോ​പി​ക​യെ വീ​യ​പു​രം പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്ക് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കി​യ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രെ​യും മ​റ്റ് ഇ​ട​പാ​ടു​കാ​രെ​യും കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി. ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ക​ച്ചവട​ത്തി​നും വി​ത​ര​ണ​ത്തി​നു​മെ​തി​രേ വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​ക്സൈ​സ് സം​ഘ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ടോ​ണി, സ​ജീ​വ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജ​യ​കൃ​ഷ്ണ​ൻ, മ​ഹേ​ഷ്, അ​തു​ൽ എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു. ഹ​രി​പ്പാ​ട് എ​സ്എ​ച്ച്ഒ വി. ​ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ​ഇ.​ നൗ​ഷാ​ദ്, എ​എ​സ്ഐ പ്ര​മോ​ദ്, സി​പി​ഒ ശ്രീ​നാ​ഥ്, ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡാ​യ ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ ഗി​രീ​ഷ്, ഇ​ജാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Related posts

Leave a Comment