ആ​ല​പ്പു​ഴ “ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം’ കേ​സ് അ​ട്ടി​മ​റി;എ​ഡി​ജി​പി​യി​ൽ​നി​ന്നു സം​സ്ഥാ​നപോ​ലീ​സ് മേ​ധാ​വി വി​ശ​ദീ​ക​ര​ണം തേ​ടും

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ എ​ഡി​ജി​പി. എം.​ആ​ര്‍. അ​ജി​ത്ത് കു​മാ​റി​ല്‍നി​ന്നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍ വി​ശ​ദീ​ക​ര​ണം തേ​ടും. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ ആ​ല​പ്പു​ഴ​യി​ല്‍ മു​ന്‍​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ണ്‍​മാ​നും പോ​ലീ​സു​കാ​രും ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ അ​ജി​ത്ത് കു​മാ​ര്‍ ശ്ര​മി​ച്ചു​വെ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി എ​സ്‌​ഐ​ടി ത​ല​വ​ന്‍ എ​സ്പി. ഷൗ​ക്ക​ത്ത​ലി ഇ​ന്ന​ലെ ഡി​ജി​പി​ക്ക് തു​ട​ര്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ജി​ത്ത് കു​മാ​റി​ല്‍ നി​ന്നും ഡി​ജി​പി വി​ശ​ദീ​ക​ര​ണം തേ​ടു​ന്ന​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം കൂ​ടി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം എ​സ്‌​ഐ​ടി യു​ടെ റി​പ്പോ​ര്‍​ട്ട് ആ​ഭ്യ​ന്ത​ര വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് ഡി​ജി​പി​ക്ക് സ​മ​ര്‍​പ്പി​ക്കും.ക​ഴി​ഞ്ഞ മാ​സം 23 ന് ​എ​സ്‌​ഐ​ടി ത​ല​വ​ന്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് ഡി​ജി​പി കൂ​ടു​ത​ല്‍ വ്യ​ക്ത​ത​യോ​ടെ തു​ട​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തി സ​മ​ര്‍​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി​ജി​പി ആ​വ​ശ്യ​പ്പെ​ട്ട അ​ഞ്ച് കാ​ര്യ​ങ്ങ​ളി​ല്‍ കു​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്തി തു​ട​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​ന്ന​ലെ ഡി​ജി​പി​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

അ​ജി​ത്ത് കു​മാ​റി​നെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് മ​ര്‍​ദ്ദ​ന​ത്തി​നി​ര​യാ​യ എ.​ഡി. തോ​മ​സ് എം​എ​ല്‍​എ യു​ടെ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ആ​വ​ശ്യം. അ​തേ സ​മ​യം ഈ ​മാ​സം മു​പ്പ​തി​ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് മേ​ധാ​വി സ്ഥാ​ന​ത്ത്നി​ന്നു നി​തി​ന്‍ അ​ഗ​ര്‍​വാ​ള്‍ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്ക് സീ​നി​യോ​റി​റ്റി പ്ര​കാ​രം ഡി​ജി​പി റാ​ങ്കി​ലെ​ത്തു​ക അ​ജി​ത്ത് കു​മാ​റാ​യി​രി​ക്കും.

ഡി​ജി​പി യെ ​തീ​രു​മാ​നി​ക്കു​ന്ന സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി വൈ​കാ​തെ ചേ​രും. അ​ജി​ത്ത് കു​മാ​റി​നെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി ഉ​ണ്ടാ​യാ​ല്‍ സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കു​ന്ന​തി​ന് നി​യ​മ​ത​ട​സം ഉ​ണ്ടാ​കും. സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി​ക്ക് മു​ന്‍​പാ​യി അ​ജി​ത്ത് കു​മാ​റി​നെ​തി​രെ ഡി​ജി​പി സ​ര്‍​ക്കാ​രി​ലേ​ക്ക് ന​ട​പ​ടി ശു​പാ​ര്‍​ശ ചെ​യ്യു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് -യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്. എ​സ്‌​ഐ​ടി​യു​ടെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ല്‍ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related posts

Leave a Comment