നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം: ക്രൈം​ബ്രാ​ഞ്ചിന്‍റെ പുതിയ സം​ഘം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി​യെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ല്‍ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് സം​ഘം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി​യെ​ടു​ക്കും.

ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​ന് പി​ന്നാ​ലെ നി​യോ​ഗി​ച്ച മ​ല​പ്പു​റം ക്രൈം​ബ്രാ​ഞ്ച് എ​സ്പി മോ​ഹ​ന ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സം​ഘ​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ത്. നി​തി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടേ​യും സ​ഹോ​ദ​രി​യു​ടേ​തു​മ​ട​ക്ക​മു​ള്ള​വ​രു​ടെ മൊ​ഴി​യാ​ണ് എ​ടു​ക്കു​ന്ന​ത്.

പ്ര​തി ഡോ. ​എം.​കെ. റാ​മി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ലു​ണ്ടാ​യ വീ​ഴ്ച​യി​ല്‍ നേ​ര​ത്തെ ഹൈ​ക്കോ​ട​തി രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. റാ​മി​നെ ആ​ദ്യം അ​റ​സ്റ്റ് ചെ​യ്‌​തെ​ങ്കി​ലും കോ​ട​തി വി​ട്ട​യ​ച്ച​തി​ല്‍ ക​ണ്ണൂ​ര്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ല​യി​രു​ത്ത​ലു​ണ്ടാ​യി.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ മാ​റ്റി ക്രൈം​ബ്രാ​ഞ്ച് ഐ ​ജി അ​ജി​ത ബീ​ഗ​ത്തി​ന് ചു​മ​ത​ല ന​ല്‍​കി​യ​ത്.

Related posts

Leave a Comment