പ​ഞ്ചാ​ബി​ൽ ട്രെ​യി​നി​ന് തീ​പി​ടി​ച്ചു: നാ​ല് കോ​ച്ചു​ക​ൾ ക​ത്തി​ന​ശി​ച്ചു, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

രാ​ജ​പു​ര: പ​ഞ്ചാ​ബി​ലെ രാ​ജ​പു​ര​യ്ക്ക് സ​മീ​പം അ​മൃ​ത്സ​ർ-​ബി​ഹാ​ർ ക​ർ​മ​ഭൂ​മി എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്‍റെ നാ​ല് കോ​ച്ചു​ക​ൾ​ക്ക് തീ​പി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

ഒ​രു കോ​ച്ചി​ലെ ഫാ​നി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഈ ​കോ​ച്ചി​ൽ നി​ന്നും തീ ​മ​റ്റ് മൂ​ന്ന് കോ​ച്ചു​ക​ളി​ലേ​ക്ക് കൂ​ടി പ​ട​രു​ക​യാ​യി​രു​ന്നു. തീ​പി​ടി​ത്ത​മു​ണ്ടാ​യ ഉ​ട​ൻ ത​ന്നെ യാ​ത്ര​ക്കാ​ർ എ​മ​ർ​ജ​ൻ​സി ചെ​യി​ൻ വ​ലി​ച്ച് ട്രെ​യി​ൻ നി​ർ​ത്തു​ക​യും പു​റ​ത്തി​റ​ങ്ങു​ക​യും ചെ​യ്ത​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യി.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ റെ​യി​ൽ​വേ അ​ധി​കൃ​ത​രും ലോ​ക്ക​ൽ പൊ​ലി​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. നി​ല​വി​ൽ തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​താ​യി റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ചു​ള്ള ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Related posts

Leave a Comment