ഷി​ന്‍റോ​ണ്‍ എ​വി​ടെ? മ​ല​യാ​ളി നാ​വി​ക​നെ കാ​ണാ​താ​യി​ട്ട് പ​ത്ത് ദി​വ​സം: ക​പ്പ​ല്‍ ക​മ്പ​നി വ്യ​ക്ത​ത ത​രു​ന്നി​ല്ലെ​ന്ന് കു​ടും​ബം

കൊ​ച്ചി: ച​ര​ക്കു​ക​പ്പ​ലി​ല്‍ നി​ന്നു യാ​ത്ര​യ്ക്കി​ടെ കാ​ണാ​താ​യ ഡ​ക്ക് ഓ​ഫീ​സ​ര്‍ ട്രെ​യി​നി ഷി​ന്‍റോ​ണി​നെ കാ​ണാ​താ​യി​ട്ട് പ​ത്തു ദി​വ​സം. കാ​ണാ​താ​യെ​ന്ന് മാ​ത്ര​മാ​ണ് ക​പ്പ​ല്‍ ക​മ്പ​നി ഷി​ന്‍റോ​ണി​ന്‍റെ കു​ടും​ബ​ത്തെ അ​റി​യി​ച്ച​ത്. പ​ത്തു ദി​വ​സ​മാ​യി​ട്ടും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ അ​റി​യാ​തെ ഞാ​റ​ക്ക​ലു​ള്ള കു​ടും​ബം പ്രാ​ര്‍​ഥ​ന​ക​ളോ​ടെ ദി​ന​ങ്ങ​ള്‍ ത​ള്ളി​നീ​ക്കു​ക​യാ​ണ്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ നി​ന്ന് സിം​ഗ​പ്പു​രി​ലേ​ക്കു​ള്ള ച​ര​ക്കു​ക​പ്പ​ലി​ന്‍റെ യാ​ത്ര​യ്ക്കി​ടെ 12ന് ​ഇ​ന്തോ​നേ​ഷ്യ​ന്‍ സ​മു​ദ്രാ​തി​ര്‍​ത്തി​യി​ല്‍ വ​ച്ചാ​ണ് ഷി​ന്‍റോ​ണി​നെ കാ​ണാ​താ​യ​ത് എ​ന്ന് ക​പ്പ​ല്‍ ക​മ്പ​നി അ​റി​യി​ച്ച വി​വ​രം മാ​ത്ര​മേ ഇ​തു​വ​രെ വീ​ട്ടു​കാ​ര്‍​ക്ക​റി​യൂ. ഷി​ന്‍റോ​ണി​ന് എ​ന്ത് സം​ഭ​വി​ച്ചു​വെ​ന്ന് അ​റി​യാ​നാ​യി ക​മ്പ​നി​ക്ക് ഇ-​മെ​യി​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചെ​ങ്കി​ലും ഇ​തു​വ​രെ വ്യ​ക്ത​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ല.

ഷി​ന്‍റോ​ണി​ന്‍റെ ഫോ​ണ്‍ ഉ​ള്‍​പ്പെ​ടെ കാ​ബി​നി​ല്‍ ഉ​ണ്ടെ​ന്നാ​ണ് ചി​ല സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ച​ത്. 15 നി​ല​ക​ളി​ലാ​യു​ള്ള കൂ​റ്റ​ന്‍ ക​പ്പ​ലാ​ണി​ത്. 22 ജീ​വ​ന​ക്കാ​രാ​ണ് ക​പ്പ​ലി​ലു​ള്ള​ത്. ഇ​തി​ല്‍ ഒ​രാ​ളെ കാ​ണാ​താ​യി​ട്ട് ക​പ്പ​ലി​ല്‍ വേ​ണ്ട വി​ധ​മു​ള്ള തെ​ര​ച്ചി​ല്‍ ന​ട​ത്താ​തി​രു​ന്ന​തി​ല്‍ ബ​ന്ധു​ക്ക​ള്‍​ക്ക് സം​ശ​യ​മു​ണ്ട്. ക​പ്പ​ല്‍ നി​ല​വി​ല്‍ സിം​ഗ​പ്പു​ര്‍ തു​റ​മു​ഖ​വും വി​ട്ടു. ഇ​നി എ​വി​ടെ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പോ​ലു​മ​റി​യാ​തെ ഓ​രോ ദി​വ​സ​വും ത​ള്ളി​നീ​ക്കു​ക​യാ​ണ് ഷി​ന്‍റോ​ണി​ന്‍റെ കു​ടും​ബം.

ഇ​തി​നി​ടെ ഹൈ​ബി ഈ​ഡ​ന്‍ എം​പി, ടോ​ണി ച​മ്മ​ണി എം​എ​ല്‍​എ എ​ന്നി​വ​രൊ​ക്കെ വീ​ട്ടി​ലെ​ത്തി എ​ല്ലാ സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നി​ടെ കാ​ര്യ​ങ്ങ​ള്‍ അ​റി​യാ​ന്‍ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി വി​വ​രം ഷി​പ്പിം​ഗ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും കു​ടും​ബ​ത്തെ അ​റി​യി​ച്ചി​രു​ന്നു.

Related posts

Leave a Comment