എ​സ്. ശ്രീ​ജി​ത്തി​നെ​തി​രാ​യ വി​ജി​ല​ന്‍​സ് കേ​സ്: ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഹൈ​ക്കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കും

കൊ​ച്ചി: ഡി​ജി​പി എ​സ്. ശ്രീ​ജി​ത്തി​നെ​തി​രാ​യ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ ആ​വ​ശ്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത് അ​റി​യി​ക്കാ​ത്ത​തി​ല്‍ ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി മി​ന്‍​ഹാ​ജ് ആ​ലം ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കും.

പ​രാ​തി​ക്കാ​ര​നെ കേ​ട്ട് മൂ​ന്നാ​ഴ്ച​യ്ക്ക​കം തീ​രു​മാ​ന​മെ​ടു​ത്ത് അ​റി​യി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ത് ന​ട​പ്പി​ലാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നേ​രി​ട്ടു ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നാ​ണ് ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദീ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് ചെ​റി​യ കു​ഴ​പ്പ​മു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൃ​ത്യ​മാ​യി ചു​മ​ത​ല നി​ര്‍​വ​ഹി​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി വാ​ക്കാ​ല്‍ വി​മ​ര്‍​ശി​ച്ചി​രു​ന്നു.

ഡി​ജി​പി ശ്രീ​ജി​ത്ത് മു​ന്‍​കൂ​ട്ടി അ​നു​മ​തി​യി​ല്ലാ​തെ വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യ​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.

Related posts

Leave a Comment