‘ഞ​ങ്ങ​ളെ ചൈ​നീ​സ് എ​ന്ന് വി​ളി​ക്ക​രു​ത്, ഞ​ങ്ങ​ൾ ഇ​ന്ത്യ​ക്കാ​രാ​ണ്’: കു​റി​ക്കു​കൊ​ള്ളു​ന്ന വാ​ക്കു​ക​ളു​മാ​യി കൊ​ച്ചു​മി​ടു​ക്കി, വം​ശീ​യ അ​ധി​ക്ഷേ​പ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് പെ​ൺ​കു​ട്ടി, വീ​ഡി​യോ വൈ​റ​ൽ

താ​ൻ ചൈ​ന​ക്കാ​രി​യാ​ണോ എ​ന്ന് ചോ​ദി​ച്ച​യാ​ളോ​ട് “ഞ​ങ്ങ​ളെ ഇ​ന്ത്യ​ക്കാ​രെ​ന്ന് വി​ളി​ക്കൂ” എ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യു​ന്ന അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്നു​ള്ള കൊ​ച്ചു​പെ​ൺ​കു​ട്ടി​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. വം​ശീ​യ ചോ​ദ്യ​ങ്ങ​ൾ ത​ന്നി​ൽ ഉ​ണ്ടാ​ക്കു​ന്ന ദേ​ഷ്യ​വും വി​ഷ​മ​വും വ​ള​രെ വ്യ​ക്ത​മാ​യി ത​ന്നെ ഈ ​കു​ട്ടി വീ​ഡി​യോ​യി​ലൂ​ടെ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്.

“ഞ​ങ്ങ​ൾ ഇ​ന്ത്യ​ക്കാ​രാ​ണ്. നി​ങ്ങ​ൾ ഞ​ങ്ങ​ളെ ചൈ​ന​ക്കാ​രെ​ന്ന് വി​ളി​ക്കു​മ്പോ​ൾ ഞ​ങ്ങ​ൾ​ക്ക് വ​ള​രെ ദേ​ഷ്യ​വും വി​ഷ​മ​വും വ​രാ​റു​ണ്ട്. ഞ​ങ്ങ​ളെ ഇ​ന്ത്യ​ക്കാ​ർ എ​ന്ന് വി​ളി​ക്കൂ. ഞ​ങ്ങ​ൾ ഇ​ന്ത്യ​ക്കാ​രാ​ണ്, ഇ​റ്റാ​ന​ഗ​റി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്,” എ​ന്ന് പെ​ൺ​കു​ട്ടി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലും എ​ക്സി​ലും വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന ഈ ​വീ​ഡി​യോ​യി​ലെ പെ​ൺ​കു​ട്ടി​യു​ടെ പ്ര​തി​ക​ര​ണ​ത്തെ നി​ര​വ​ധി ആ​ളു​ക​ൾ പ്ര​ശം​സി​ച്ചു. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ നേ​രി​ടു​ന്ന വം​ശീ​യ അ​ധി​ക്ഷേ​പ​ങ്ങ​ളെ​യും സ്റ്റീ​രി​യോ​ടൈ​പ്പു​ക​ളെ​യും കു​റി​ച്ച് സം​സാ​രി​ക്കാ​ൻ പ​ല​രും ഈ ​വീ​ഡി​യോ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി.

താ​ൻ ഇ​ന്ത്യ​ക്കാ​രി​യാ​ണെ​ന്ന് മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ തെ​ളി​യി​ക്കേ​ണ്ട ഒ​രു സാ​ഹ​ച​ര്യ​വും ആ ​കു​ട്ടി​ക്ക് ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്ന് നി​ര​വ​ധി പേ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​ട​ക്കു​കി​ഴ​ക്ക​ൻ ഭാ​ര​ത​ത്തി​ൽ നി​ന്നു​ള്ള ജ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും നേ​രി​ടേ​ണ്ടി വ​രു​ന്ന വം​ശീ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ് ഈ ​പെ​ൺ​കു​ട്ടി​യു​ടെ കു​റി​ക്ക് കൊ​ള്ളു​ന്ന വാ​ച​ക​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

 

 

 

Related posts

Leave a Comment