ക​ർ​ണാ​ട​ക​യി​ൽ മ​ല​യാ​ളി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; ര​ണ്ടു മ​ര​ണം, 26 പേ​ർ​ക്ക് പ​രി​ക്ക്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു‍​ർ​ഗ​യി​ൽ മ​ല​യാ​ളി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ട്ട സം​ഘം സ​ഞ്ച​രി​ച്ച ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ര​ണ്ടു പേ​ർ മ​രി​ച്ചു. 26 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബ​സി​ന്‍റെ ഡ്രൈ​വ​ർ ഗു​രു​പ്ര​സാ​ദും ക്ലീ​ന‌​ർ ശ​ങ്ക​റു​മാ​ണ് മ​രി​ച്ച​ത്.

ദേ​ശീ​യ​പാ​ത 48ൽ ​അ​യ്മം​ഗ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. ഗോ​വ​യി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് വ​ന്ന ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ബ​ന്നാ​ർ​ഘ​ട്ട റോ​ഡി​ലെ യൂ​ണി​വേ​ഴ്സ​ൽ ന​ഴ്സിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. 53 പേ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ 19 പേ​രും മ​ല​യാ​ളി​ക​ളാ​ണ്. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Related posts

Leave a Comment