കൊ​ച്ചി മെ​ട്രോ​യു​ടെ പേ​രു​മാ​റ്റം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​ല്ല: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി മെ​ട്രോ​യു​ടെ പേ​ര് മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ച് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു​വി​ധ ആ​ലോ​ച​ന​ക​ളും ന​ട​ന്നി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ മാ​ത്ര​മാ​ണ് താ​ൻ അ​റി​ഞ്ഞ​തെ​ന്നും, കെ.​എം.​ആ​ർ.​എ​ൽ പു​റ​ത്തി​റ​ക്കി​യ​ത് ഏ​ക​പ​ക്ഷീ​യ​മാ​യ പ്ര​സ്താ​വ​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, കൊ​ച്ചി മെ​ട്രോ​യു​ടെ പേ​ര് ‘കേ​ര​ള മെ​ട്രോ’ എ​ന്നാ​ക്കി മാ​റ്റാ​ൻ ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ ന​ൽ​കി​യ ശി​പാ​ർ​ശ​യ്ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. കൊ​ച്ചി​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ​പ്പോ​ലും അ​റി​യി​ക്കാ​തെ​യാ​ണ് ഈ ​നീ​ക്കം ന​ട​ത്തി​യ​ത് എ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

പേ​ര് മാ​റ്റാ​ൻ പാ​ടി​ല്ലെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ബി ഈ​ഡ​ൻ എം.​പി​യും മു​ൻ എം.​പി​യാ​യ കെ.​വി. തോ​മ​സും മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. കൊ​ച്ചി എ​ന്ന​ത് ഒ​രു ന​ഗ​ര​ത്തി​ന്റെ പേ​ര് മാ​ത്ര​മ​ല്ലാെ​ന്നും കേ​ര​ള​ത്തി​ന്റെ ച​രി​ത്ര​ത്തോ​ടും സം​സ്കാ​ര​ത്തോ​ടും ഇ​ഴു​കി​ച്ചേ​ർ​ന്ന പേ​രാ​ണെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഒ​ട്ട​ന​വ​ധി ജ​ന​ങ്ങ​ളും സ​മാ​ന​മാ​യ അ​ഭി​പ്രാ​യ​വു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment