പേ​ര് മ​നു മ​ത്താ​യി, ഇ​ത് ഞാ​ൻ പൂ​ട്ടി​ക്കും; കൊ​ല്ല​ത്ത് സി​പി​എം നേ​താ​വി​ന്‍റെ വെ​ല്ലു​വി​ളി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ; പ​രാ​തി ന​ൽ​കി ഉ​ദ്യോ​ഗ​സ്ഥ​ർ

കൊ​ല്ലം: മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ സി​പി​എം പ​ഞ്ചാ​യ​ത്ത് അം​ഗം എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. ആ​ര്യ​ങ്കാ​വ് ചെ​ക്പോ​സ്റ്റി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ മ​നു മ​ത്താ​യി​ക്കെ​തി​രെ എ​ക്സൈ​സ് അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

മ​നു വാ​ഹ​നം ന​ടു​റോ​ഡി​ൽ നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. ഇ​തോ​ടെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​നം മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് ഞാ​ൻ പൂ​ട്ടി​ക്കും, പേ​ര് മ​നു മ​ത്താ​യി എ​ന്ന് പ​റ​ഞ്ഞ് മെ​മ്പ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​രെ ഇ​യാ​ൾ ത​ട്ടി​ക്ക​യ​റു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​രോ​പ​ണം മ​നു മ​ത്താ​യി നി​ഷേ​ധി​ച്ചു. ആ​ര്യ​ങ്കാ​വ് ചെ​ക്ക് പോ​സ്റ്റി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തു​ന്ന പ​ണ​പ്പി​രി​വി​നെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ് താ​ൻ ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment