മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം: വി​ജ​യ്‌​യു​ടെ നി​ല​പാ​ടി​ൽ വെ​ള്ളം ചേ​ർ​ത്തു​വെ​ന്ന് ഡി​എം​കെ; അ​മി​ത്ഷാ​യു​മാ​യുള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പി​ന്നാ​ലെ വി​മ​ർ​ശ​നം

ചെ​ന്നൈ: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യു​ടെ​യും ടി​വി​കെ​യു​ടെ​യും നി​ല​പാ​ടു​ക​ളി​ൽ മാ​റ്റം വ​ന്ന​താ​യി ആ​രോ​പി​ച്ച് ഡി​എം​കെ രം​ഗ​ത്ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് വി​ജ​യ് നി​ല​പാ​ട് മാ​റ്റി​യ​തെ​ന്നാ​ണ് ഡി​എം​കെ​യു​ടെ ആ​രോ​പ​ണം.

നേ​ര​ത്തെ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച ടി​വി​കെ, ലോ​ക്സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യ​വും പാ​സാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ സ​തേ​ൺ സോ​ണ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​നി​ട​യി​ലെ അ​മി​ത് ഷാ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പി​ന്നാ​ലെ നി​ല​പാ​ടി​ൽ വെ​ള്ളം ചേ​ർ​ത്തു എ​ന്നാ​ണ് ഡി​എം​കെ​യു​ടെ വി​മ​ർ​ശ​നം. ഈ ​ഇ​ര​ട്ട​ത്താ​പ്പി​നെ​തി​രെ സ​ർ​ക്കാ​രി​ലെ സ​ഖ്യ​ക​ക്ഷി​ക​ൾ പ്ര​തി​ക​രി​ക്കു​മോ എ​ന്നും ഡി​എം​കെ ഐ​ടി സെ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ചോ​ദി​ച്ചു.

Related posts

Leave a Comment