നേ​പ്പാ​ൾ പ്ര​ള​യം: ഒ​ഴു​ക്കി​വ​ന്ന മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് സ്വ​ർ​ണ ക​മ്മ​ൽ ഊ​രി​യെ​ടു​ത്തു; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ൽ

നേ​പ്പാ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ 175-ല​ധി​കം ആ​ളു​ക​ൾ മ​രി​ക്കു​ക​യും, 800-ഓ​ളം പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് നേ​പ്പാ​ൾ ക​ന​ത്ത ദു​ര​ന്ത​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും പ്ര​കൃ​തി​ക്ഷോ​ഭ​വും ഉ​ണ്ടാ​ക്കി​യ ഭീ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഇ​തി​നി​ട​യി​ൽ, നേ​പ്പാ​ളി​ൽ നി​ന്നു​ള്ള​തെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി പ്ര​ച​രി​ക്കു​ന്ന ഒ​രു വ്യാ​ജ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ഞെ​ട്ട​ലു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ചെ​ളി​യി​ൽ കു​ടു​ങ്ങി, അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ കി​ട​ക്കു​ന്ന ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​ത്തോ​ടു​ള്ള ക്രൂ​ര​മാ​യ പ്ര​വൃ​ത്തി​യാ​ണ് ഈ ​ദൃ​ശ്യ​ത്തി​ലു​ള്ള​ത്.

പ്ര​ള​യ​വെ​ള്ള​ത്തി​ൽ പ​കു​തി മു​ങ്ങി​യ നി​ല​യി​ലു​ള്ള സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ പൊ​ടി പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​തി​ൽ ഒ​രാ​ൾ ഒ​രു മ​ര​ക്ക​ഷ്ണം ഉ​പ​യോ​ഗി​ച്ച് മൃ​ത​ദേ​ഹം അ​ൽ​പ്പം കൂ​ടി അ​ടു​ത്തേ​ക്ക് ത​ള്ളു​ന്ന​തും, മ​റ്റൊ​രാ​ൾ ഒ​രു​കൈ​കൊ​ണ്ട് സ്ത്രീ​യു​ടെ മു​ടി​യി​ൽ പി​ടി​ച്ച് മ​റ്റൊ​രു കൈ​കൊ​ണ്ട് അ​വ​രു​ടെ ക​മ്മ​ൽ ഊ​രി​യെ​ടു​ക്കു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

സ്ത്രീ​യു​ടെ ക​മ്മ​ൽ സ്വ​ർ​ണ​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് ‘എ​ക്സ്’ പ്ലാ​റ്റ്‌​ഫോ​മി​ൽ ഈ ​പോ​സ്റ്റ് പ്ര​ച​രി​ക്കു​ന്ന​ത്. ക​മ്മ​ൽ ഊ​രി​യെ​ടു​ത്ത ശേ​ഷം ഇ​രു​വ​രും ആ ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഈ ​ല​ജ്ജാ​ക​ര​മാ​യ പ്ര​വൃ​ത്തി അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന നോ​ക്കു​കു​ത്തി​ക​ളാ​യ ചി​ല​ർ ത​ങ്ങ​ളു​ടെ ഫോ​ണു​ക​ളി​ൽ ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം, നേ​പ്പാ​ൾ ടൂ​റി​സം ബോ​ർ​ഡ് ബു​ധ​നാ​ഴ്ച പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ദു​ര​ന്ത​ത്തി​ൽ കു​റ​ഞ്ഞ​ത് 644 വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും യാ​ത്ര​ക്കാ​രെ​യു​മാ​ണ് കാ​ണാ​താ​യി​ട്ടു​ള്ള​ത്.

Related posts

Leave a Comment