ബൈ​ക്കി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു; പെ​ട്രോ​ൾ പ​മ്പി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റി; വാ​ഹ സം​ഘം സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് 35 പേ​ർ​ക്ക് പ​രി​ക്ക് നാ​ല് പേ​രു​ടെ നി​ല ഗു​രു​ത​രം

കൊ​ച്ചി: എ​റ​ണാ​കു​ളം കൂ​ത്താ​ട്ടു​കു​ള​ത്ത് കാ​ക്കൂൂ​രി​ൽ വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ ബ​സി​ലു​ണ്ടാ​യി​രു​ന്ന 35 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ നാ​ലു​പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ കൂ​ത്താ​ട്ടു​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ല​ടി​യി​ൽ നി​ന്ന് ഇ​ല​ഞ്ഞി​യി​ലേ​ക്ക് വി​വാ​ഹ​ച്ച​ട​ങ്ങി​നാ​യി പോ​വു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. യാ​ത്രാ​മ​ധ്യേ ബൈ​ക്കി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് റോ​ഡ​രി​കി​ലെ പെ​ട്രോ​ൾ പ​മ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് പെ​ട്രോ​ൾ പ​മ്പി​ലു​ണ്ടാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​ൻ ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ൻ ദു​ര​ന്ത​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Read More

ആ​ധാ​ർ കാ​ർ​ഡ് വാ​ങ്ങാ​നെ​ത്തി​യ​ത് ജ​യി​ൽ ചാ​ടി​യ വേ​ഷ​ത്തി​ൽ; പെ​രു​മ്പാ​വൂ​ർ സ്റ്റേ​ഷ​നി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ​: പ്ര​തി വീ​ണ്ടും മു​ങ്ങി

പെ​രു​മ്പാ​വൂ​ർ: എ​ട​ത​ല​യി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി ജ​യി​ൽ ചാ​ടി​യ​തി​ന് പി​ന്നാ​ലെ നേ​രെ എ​ത്തി​യ​ത് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ​മ​യം പോ​ലീ​സ് വാ​ങ്ങി വെ​ച്ചി​രു​ന്ന ആ​ധാ​ർ കാ​ർ​ഡ് തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് തി​ങ്ക​ളാ​ഴ്ച ഇ​യാ​ള് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. സ​ബ് ജ​യി​ലി​ൽ ധ​രി​ച്ചി​രു​ന്ന അ​തേ വേ​ഷ​ത്തി​ലാ​യി​രു​ന്നു പ്ര​തി സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത് എ​ന്ന​ത് പോ​ലീ​സി​നെ​യും അ​മ്പ​ര​പ്പി​ച്ചു. മ​ധു​ർ​ജി​യ എ​ന്ന പ്ര​തി​യാ​ണ് സ​ബ് ജ​യി​ലി​ൽ നി​ന്ന് അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ട്ട ശേ​ഷം വീ​ണ്ടും പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി നാ​ട​കം ക​ളി​ച്ച​ത്. 24 മ​ണി​ക്കൂ​റും ക​ർ​ശ​ന കാ​വ​ലു​ള്ള സ​ബ് ജ​യി​ലി​ലെ 10-ാം ന​മ്പ​ർ സെ​ല്ലി​ൽ ത​ട​വി​ലാ​യി​രു​ന്ന മ​ധു​ർ​ജി​യ, പു​തു​താ​യി നി​ർ​മ്മി​ക്കു​ന്ന അ​ടു​ക്ക​ള​യു​ടെ ഭി​ത്തി വ​ഴി പി​ടി​ച്ചു ക​യ​റി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് പോ​ലീ​സി​ന്റെ നി​ഗ​മ​നം. ജ​യി​ൽ ചാ​ട്ടം ഉ​ട​ൻ ത​ന്നെ തി​രി​ച്ച​റി​ഞ്ഞ അ​ധി​കൃ​ത​ർ വി​വ​ര​ങ്ങ​ൾ മ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ, ത​ന്ത്ര​പ​ര​മാ​യി പെ​രു​മ്പാ​വൂ​ർ സ്റ്റേ​ഷ​നി​ലെ​ത്തി​യ…

Read More

പോ​ത്തു​ക​ല്ലി​ൽ യു​വ​തി​യു​ടെ കൊ​ല​പാ​ത​കം: നാ​ല് ദി​വ​സം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ഭ​ർ​ത്താ​വ് പി​ടി​യി​ൽ

മ​ല​പ്പു​റം: നി​ല​മ്പൂ​ർ പോ​ത്തു​ക​ല്ലി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി വാ​ഴ​ത്തോ​ട്ട​ത്തി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ. അ​പ്പ​ൻ​കാ​പ്പ് ഉ​ന്ന​തി​യി​ൽ നി​ഷ (35) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് സു​രേ​ഷി​നെ പോ​ത്തു​ക​ല്ല് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മേ​ലെ മു​ണ്ടേ​രി അ​പ്പ​ൻ​കാ​പ്പ് ന​ഗ​റി​ന് സ​മീ​പം നീ​ർ​പ്പു​ഴ​യോ​ട് ചേ​ർ​ന്നു​ള്ള വാ​ഴ​ത്തോ​ട്ട​ത്തി​ലാ​ണ് നാ​ല് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഈ ​വ​ഴി മീ​ൻ പി​ടി​ക്കാ​ൻ പോ​യ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​വ​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നി​ഷ​യും സു​രേ​ഷും ത​മ്മി​ൽ കു​ടും​ബ​വ​ഴ​ക്കു​ക​ൾ പ​തി​വാ​യി​രു​ന്നു​വെ​ന്നും സം​ശ​യ​രോ​ഗ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നു​മാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച പ്രാ​ഥ​മി​ക വി​വ​രം. വ​ഴ​ക്കി​നി​ട​യി​ലു​ണ്ടാ​യ മ​ർ​ദ്ദ​ന​ത്തി​ൽ ക​ല്ലി​ൽ ത​ല​യി​ടി​ച്ച് വീ​ണാ​ണ് നി​ഷ മ​രി​ച്ച​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹം പെ​ട്ടെ​ന്ന് ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​ത്ത രീ​തി​യി​ൽ ഒ​ളി​പ്പി​ക്കാ​ൻ പ്ര​തി ശ്ര​മി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം കോ​ഴി വേ​സ്റ്റ് നി​ക്ഷേ​പി​ക്കു​ക​യും മു​ക​ളി​ൽ വാ​ഴ​യി​ല​ക​ൾ ഇ​ടു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ…

Read More

ശി​വ​സൂ​ര്യ ഇ​നി​യും കാ​ണാ​മ​റ​യ​ത്ത്: ‘ഞാ​ൻ കാ​ശി​ക്ക് പോ​കു​ന്നു’; ക​ത്ത​യ​ച്ച് നാ​ടു​വി​ട്ട പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക്കാ​യി ഇ​രു​പ​താം ദി​വ​സ​വും തെ​ര​ച്ചി​ൽ തു​ട​രു​ന്നു

ക​ണ്ണൂ​ർ: ക​ത്തെ​ഴു​തി​വെ​ച്ച് വീ​ടു​വി​ട്ടി​റ​ങ്ങി​യ പെ​രി​ങ്ങ​ത്തൂ​ർ പു​ളി​യ​ന​മ്പ്രം സ്വ​ദേ​ശി​യും പ്ല​സ്ടു വി​ദ്യാ​ർ​ഥി​യു​മാ​യ ശി​വ​സൂ​ര്യ​യു​ടെ (17) തി​രോ​ധാ​ന​ത്തി​ന് ഇ​രു​പ​ത് ദി​വ​സം പി​ന്നി​ട്ടി​ട്ടും യാ​തൊ​രു തു​മ്പും ല​ഭി​ച്ചി​ല്ല. കു​ട്ടി കേ​ര​ള​ത്തി​ൽ ത​ന്നെ ഉ​ണ്ടാ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് നി​ല​വി​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ത​ല​ശ്ശേ​രി എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തും വ്യാ​പ​ക​മാ​യ തെര​ച്ചി​ലാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​രാ​ണ​സി​യി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം അ​വി​ട​ത്തെ പൊ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​മ്പ​തോ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും കു​ട്ടി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ല. ക​ട​ക​ളും ബ​സ് സ്റ്റോ​പ്പു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ശി​വ​സൂ​ര്യ​യു​ടെ ചി​ത്ര​ങ്ങ​ൾ പ​തി​ച്ചും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രു​ന്നു. കൂ​ടാ​തെ പ്ര​ദേ​ശ​ത്തെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​വും തേ​ടി. കു​ട്ടി വാ​രാ​ണ​സി​യി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം എ​ങ്കി​ലും, ര​ണ്ട് ദി​വ​സം കൂ​ടി അ​വി​ടെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ആ​ഗ​സ്റ്റ് 8നാ​ണ് ശി​വ​സൂ​ര്യ​യെ കാ​ണാ​താ​കു​ന്ന​ത്. ഓ​ൺ​ലൈ​ൻ ഗെ​യി​മി​ന് അ​ടി​മ​പ്പെ​ടു​ക​യും…

Read More