‘വാ​സ​ലി​ൻ’ ഇ​നി ‘ബേ​സ്‌​ലൈ​ൻ’; കൊ​റി​യ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​ടെ ഉ​ച്ചാ​ര​ണ​പ്പി​ശ​ക് വൈ​റ​ൽ, വി​ചി​ത്ര പ്ര​തി​ക​ര​ണ​വു​മാ​യി വാ​സ​ലി​ൻ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗം

സ്കി​ൻ​കെ​യ​ർ ബ്രാ​ൻ​ഡാ​യ ‘വാ​സ​ലി​നെ’ കൊ​റി​യ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ‘ബേ​സ്‌​ലൈ​ൻ’ എ​ന്ന് തെ​റ്റാ​യി ഉ​ച്ച​രി​ച്ച വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാം വി​ഡി​യോ​യി​ലൂ​ടെ കാ​ണി​ച്ച ഉ​ത്പ്പ​ന്ന​ങ്ങ​ളെ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ മി​ൻ ഡേ ‘​ബേ​സ്‌​ലൈ​ൻ’ എ​ന്ന് ആ​വ​ർ​ത്തി​ച്ചു വി​ളി​ച്ച​തോ​ടെ​യാ​ണ് ത​മാ​ശ രൂ​പ​ത്തി​ലു​ള്ള ട്രോ​ളു​ക​ൾ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. സം​ഭ​വം വൈ​റ​ലാ​യ​തോ​ടെ ബ്രാ​ൻ​ഡി​ന്‍റെ പേ​ര് ഔ​ദ്യോ​ഗി​ക​മാ​യി ‘ബേ​സ്‌​ലൈ​ൻ’ എ​ന്ന് മാ​റ്റു​ക​യാ​ണെ​ന്ന ര​സ​ക​ര​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി വാ​സ​ലി​ൻ ക​മ്പ​നി​യും രം​ഗ​ത്തെ​ത്തി.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ൾ ത​ങ്ങ​ളു​ടെ ഉ​ത്പ്പ​ന്ന​ത്തെ വി​വി​ധ രീ​തി​യി​ലാ​ണ് ഉ​ച്ച​രി​ക്കു​ന്ന​തെ​ന്നും, പ്രാ​ദേ​ശി​ക​മാ​യ ഇ​ത്ത​രം വ്യ​ത്യാ​സ​ങ്ങ​ളെ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കു​ന്നു​വെ​ന്നും ക​മ്പ​നി കൂ​ട്ടി​ച്ചേ​ർ​ത്തു. വാ​സ​ലി​ന്‍റെ ഈ ​ഹൃ​ദ്യ​മാ​യ പ്ര​തി​ക​ര​ണ​ത്തി​ന് മി​ക​ച്ച പി​ന്തു​ണ​യാ​ണ് നെ​റ്റി​സ​ൺ​സി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്.

 

ത​ന്‍റെ പ​ക്ക​ലു​ള്ള വാ​സ​ലി​ൻ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ​യാ​ണ് മി​ൻ ഡേ​യ്ക്ക് അ​ബ​ദ്ധം സം​ഭ​വി​ച്ച​ത്. കൊ​റി​യ​ൻ ഭാ​ഷ​യി​ൽ ‘V’ എ​ന്ന അ​ക്ഷ​രം ഉ​ച്ച​രി​ക്കാ​നു​ള്ള പ്ര​യാ​സം മൂ​ല​മാ​ണ് അ​ത് ‘B’ ആ​യി മാ​റി​യ​തെ​ന്ന് മ​റ്റൊ​രു വീ​ഡി​യോ​യി​ലൂ​ടെ അ​വ​ർ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. 3.6 കോ​ടി​യി​ല​ധി​കം ആ​ളു​ക​ളാ​ണ് നി​ല​വി​ൽ ഈ ​വീ​ഡി​യോ ക​ണ്ട​ത്.

 

വീ​ഡി​യോ വ​ൻ തോ​തി​ൽ പ്ര​ച​രി​ച്ച​തോ​ടെ, ത​ങ്ങ​ളു​ടെ പേ​ര് ‘ബേ​സ്‌​ലൈ​ൻ’ എ​ന്ന് മാ​റ്റു​ക​യാ​ണെ​ന്നും, വീ​ഡി​യോ പ​ങ്കു​വെ​ച്ച മി​ൻ ഡേ​യെ ബ്രാ​ൻ​ഡി​ന്‍റെ പു​തി​യ ‘സി​ഇ​ഒ’ ആ​യി നി​യ​മി​ക്കു​ക​യാ​ണെ​ന്നും വാ​സ​ലി​ൻ ത​മാ​ശ​രൂ​പേ​ണ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

 

Korean influencer’s ‘Baseline’ mispronunciation goes viral, Vaseline reacts

 

 

Related posts

Leave a Comment