ലം​ബോ​ർ​ഗി​നി സ്വ​ന്ത​മാ​ക്കാ​ൻ ലോ​കം ചു​റ്റി യാ​ത്ര ചെ​യ്യ​ണം: ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് ര​ണ്ട് യു​വാ​ക്ക​ൾ; ഇ​ന്ത്യ​ൻ റോ​ഡി​ൽ എ​ത്തി​യ​പ്പോ​ൾ ബൈ​ക്ക് ഇ​ടി​ച്ചു ക​യ​റി; പി​ന്നെ സം​ഭ​വി​ച്ച​ത്…

യൂ​ട്യൂ​ബ് ലോ​ക​ത്തെ വ​മ്പ​ൻ താ​ര​മാ​യ മി​സ്റ്റ​ർ ബീ​സ്റ്റി​ന്‍റെ ആ​വേ​ശ​ക​ര​മാ​യ ഡ്രൈ​വിം​ഗ് ച​ല​ഞ്ചി​നി​ടെ ഇ​ന്ത്യ​യി​ൽ അ​പ്ര​തീ​ക്ഷി​ത അ​പ​ക​ടം. മ​ത്സ​ര​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ലം​ബോ​ർ​ഗി​നി കാ​റു​ക​ളി​ലൊ​ന്നി​ലേ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​യ​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന കാ​റി​നു​ണ്ടാ​യ കേ​ടു​പാ​ടു​ക​ൾ ക​ണ്ട് മ​ത്സ​രാ​ർ​ത്ഥി നി​രാ​ശ​നാ​കു​ന്ന ദൃ​ശ്യ​ങ്ങ​ളും ഇ​തി​നോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

മി​സ്റ്റ​ർ ബീ​സ്റ്റി​ന്‍റെ ഏ​റ്റ​വും പു​തി​യ യൂ​ട്യൂ​ബ് വീ​ഡി​യോ​യാ​യ ‘Drive Around Earth In Lamborghini, Keep It!’ എ​ന്ന ച​ല​ഞ്ചി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

ര​ണ്ട് മ​ത്സ​രാ​ർ​ഥി​ക​ൾ ലം​ബോ​ർ​ഗി​നി കാ​റു​ക​ളു​മാ​യി ലോ​കം ചു​റ്റി യാ​ത്ര ചെ​യ്യു​ന്ന​താ​ണ് ച​ല​ഞ്ച്. യാ​ത്ര വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​യാ​ൾ​ക്ക് ആ ​ആ​ഡം​ബ​ര കാ​ർ സ്വ​ന്ത​മാ​ക്കാം എ​ന്ന​താ​ണ് മ​ത്സ​ര​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

ച​ല​ഞ്ചി​ന്‍റെ ഇ​ന്ത്യ​യി​ലെ യാ​ത്ര​യ്ക്കി​ടെ​യാ​ണ് ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള ലം​ബോ​ർ​ഗി​നി ഓ​ടി​ച്ചി​രു​ന്ന മ​ത്സ​രാ​ർ​ഥി​ക്ക് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഇ​ന്ത്യ​ൻ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ ഒ​രു ഇ​രു​ച​ക്ര​വാ​ഹ​നം കാ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കാ​റി​നു​ണ്ടാ​യ കേ​ടു​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന മ​ത്സ​രാ​ർ​ഥി ക​ടു​ത്ത നി​രാ​ശ​യി​ലാ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. ത​ല​യി​ൽ കൈ​വെ​ച്ച് മു​ടി പി​ടി​ച്ചു​വ​ലി​ച്ച് വി​ഷ​മം പ്ര​ക​ടി​പ്പി​ക്കു​ന്ന താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണ​വും ശ്ര​ദ്ധേ​യ​മാ​യി.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ അ​പ​ക​ട​ത്തി​ന് കാ​ര​ണം മ​ത്സ​രാ​ർ​ഥി​യു​ടെ ഡ്രൈ​വിം​ഗ് രീ​തി​യാ​ണെ​ന്ന് ആ​രോ​പി​ച്ച് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. ലം​ബോ​ർ​ഗി​നി ഓ​ടി​ച്ചി​രു​ന്ന​യാ​ളു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന ത​ര​ത്തി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പ്ര​തി​ക​ര​ണ​ങ്ങ​ൾ.

 

Related posts

Leave a Comment