ഉ​ട​മ​യ്ക്ക് അ​പ​ക​ടം: സ​ഹാ​യ​ത്തി​നാ​യി ഓ​ടി​ന​ട​ന്ന് ആ​ളെ​ക്കൂ​ട്ടി വ​ള​ർ​ത്തു​നാ​യ! ഒ​ടു​വി​ൽ ധീ​ര​ത​യ്ക്ക് രാ​ജ്യ​ത്തി​ന്‍റെ ആ​ദ​രം

ഉ​ട​മ​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ച്ച ധീ​ര​നാ​യ നാ​യ്ക്കു​ട്ടി​യാ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ താ​രം. ഉ​ട​മ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ബോ​ധ​ര​ഹി​ത​നാ​യി വീ​ണ​പ്പോ​ൾ സ​ഹാ​യ​ത്തി​നാ​യി ഓ​ടി​ന​ട​ന്ന് അ​പ​രി​ചി​ത​രെ എ​ത്തി​ച്ച ഏ​ഴു​വ​യ​സു​കാ​രി ജാ​ക്ക് റ​സ​ൽ ടെ​റി​യ​ർ ഹോ​ളി എ​ന്ന നാ​യ​ക്കു​ട്ടി. സ്വ​ന്തം ഉ​ട​മ​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ഹോ​ളി​ക്ക് ബ്രി​ട്ട​നി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന മൃ​ഗ​സാ​ഹ​സി​ക ബ​ഹു​മ​തി​ക​ളി​ലൊ​ന്നാ​യ പി​ഡി​എ​സ്എ ഗോ​ൾ​ഡ് മെ​ഡ​ൽ ല​ഭി​ച്ചു. ന​വം​ബ​ർ 27ന് ​ല​ണ്ട​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ഹോ​ളി​ക്ക് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്. മൃ​ഗ​ങ്ങ​ളു​ടെ അ​സാ​ധാ​ര​ണ ധൈ​ര്യ​ത്തി​നും ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​ണ് ഈ ​പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്.

2026 ജ​നു​വ​രി 3നാ​യി​രു​ന്നു സം​ഭ​വം. പ​തി​വു​പോ​ലെ രാ​വി​ലെ ഉ​ട​മ നൈ​ജ​ൽ വാ​ട്ട്മോ​റി​നൊ​പ്പം ന​ട​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു ഹോ​ളി. അ​തി​നി​ടെ ഒ​രു ഇ​ടു​ങ്ങി​യ വ​ഴി​യി​ൽ‌​വ​ച്ച് നൈ​ജ​ൽ വീ​ഴു​ക​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ബോ​ധ​ര​ഹി​ത​നാ​കു​ക​യും ചെ​യ്തു.

ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​മാ​യ​തി​നാ​ൽ സ​ഹാ​യ​ത്തി​നു വി​ളി​ച്ചാ​ൽ പോ​ലും ആ​രെ​യും കി​ട്ടി​ല്ല. വ​ഴി​യു​ടെ ഇ​രു​വ​ശ​ത്തു​നി​ന്നും നോ​ക്കി​യാ​ൽ പോ​ലും നൈ​ജ​ലി​നെ ക​ണ്ടെ​ത്താ​ൻ എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ ഹോ​ളി തോ​റ്റു​കൊ​ടു​ക്കാ​ൻ ത​യ്യാ​റാ​യി​ല്ല. സ​ഹാ​യ​ത്തി​നാ​യി അ​ടു​ത്തു​ള്ള ന​ട​പ്പാ​ത​യി​ലേ​ക്ക് ആ​വ​ർ​ത്തി​ച്ച് ഓ​ടി​യെ​ത്തി വ​ഴി​യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കാ​ൻ അ​വ​ൾ ശ്ര​മി​ച്ചു. ഹോ​ളി​യു​ടെ അ​സാ​ധാ​ര​ണ​മാ​യ പെ​രു​മാ​റ്റം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഒ​രു നാ​ട്ടു​കാ​ര​ൻ അ​വ​ളെ പി​ന്തു​ട​ർ​ന്ന് ഇ​ട​വ​ഴി​യി​ലെ​ത്തി.

അ​വി​ടെ​യാ​ണ് പ​രി​ക്കേ​റ്റ് ബോ​ധ​ര​ഹി​ത​നാ​യി കി​ട​ക്കു​ന്ന നൈ​ജ​ലി​നെ ക​ണ്ടെ​ത്തി​യ​ത്.​ഉ​ട​ൻ ത​ന്നെ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ളെ വി​വ​ര​മ​റി​യി​ച്ചു. ആം​ബു​ല​ൻ​സ് എ​ത്തു​ന്ന​തു​വ​രെ മ​റ്റൊ​രാ​ൾ ഹോ​ളി​ക്കും ഉ​ട​മ​യ്ക്കും ഒ​പ്പം നി​ന്നു.

നൈ​ജ​ലി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ മ​സ്തി​ഷ്കാ​ഘാ​തം, വാ​രി​യെ​ല്ലു​ക​ൾ​ക്ക് പൊ​ട്ട​ൽ, തോ​ളി​ന് പ​രി​ക്ക്, ത​ല​യ്ക്കേ​റ്റ ആ​ഘാ​തം, ര​ക്ത​ന​ഷ്ടം തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തി. അ​പ​ക​ടം ഹൃ​ദ​യ​ത്തെ​യും ബാ​ധി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

 

Related posts

Leave a Comment