ക​ലി​തു​ള്ളു​ന്ന ക​ട​ലി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി ലൈ​ഫ് ഗാ​ർ​ഡ്; ഏ​ഴ് വ​യ​സു​കാ​രി​ക്ക് അ​ത്ഭു​ത​ര​ക്ഷ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ പ്ര​ച​രി​ക്കു​ന്നു

ദാ​മ​ൻ ക​ട​ൽ​ത്തീ​ര​ത്ത് ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളി​ൽ​പ്പെ​ട്ട് മു​ങ്ങി​ത്താ​ഴാ​ൻ തു​ട​ങ്ങി​യ ഏ​ഴ് വ​യ​സു​കാ​രി​യെ സ്വ​ന്തം ജീ​വ​ൻ പ​ണ​യം വെ​ച്ച് ലൈ​ഫ് ഗാ​ർ​ഡ് ര​ക്ഷ​പ്പെ​ടു​ത്തി. ഗു​ജ​റാ​ത്തി​ലെ വ​ൽ​സാ​ദ് ജി​ല്ല​യി​ലു​ള്ള വാ​പി സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം ദാ​മ​ൻ ബീ​ച്ച് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു കു​ട്ടി.

ക​ട​ലി​ൽ ഇ​റ​ങ്ങി നീ​ന്തു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​യ​ർ​ന്ന ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ കു​ട്ടി​യെ ക​ട​ലി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ബീ​ച്ചി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സു​ജ​ൽ മം​ഗേ​ല എ​ന്ന ലൈ​ഫ് ഗാ​ർ​ഡാ​ണ് കു​ട്ടി പ്ര​ക്ഷു​ബ്ധ​മാ​യ ക​ട​ലി​ൽ ശ്വാ​സ​മെ​ടു​ക്കാ​ൻ പാ​ടു​പെ​ടു​ന്ന​ത് ശ്ര​ദ്ധി​ച്ച​ത്.

സ​മ​യം ഒ​ട്ടും ക​ള​യാ​തെ ഇ​യാ​ൾ ആ​ഞ്ഞ​ടി​ക്കു​ന്ന തി​ര​മാ​ല​ക​ളെ അ​വ​ഗ​ണി​ച്ച് ക​ട​ലി​ലേ​ക്ക് ചാ​ടു​ക​യും കു​ട്ടി​യു​ടെ അ​ടു​ത്തേ​ക്ക് നീ​ന്തി​ച്ചെ​ന്ന് അ​തി​സാ​ഹ​സി​ക​മാ​യി ക​ര​യി​ലെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

മോ​ശം കാ​ലാ​വ​സ്ഥ​യി​ലും ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളു​ള്ള സ​മ​യ​ത്തും ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. കു​ട്ടി​ക​ളെ ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ൽ ത​നി​ച്ചു​വി​ട​രു​തെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശ​മു​ണ്ട്.

 

 

 

Related posts

Leave a Comment