കൊച്ചി: കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടുന്നതിന്റെ മൂന്നാംഘട്ട പദ്ധതി രേഖ കെഎംആര്‍എല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.നെടുമ്പാശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് മെട്രോ റെയില്‍ നീട്ടുന്ന തരത്തിലാണ് ഡിപിആര്‍. പതിനെട്ട് കിലോമീറ്ററോളമാണ് മൂന്നാംഘട്ട പാതയുടെ ദൈര്‍ഘ്യം.
നിലവില്‍ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 27 കിലോമീറ്ററാണ് മെട്രോ സര്‍വീസ് നടത്തി വരുന്നത്.കലൂരില്‍ നിന്നും ഇന്‍ഫോപാര്‍ക്കിലേക്ക് മെട്രോ നീട്ടുന്നതിനുള്ള രണ്ടാം ഘട്ടത്തിന്റെ നിര്‍മാണ ജോലികള്‍ നടന്നുവരികയാണ്.
കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പിങ്ക് ലൈനിന്റെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണ് മൂന്നാം ഘട്ടത്തിന്റെ ഡിപിആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.
