“ബ​ഹു​ത്ത് അ​ച്ഛാ ഹേ” … ​പ​ടി​യി​റ​ങ്ങും​മു​മ്പേ ‘സ്നേ​ഹ​സ​മ്മാ​നം’;​സ്കൂ​ൾ​മു​റ്റം ടൈ​ൽ​വി​രി​ച്ച് വ​ന​ജ ടീ​ച്ച​ർ

കൊ​ര​ട്ടി: ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ​നി​ന്ന് പ​ടി​യി​റ​ങ്ങു​മ്പോ​ൾ സ്വ​ന്തം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്നേ​ഹ​ത്തി​ന്‍റെ കൈ​യൊ​പ്പ് സ​മ്മാ​നി​ച്ച് വെ​സ്റ്റ് കൊ​ര​ട്ടി എ​ൻ​യു​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക വ​ന​ജ ടീ​ച്ച​ർ. 2027 ഏ​പ്രി​ലി​ൽ വി​ര​മി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി, മ​ഴ​ക്കാ​ല​ത്ത് ചെ​ളി​യി​ൽ മു​ങ്ങു​ന്ന സ്കൂ​ൾ മു​റ്റം ഏ​ക​ദേ​ശം ആ​റു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ടൈ​ൽ വി​രി​ച്ചാ​ണ് 26 വ​ർ​ഷ​മാ​യി ഹി​ന്ദി അ​ധ്യാ​പി​ക​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന വ​ന​ജ ടീ​ച്ച​ർ മാ​തൃ​ക​യാ​യ​ത്.

എ​ൽ​കെ​ജി മു​ത​ൽ ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന 106 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വി​ദ്യാ​ല​യ​ത്തി​ൽ മ​ഴ പെ​യ്താ​ൽ മു​റ്റം മു​ഴു​വ​ൻ ചെ​ളി​ക്കു​ള​മാ​കു​ന്ന​തു പ​തി​വാ​യി​രു​ന്നു. ചെ​ളി ച​വി​ട്ടി​യാ​ണ് കു​ട്ടി​ക​ൾ ക്ലാ​സ് മു​റി​ക​ളി​ലെ​ത്തി​യി​രു​ന്ന​ത്.

ചെ​ളി​പു​ര​ണ്ട കാ​ലു​ക​ളുമാ​യി ക്ലാ​സി​ലെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​ത്തി​ൽ വേ​ണ്ട​ത്ര ശ്ര​ദ്ധി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന തി​രി​ച്ച​റി​വാ​ണു സ്കൂ​ൾ മു​റ്റം ടൈ​ൽ വി​രി​ക്കു​ന്ന​തി​ലേ​ക്ക് ടീ​ച്ച​റെ ന​യി​ച്ച​ത്. വി​ര​മി​ക്കാ​ൻ മാ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ, താ​ൻ ഏ​റെ സ്നേ​ഹി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം ടീ​ച്ച​റു​ടെ മ​ന​സി​ലു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മാ​നേ​ജ്മെ​ന്‍റി​ന്‍റെ അ​നു​മ​തി വാ​ങ്ങി മ​ഴ ശ​മി​ച്ച​തോ​ടെ ടൈ​ൽ പാ​ക​ൽ ആ​രം​ഭി​ക്കു​ക​യും പൂ​ർ​ത്തി​യാ​ക്കു​ക​യു​മാ​യി​രു​ന്നു.

പ​ഠ​ന​ത്തി​നൊ​പ്പം ക​ളി​ക്കാ​നും ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ൽ ഉ​ല്ല​സി​ക്കാ​നും ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണു വി​ശാ​ല​മാ​യ അ​ങ്ക​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ടൈ​ൽ വി​രി​ച്ച മു​റ്റ​ത്ത് ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ടും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ശാ​ല​മാ​യ ഈ ​സ്കൂ​ൾ അ​ങ്ക​ണം ഇ​നി കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്കും വേ​ദി​യാ​കും.2023ൽ ​സ്കൂ​ളി​ൽ​നി​ന്ന് വി​ര​മി​ച്ച അ​ധ്യാ​പി​ക ജാ​ൻ​സി കു​ട്ടി​ക​ൾ​ക്കാ​യി പാ​ർ​ക്ക് നി​ർ​മി​ച്ചു​ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment