കൊ​ച്ചി മെ​ട്രോ അ​ങ്ക​മാ​ലി​യി​ലേ​ക്ക്; മൂ​ന്നാം​ഘ​ട്ട പ​ദ്ധ​തി രേ​ഖ സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ച് കെ​എം​ആ​ര്‍​എ​ല്‍

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ അ​ങ്ക​മാ​ലി​യി​ലേ​ക്ക് നീ​ട്ടു​ന്ന​തി​ന്‍റെ മൂ​ന്നാം​ഘ​ട്ട പ​ദ്ധ​തി രേ​ഖ കെ​എം​ആ​ര്‍​എ​ല്‍ സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ചു.നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി അ​ങ്ക​മാ​ലി​യി​ലേ​ക്ക് മെ​ട്രോ റെ​യി​ല്‍ നീ​ട്ടു​ന്ന ത​ര​ത്തി​ലാ​ണ് ഡി​പി​ആ​ര്‍. പ​തി​നെ​ട്ട് കി​ലോ​മീ​റ്റ​റോ​ള​മാ​ണ് മൂ​ന്നാം​ഘ​ട്ട പാ​ത​യു​ടെ ദൈ​ര്‍​ഘ്യം.

നി​ല​വി​ല്‍ ആ​ലു​വ മു​ത​ല്‍ തൃ​പ്പൂ​ണി​ത്തു​റ വ​രെ 27 കി​ലോ​മീ​റ്റ​റാ​ണ് മെ​ട്രോ സ​ര്‍​വീ​സ് ന​ട​ത്തി വ​രു​ന്ന​ത്.ക​ലൂ​രി​ല്‍ നി​ന്നും ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ലേ​ക്ക് മെ​ട്രോ നീ​ട്ടു​ന്ന​തി​നു​ള്ള ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.

ക​ഴി​ഞ്ഞ വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച പി​ങ്ക്‌ ലൈ​നി​ന്‍റെ നി​ര്‍​മാ​ണം ഇ​തു​വ​രെ പൂ​ര്‍​ത്തി​യാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മൂ​ന്നാം ഘ​ട്ട​ത്തി​ന്റെ ഡി​പി​ആ​ര്‍ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment